ഇന്ദിര ജനാധിപത്യത്തിന്റെ കശാപ്പുകാരി; അടിയന്തരാവസ്ഥ @51: ജൂണ്‍ 25ന് സമ്മേളനം, മുഖ്യപ്രഭാഷകനായി കുമ്മനം രാജശേഖരന്‍

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 51-ാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ ”ഇന്ദിര ജനാധിപത്യത്തിന്റെ കശാപ്പുകാരി; അടിയന്തരാവസ്ഥ @51′ എന്ന പ്രമേയത്തില്‍ സമ്മേളനം സംഘടിപ്പിക്കുന്നു. ജൂണ്‍ 25ന് വൈകിട്ട് അഞ്ചിന് എറണാകുളം ബിടിഎച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.

ഇ.എന്‍. നന്ദകുമാര്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനം അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യും. ടി. സതീശന്‍ ആമുഖപ്രഭാഷണം നടത്തും. തുടര്‍ന്ന് കെ.ജി. വേണുഗോപാല്‍ അധ്യക്ഷപ്രഭാഷണം നടത്തുകയും കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം അവതരിപ്പിക്കുകയും ചെയ്യും. വടയാര്‍ സുനിലും കെ.പി. ഷാജിയും ചടങ്ങില്‍ സംസാരിക്കും.

ജനാധിപത്യ സംരക്ഷണ വേദിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കുന്ന എല്ലാവരെയും സംഘാടകരുടെ ഭാഗത്തുനിന്ന് സ്വാഗതം ചെയ്തതായി സംയോജകന്‍ ഇ.എന്‍. നന്ദകുമാര്‍ അറിയിച്ചു.

Share