KSRTC സ്ത്രീസൗജന്യയാത്ര നിര്‍ത്തലാക്കാനാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

KSRTC സ്ത്രീസൗജന്യയാത്ര നിര്‍ത്തലാക്കാനാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2026, 01:06 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ര്‍ത്തലാക്കാനാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. പദ്ധതിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.

ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാംകുമാർ വി.എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്നും, ക്ഷേമപരമായ നയങ്ങൾ രൂപീകരിക്കുക എന്നത് സർക്കാരിന്റെ നയപരമായ അധികാര പരിധിയിൽപ്പെടുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

സർക്കാരിന്റെ തെരെഞ്ഞെടുപ്പ് വാഗ്‌ദാനത്തിന്റെ ഭാഗമായാണ് സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയത്. കെഎസ്ആർടിസിയുടെ എല്ലാ ബസുകളിലും സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും സൗജന്യ യാത്ര അനുവദിക്കുമെന്നു വാഗ്‌ദാനമുണ്ടായിരുന്നെങ്കിലും,സർക്കാർ വാക്ക് മാറി ഓർഡിനറി സർവീസുകളിൽ മാത്രമാണ് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്.

പദ്ധതി ഭരണഘടനയുടെ സമത്വാവകാശത്തെ ലംഘിക്കുന്നുവെന്നും, ലിംഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ആനുകൂല്യം നൽകുന്നത് വിവേചനപരമാണെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. സാമ്പത്തിക മാനദണ്ഡമോ വരുമാനപരിധിയോ നിശ്ചയിക്കാതെയാണ് പദ്ധതി നടപ്പാക്കിയതെന്നും, ഇതിലൂടെ സംസ്ഥാന ഖജനാവിന് വർഷത്തിൽ നൂറുകണക്കിന് കോടി രൂപയുടെ അധികബാധ്യത ഉണ്ടാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

എന്നാൽ ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല. തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുന്നതും ക്ഷേമപദ്ധതികൾ രൂപീകരിക്കുന്നതും സർക്കാരിന്റെ നയപരമായ തീരുമാനങ്ങളാണെന്ന് കോടതി വ്യക്തമാക്കി. സാമൂഹികമായി പിന്നാക്കമോ പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങൾക്കോ സർക്കാർ പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നതിൽ നിയമവിരുദ്ധത കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

പ്രതിദിനം ഏകദേശം 2 കോടി രൂപയും വാർഷികമായി 800 കോടിയിലധികം രൂപയും പദ്ധതിക്കായി ചെലവാകുമെന്നാണ് നേരത്തെ ഉയർന്ന കണക്ക്. സാമ്പത്തിക ബാധ്യതയെച്ചൊല്ലി പ്രതിപക്ഷവും വിവിധ സംഘടനകളും വിമർശനം ഉയർത്തിയിരുന്നു.

സ്ത്രീ ശാക്തീകരണത്തിനും സുരക്ഷിതവും ചെലവുകുറഞ്ഞതുമായ പൊതുഗതാഗത സൗകര്യം ഉറപ്പാക്കുന്നതിനുമുള്ള വലിയ ചുവടുവയ്പ്പാണ് ഈ പദ്ധതിയെന്ന് സർക്കാർ ആവർത്തിച്ചു.

Tags: kerala high court
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies