നെയ്മാര്‍ പുറത്തിരുന്നിട്ടും 'സാംബ' തീ പാറി! കൂന്യയുടെ ഇരട്ടപ്രഹരത്തില്‍ ഹെയ്റ്റിയെ തകര്‍ത്ത് ബ്രസീലിന്റെ ആദ്യ ജയം
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

നെയ്മാര്‍ പുറത്തിരുന്നിട്ടും ‘സാംബ’ തീ പാറി! കൂന്യയുടെ ഇരട്ടപ്രഹരത്തില്‍ ഹെയ്റ്റിയെ തകര്‍ത്ത് ബ്രസീലിന്റെ ആദ്യ ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2026, 08:16 am IST
Facebook
Twitter
WhatsAppTelegram

ഫിലഡല്‍ഫിയ: സൂപ്പര്‍ താരം നെയ്മാര്‍ ഇല്ലെങ്കിലും ബ്രസീലിന്റെ ആക്രമണശക്തിക്ക് കുറവില്ലെന്ന് ലോകകപ്പില്‍ വീണ്ടും തെളിഞ്ഞു. ഗ്രൂപ്പ് സിയിലെ നിര്‍ണായക പോരാട്ടത്തില്‍ ഹെയ്റ്റിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത സെലസാവോ ടൂര്‍ണമെന്റിലെ ആദ്യ വിജയം സ്വന്തമാക്കി. ആദ്യ ഇലവനില്‍ അവസരം ലഭിച്ച മത്തേയൂസ് കൂന്യ ഇരട്ടഗോള്‍ നേടി മത്സരത്തിലെ താരമായി മാറിയപ്പോള്‍ വിനീഷ്യസ് ജൂനിയറും ഗോള്‍ പട്ടികയില്‍ ഇടംപിടിച്ചു.

മത്സരത്തിന്റെ 23-ാം മിനിറ്റില്‍ റീബൗണ്ടിലൂടെ കൂന്യയാണ് ബ്രസീലിന്റെ ഗോള്‍വേട്ടയ്‌ക്ക് തുടക്കമിട്ടത്. വെറും 13 മിനിറ്റിനുശേഷം വിനീഷ്യസിന്റെ മനോഹരമായ പാസ് സ്വീകരിച്ച താരം പ്രതിരോധനിരയെ മറികടന്ന് പായിച്ചെത്തി ശക്തമായ ഷോട്ടിലൂടെ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ ലൂക്കാസ് പക്വേറ്റയുടെ കൃത്യമായ ത്രൂ ബോള്‍ വിനീഷ്യസ് വലയിലെത്തിച്ചതോടെ ബ്രസീല്‍ 3-0ന്റെ സുരക്ഷിത ലീഡിലേക്ക് കുതിച്ചു.

ആദ്യ 20 മിനിറ്റുകളില്‍ മന്ദഗതിയിലായിരുന്ന ബ്രസീല്‍ പിന്നീട് പൂര്‍ണ ആധിപത്യം പുലര്‍ത്തി മത്സരം കൈപ്പിടിയിലൊതുക്കുകയായിരുന്നു. മൊറോക്കോയുമായുള്ള സമനിലയ്‌ക്ക് ശേഷം ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് പരിശീലകന്‍ കാര്‍ലോ ആന്‍ചലോട്ടി ഇറങ്ങിയത്. ഇഗോര്‍ തിയാഗോയ്‌ക്ക് പകരം കൂന്യയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയ തീരുമാനം കൃത്യമായി ഫലം കണ്ടു. പരിക്കില്‍ നിന്ന് പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുക്കാത്ത നെയ്മര്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പുറത്തിരുന്നു.

ഈ വിജയത്തോടെ ബ്രസീല്‍ നാല് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. ലോകകപ്പ് ചരിത്രത്തില്‍ ആദ്യ പകുതിയില്‍ മൂന്ന് ഗോള്‍ നേടുന്ന ബ്രസീലിന്റെ തുടര്‍ച്ചയായ രണ്ടാം മത്സരമാണിത്. കൂന്യയുടെ മിന്നും പ്രകടനവും വിനീഷ്യസിന്റെ ഫോമും മുന്നോട്ടുള്ള മത്സരങ്ങളില്‍ കിരീട പ്രതീക്ഷകള്‍ക്ക് കൂടുതല്‍ കരുത്തേകുന്നതായാണ് ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്നത്.

Tags: brazilfifa world cupHaiti
Share
Tweet
SendShare

More News from this section

കൊച്ചിയില്‍ റൊണാള്‍ഡീഞ്ഞോയുടെ മാജിക്; ഇന്ത്യയെ വീഴ്‌ത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

18ല്‍ തുടങ്ങി, 41ലും തുടരുന്നു; റൊണാള്‍ഡോയ്‌ക്ക് വീണ്ടും പോര്‍ച്ചുഗല്‍ ജഴ്സി, നേഷന്‍സ് ലീഗ് ടീമില്‍

94 മത്സരങ്ങള്‍, തുടര്‍ച്ചയായി ഗോള്‍! ക്ലബ്ബ് ഫുട്‌ബോളില്‍ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോയുടെ അല്‍നസര്‍

രാജിവെച്ചെന്ന് പരിശീലകന്‍; അംഗീകരിക്കില്ലെന്ന് പ്രസിഡന്റ്, ഫെനര്‍ബാഷെയില്‍ നാടകീയ നീക്കം

ക്യാപ്റ്റന്റെ ആം ബാന്‍ഡ് കിട്ടി, പിന്നാലെ ഫ്രീകിക്ക് ഗോള്‍! ബാഴ്‌സലോണയില്‍ ചരിത്രം കുറിച്ച് ലമിന്‍ യമാല്‍

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്; എസ്‌ഐടി പ്രാഥമിക അന്വേഷണം തുടങ്ങി, 126 കോടി രൂപയുടെ വിദേശ ഇടപാടും പരിശോധനയിൽ

Latest News

റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ അമേരിക്കന്‍ ഉപരോധ നിയമത്തില്‍ ഇന്ത്യയുടെ ആശങ്ക; റൂബിയോയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി ജയശങ്കര്‍

തിരുവനന്തപുരം സന്ദര്‍ശിച്ച് മഹാരാഷ്‌ട്ര, ഗോവ മാധ്യമസംഘം; സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി; വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം സന്ദര്‍ശിച്ചു

ഒഡിഷ തീരത്തിന് സമീപം പ്രകൃതിവാതക ശേഖരം കണ്ടെത്തി ഒഎന്‍ജിസി; ഇന്ത്യയ്‌ക്ക് വന്‍ നേട്ടം

നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് വൈകിട്ട് മുതല്‍ നിയന്ത്രണം വന്നേക്കും

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്; പിണറായി വിജയനും റിയാസിനും വീണക്കുമെതിരെ എസ്‌ഐടി അന്വേഷണം; 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies