കശുവണ്ടി അഴിമതി കേസ്: ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി മാപ്പപേക്ഷിച്ച് വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷ്
Monday, June 22 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കശുവണ്ടി അഴിമതി കേസ്: ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി മാപ്പപേക്ഷിച്ച് വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2026, 02:52 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: വിവാദമായ കശുവണ്ടി ഇറക്കുമതി അഴിമതി കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടികളിൽ നിരുപാധികം മാപ്പപേക്ഷിച്ച് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഹൈക്കോടതിയിൽ ഹാജരായി. നേരിട്ട് കോടതിയിൽ എത്തിയാണ് അദ്ദേഹം മാപ്പപേക്ഷ ഉൾപ്പെട്ട സത്യവാങ്മൂലം സമർപ്പിച്ചത്.

കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുഹമ്മദ് ഹനീഷിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം നേരിട്ട് ഹാജരായത്.

ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. “കോടതി ഉത്തരവുകൾ വായിച്ച് മനസ്സിലാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥനല്ലേ നിങ്ങൾ?” എന്ന് കോടതി രൂക്ഷമായി ചോദിച്ചു. മുൻപ് കോടതി നിർദ്ദേശം ഉണ്ടായിരുന്നിട്ടും രണ്ട് തവണ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച് ഉത്തരവിട്ടത് അദ്ദേഹമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവിന് വിരുദ്ധമായ നടപടികൾ സ്വീകരിച്ചതിന്റെ കാരണം വിശദീകരിക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു.

കോടതി നിർദ്ദേശപ്രകാരം പത്താം തീയതിക്കകം പ്രോസിക്യൂഷൻ അനുമതിയിൽ തീരുമാനം എടുക്കേണ്ടതായിരുന്നു. എന്നാൽ എട്ടാം തീയതി തന്നെ വകുപ്പിന്റെ ചുമതലയിൽ നിന്ന് മാറ്റിയതിനാൽ സമയബന്ധിതമായി തീരുമാനം എടുക്കാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.

കോടതി അലക്ഷ്യ നടപടികൾ ആരംഭിച്ചപ്പോൾ അദ്ദേഹം സുപ്രീം കോടതിയെയും ഡിവിഷൻ ബെഞ്ചിനെയും സമീപിച്ചിരുന്നുവെങ്കിലും അനുകൂല ഉത്തരവുകൾ ലഭിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്.

ഹാജരാകാത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് ഹാജരാക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് അദ്ദേഹം നേരിട്ട് ഹാജരായി മാപ്പപേക്ഷ സമർപ്പിച്ചത്.

പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച അന്തിമ തീരുമാനം ജൂലൈ 2-നകം അറിയിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി സമയം അനുവദിച്ചിട്ടുണ്ട്. അനുകൂല തീരുമാനം ഇല്ലെങ്കിൽ സർക്കാരിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
മുഹമ്മദ് ഹനീഷിന്റെ മാപ്പപേക്ഷയും ജൂലൈ 2-ന് വീണ്ടും പരിഗണിക്കും.

കേസിൽ പ്രതികളായ ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരൻ അടക്കമുള്ളവർക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകുന്നതിനുള്ള വിഷയമാണ് പ്രധാനമായി പരിഗണിക്കുന്നത്. മുൻ സർക്കാരിന്റെ കാലത്ത് മൂന്ന് തവണ അനുമതി നിഷേധിച്ചിരുന്നു.എന്നാൽ കോടതി ഇടപെടലിനെ തുടർന്ന് നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് നിലവിലെ സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.

Tags: മുഹമ്മദ് ഹനീഷ്കശുവണ്ടി അഴിമതി കേസ്
ShareTweetSendShare

More News from this section

‘കോഴിക്കോട്ട് വീണ്ടും ഷിഗെല്ല ജാഗ്രത; ഏഴ് വയസുകാരിക്ക് രോഗബാധ സ്ഥിരീകരിച്ചു, ശുചിത്വത്തില്‍ വിട്ടുവീഴ്ച അരുതെന്ന് ആരോഗ്യവകുപ്പ്’

‘നികുതി ഇളവിലൂടെ ലഹരിക്ക് പ്രോത്സാഹനമോ?; വീര്യം കുറഞ്ഞ മദ്യ നയത്തിനെതിരെ സര്‍ക്കാരിനെ കടന്നാക്രമിച്ച് രാജീവ് ചന്ദ്രശേഖര്‍’

കേരളീയ വിവാഹങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ട്രൻഡായി കൈത്തറി വസ്ത്രങ്ങൾ

ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ച യുവാവ് മരിച്ചു; നാല് പേർ ചികിത്സയിൽ

KSRTC സ്ത്രീസൗജന്യയാത്ര നിര്‍ത്തലാക്കാനാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

പൈതൽമലയിൽ ഇടിമിന്നലേറ്റ് മരിച്ച യുവതി എത്തിയത് ഡ്രൈവിംഗ് പഠിക്കാൻ ; സഞ്ചാരികൾക്ക് താൽക്കാലിക വിലക്ക്

Latest News

ജൂലൈ 15 മുതല്‍ പുതിയ വ്യാപാര യുഗം; ബ്രിട്ടനില്‍ നിന്നുള്ള കാറുകള്‍ക്കും സ്‌കോച്ചിനും നികുതിയിളവ്, ഇന്ത്യ-യുകെ കരാര്‍ നിര്‍ണായക ഘട്ടത്തില്‍

ചൈനയെ മറികടന്ന് ട്രാക്കിൽ ഇന്ത്യ; ഏഷ്യൻ റിലേയിൽ വനിതകൾക്ക് സ്വർണകിരീടം, മൂന്ന് മെഡലുകളുമായി ഇന്ത്യയുടെ തിളക്കം

‘ആകാശത്ത് ഭീമന്‍ ചുഴി, താഴെ വന്‍ നാശം; തൂത്തുക്കുടിയെ ഭീതിയിലാഴ്‌ത്തിയ അതിശക്തമായ കാറ്റ്, 200ഓളം വീടുകള്‍ക്ക് കേടുപാട്’

കോച്ചിംഗ് സെന്ററില്‍ വന്‍ തീപിടിത്തം; ജീവന്‍ രക്ഷിക്കാനായി വിദ്യാര്‍ഥികള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി; അഗ്നിരക്ഷാസേന തീ അണക്കാനുള്ള ശ്രമം തുടരുന്നു

ഹൈഡ്രേഷന്‍ ബ്രേക്കില്‍ ലോകകപ്പില്‍ വിവാദം; കളിക്കാരുടെ സുരക്ഷയോ, വാണിജ്യ താല്‍പര്യമോ?

എംബാപ്പെയുടെ റെക്കോര്‍ഡ് വേട്ട തുടരുന്നു; ഫ്രാന്‍സ് ഇന്ന് ഇറാഖിനെതിരെ, ലോകകപ്പില്‍ വിജയം തുടരാന്‍ ഫ്രഞ്ച് പട

കശുവണ്ടി അഴിമതി കേസ്: ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി മാപ്പപേക്ഷിച്ച് വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷ്

ഇന്‍സ്റ്റഗ്രാമിലെ പ്രണയം കൊലപാതകത്തില്‍ കലാശിച്ചു; ഹൃദ്രോഗിയെ ഉറക്കഗുളിക നല്‍കി കൊലപ്പെടുത്തി ഹൃദയാഘാതമെന്ന് വരുത്തിത്തീര്‍ത്ത ഭാര്യയും കാമുകനും പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies