മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും: രൂക്ഷ വിമർശനവുമായി സുകുമാരൻ നായർ
Saturday, June 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും: രൂക്ഷ വിമർശനവുമായി സുകുമാരൻ നായർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2026, 05:30 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരിയാണെന്നാരോപിച്ച് എൻഎസ്‌എസ് ജനറൽ സെക്രട്ടറി G. സുകുമാരൻ നായർ. സതീശൻ വിചാരിച്ചാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും, എന്നാൽ എൻഎസ്‌എസ് വിചാരിച്ചാൽ പല കാര്യങ്ങളും സാധ്യമാകുമെന്നും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.

പെരുന്നയിലെ എൻഎസ്‌എസ് ആസ്ഥാനത്ത് നടന്ന ബജറ്റ് സമ്മേളനത്തിനിടെയായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാൻ പോകില്ലെന്ന മുഖ്യമന്ത്രിയുടെ മുൻപരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.

മുഖ്യമന്ത്രിയെ കാണാൻ രണ്ടുതവണ അനുമതി തേടിയിട്ടും സമയം നൽകിയില്ലെന്ന് സുകുമാരൻ നായർ ആരോപിച്ചു. “അദ്ദേഹം അഹങ്കാരിയാണ്. ഇനി അദ്ദേഹത്തെ കാണാൻ അനുമതി തേടുകയോ, അദ്ദേഹത്തിന്റെ കാലുപിടിക്കാൻ പോകുകയോ ഇല്ല,” എന്നും എൻഎസ്‌എസ് പ്രതിനിധി സഭയിൽ അദ്ദേഹം വ്യക്തമാക്കി.

“ഒരിക്കൽ പെരുന്നയിലെത്തി എന്നെ കാണാൻ കാത്തുനിന്ന വ്യക്തിയാണ് പിന്നീട് നിലപാട് മാറ്റി സാമുദായിക നേതാക്കളെ അവഗണിക്കുന്ന തരത്തിൽ സംസാരിച്ചത്,” എന്നും സുകുമാരൻ നായർ പറഞ്ഞു.

അതേസമയം, എൻഎസ്‌എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ.ബി ഗണേഷ് കുമാർ പുറത്തായ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. കാലാവധി അവസാനിച്ചതിനാലാണ് വീണ്ടും ബോർഡിലേക്ക് പരിഗണിക്കാതിരുന്നതെന്നും, പുറത്താക്കിയതല്ലെന്നും സുകുമാരൻ നായർ വിശദീകരിച്ചു. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനമാറ്റങ്ങൾ നടക്കുന്നതെന്നും, പരാതിയുണ്ടെങ്കിൽ നിയമപരമായി മുന്നോട്ട് പോകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: G Sukumaran nairCM VD Satheeshan
ShareTweetSendShare

More News from this section

പിഎം ശ്രീക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ് : പദ്ധതി കേരളത്തിൽ നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് പ്രമേയം

ജനസംഖ്യാ വർധനവ് കൊണ്ടല്ല, വികസനം ലക്ഷ്യമിട്ടാണ് മലപ്പുറം ജില്ല വിഭജിക്കാനുള്ള ആലോചനയെങ്കിൽ മലബാർ കേന്ദ്രഭരണ പ്രദേശമാക്കണം: വിശ്വഹിന്ദു പരിഷത്ത്

‘പള്ളിക്കോ മദ്രസയ്‌ക്കോ പത്ത് രൂപ കൊടുക്കാത്തവർ ഫ്ലെക്സിന് ആയിരങ്ങൾ ചെലവാക്കുന്നു’; ഫുട്ബോൾ ആരാധനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി അബ്ദുസമദ് പൂക്കോട്ടൂർ

എൻഎസ്‌എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ.ബി ഗണേഷ് കുമാർ പുറത്ത്; അംഗത്വം പുതുക്കിയില്ല

സോഷ്യല്‍ മീഡിയയിലെ സൗഹൃദം കെണിയായി; മൂന്നാറിലെ റിസോര്‍ട്ടില്‍ രണ്ട് വിദ്യാര്‍ഥിനികള്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി പരാതി, തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

കണ്ണൂരില്‍ പോക്‌സോ കേസ്: 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി; സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Latest News

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും: രൂക്ഷ വിമർശനവുമായി സുകുമാരൻ നായർ

‘പ്രതിപക്ഷ നേതാവിനെ സ്വന്തം പാര്‍ട്ടി പോലും ഗൗനിക്കുന്നില്ല; രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി

രാമക്ഷേത്ര സംഭാവന വിവാദത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി; പുരോഹിതരും ഭരണസമിതി അംഗങ്ങളും ചോദ്യം ചെയ്യലില്‍

രാഷ്‌ട്രപതി മുര്‍മുവിന്റെ ജന്മനാട്ടില്‍ മോദിയുടെ പ്രത്യേക സന്ദര്‍ശനം; ആദിവാസി പാരമ്പര്യത്തിന് ആദരം, 47,000 കോടിയുടെ വികസന പദ്ധതികളും നാടിന് സമര്‍പ്പിച്ചു

‘നടക്കാന്‍ സുരക്ഷ വേണം, അത് മൗലികാവകാശം’; രാജ്യത്തെ എല്ലാ റോഡുകളിലും നടപ്പാത ഉറപ്പാക്കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി

ശബരിമല സ്വര്‍ണക്കേസില്‍ നിര്‍ണായക നീക്കം; മുന്‍ ദേവസ്വം ഭരണസമിതിയിലേക്കും അന്വേഷണം, ഗൂഢാലോചന സംശയം ശക്തം

കേരളത്തില്‍ കുറഞ്ഞ വീര്യമദ്യങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു; പുതിയ നികുതി ഘടനയുമായി ബജറ്റ്, വിപണി ലക്ഷ്യമിട്ട് കമ്പനികള്‍

കേരളത്തിൽ ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; വയനാട്, കണ്ണൂർ ഉൾപ്പെടെ ജില്ലകളിൽ ജാഗ്രത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies