നീറ്റ് പരീക്ഷയില്‍ വന്‍ മാറ്റത്തിന് നീക്കം; അടുത്ത വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ സംവിധാനം, പുനഃപരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ന്നെന്ന വാര്‍ത്ത് തെറ്റ്; വ്യാജ വാര്‍ത്തക്കെതിരെ നടപടി എടുക്കുമെന്ന് എന്‍ടിഎ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീറ്റ് പരീക്ഷയില്‍ വന്‍ മാറ്റത്തിന് നീക്കം; അടുത്ത വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ സംവിധാനം, പുനഃപരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ന്നെന്ന വാര്‍ത്ത് തെറ്റ്; വ്യാജ വാര്‍ത്തക്കെതിരെ നടപടി എടുക്കുമെന്ന് എന്‍ടിഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2026, 01:54 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനായുള്ള നീറ്റ് യുജി പരീക്ഷയുടെ നടത്തിപ്പില്‍ നിര്‍ണായക മാറ്റത്തിന് തയ്യാറെടുക്കുകയാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ). നിലവില്‍ പേപ്പര്‍ അടിസ്ഥാനത്തില്‍ നടത്തുന്ന പരീക്ഷ അടുത്ത വര്‍ഷം മുതല്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ രീതിയിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി എന്‍ടിഎ ഡയറക്ടര്‍ ജനറല്‍ അഭിഷേക് സിംഗ് അറിയിച്ചു. ഇതുസംബന്ധിച്ച ഉന്നതതല സമിതിയുടെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് നടപടികള്‍ വേഗത്തിലായത്.

ഈ വര്‍ഷം മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയെ ചുറ്റിപ്പറ്റി ചോദ്യപ്പേപ്പര്‍ ചോര്‍ച്ച ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പരീക്ഷാ സംവിധാനത്തില്‍ സമഗ്ര മാറ്റം കൊണ്ടുവരാന്‍ തീരുമാനിച്ചത്. രാജസ്ഥാനിലെ സികാര്‍ മേഖലയില്‍ പരീക്ഷയ്‌ക്ക് മുന്‍പേ പ്രചരിച്ച ചോദ്യാവലിയിലെ ചില ഭാഗങ്ങള്‍ യഥാര്‍ഥ ചോദ്യപ്പേപ്പറുമായി സാമ്യമുള്ളതായി കണ്ടെത്തിയതോടെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചര്‍ച്ചയായിരുന്നു.

അതേസമയം, പുനഃപരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ടെലിഗ്രാം വഴി ചോര്‍ന്നെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയും സന്ദേശങ്ങളും വ്യാജമാണെന്ന് എന്‍ടിഎയും കേന്ദ്രസര്‍ക്കാരും വ്യക്തമാക്കി. വിദ്യാര്‍ഥികളില്‍ ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

തെറ്റായ വിവരങ്ങള്‍ മനപ്പൂര്‍വം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സൈബര്‍ ക്രൈം വിരുദ്ധ ഏജന്‍സിയായ ഐ4സി, പൊലീസ് എന്നിവയുടെ സഹായത്തോടെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും എന്‍ടിഎ അറിയിച്ചു. പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റുകളിലും അംഗീകൃത സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലും നിന്ന് മാത്രമേ വിശ്വസിക്കാവൂ എന്നും വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും അഭ്യര്‍ഥിച്ചു.

ഇതിനിടെ, രാജസ്ഥാന്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് നടത്തിയ അന്വേഷണത്തില്‍ പ്രചരിച്ച ചോദ്യാവലിയില്‍ ഉള്‍പ്പെട്ട 720 ചോദ്യങ്ങളില്‍ 600 എണ്ണം യഥാര്‍ഥ പരീക്ഷയിലെ ചോദ്യങ്ങളുമായി സാമ്യമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പരീക്ഷയ്‌ക്ക് രണ്ട് ദിവസം മുമ്പാണ് സികാറില്‍ ചോദ്യാവലി വ്യാപകമായി പ്രചരിച്ചതെന്നും 20,000 രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ ഈടാക്കി അത് വിറ്റഴിച്ചിരുന്നുവെന്നുമാണ് അന്വേഷണത്തില്‍ വ്യക്തമായത്.

അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രകാരം പരീക്ഷയ്‌ക്ക് മുന്‍പ് ഏകദേശം 30,000 ചോദ്യാവലികള്‍ വിവിധ മാര്‍ഗങ്ങളിലൂടെ കൈമാറപ്പെട്ടതായി സംശയിക്കുന്നു. ഇതോടെ ഭാവിയില്‍ പരീക്ഷയുടെ വിശ്വാസ്യതയും സുരക്ഷയും ഉറപ്പാക്കാന്‍ ഡിജിറ്റല്‍ സംവിധാനങ്ങളിലേക്ക് മാറുന്നത് നിര്‍ണായക ചുവടുവയ്പ്പായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

Tags: onlineneet examnext year
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies