'നികുതി ഇളവിലൂടെ ലഹരിക്ക് പ്രോത്സാഹനമോ?; വീര്യം കുറഞ്ഞ മദ്യ നയത്തിനെതിരെ സര്‍ക്കാരിനെ കടന്നാക്രമിച്ച് രാജീവ് ചന്ദ്രശേഖര്‍'
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘നികുതി ഇളവിലൂടെ ലഹരിക്ക് പ്രോത്സാഹനമോ?; വീര്യം കുറഞ്ഞ മദ്യ നയത്തിനെതിരെ സര്‍ക്കാരിനെ കടന്നാക്രമിച്ച് രാജീവ് ചന്ദ്രശേഖര്‍’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2026, 05:21 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി കുറയ്‌ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം യുവതലമുറയെ ലഹരി ഉപയോഗത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുമെന്ന ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എ രംഗത്ത്. നികുതി കുറയ്‌ക്കുന്ന തീരുമാനത്തിന് പിന്നില്‍ അഴിമതി താല്‍പര്യങ്ങളുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ മദ്യനയവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസമില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഒരു വശത്ത് ലഹരിവിരുദ്ധ പ്രചാരണങ്ങള്‍ നടത്തുകയും മറുവശത്ത് മദ്യലഭ്യതയും ഉപഭോഗവും വര്‍ധിപ്പിക്കാന്‍ സഹായകമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നത് പരസ്പരവിരുദ്ധമായ സമീപനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സമാനമായ നയം മുന്നോട്ടുവെച്ചപ്പോള്‍ അതിനെ എതിര്‍ത്തിരുന്ന വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായ ശേഷവും അതേ നിലപാട് തുടരുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. ഭരണമാറ്റം ഉണ്ടായെങ്കിലും മദ്യനയത്തില്‍ മാറ്റമൊന്നുമില്ലെന്നും മദ്യവിപണിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇരു മുന്നണികളും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്‌ക്കുന്നത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ഇത്തരം പാനീയങ്ങള്‍ ആരോഗ്യത്തിന് വലിയ ഭീഷണിയല്ലെന്ന ധാരണ യുവാക്കള്‍ക്കിടയില്‍ വളര്‍ത്താനിടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതിലൂടെ പുതിയ തലമുറയില്‍ മദ്യോപയോഗം വര്‍ധിക്കാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടിയുമായോ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുമായോ വിശദമായ ചര്‍ച്ചകള്‍ നടത്താതെയാണ് ഈ തീരുമാനം എടുത്തതെന്ന വിവരങ്ങള്‍ പുറത്തുവരുന്നതായും അദ്ദേഹം പറഞ്ഞു. ഈ ഏകപക്ഷീയ നീക്കത്തിന് പിന്നില്‍ സാമ്പത്തിക ക്രമക്കേടുകളോ അഴിമതി താല്‍പര്യങ്ങളോ ഉണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി ഇളവ് ഉടന്‍ പിന്‍വലിക്കണമെന്നും കേരളത്തെ ലഹരിമുക്തമാക്കണമെങ്കില്‍ ലഹരി ഉപയോഗത്തിന് പ്രോത്സാഹനം നല്‍കുന്ന നയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുകയാണ് വേണ്ടതെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

Tags: VD SATHEESHANrajeev chandrashekarudf government
Share
Tweet
SendShare

More News from this section

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies