ഡ്രോണിലൂടെ ആയുധവും പണവും കശ്മീരിലേക്ക്; പഹല്‍ഗാം ഭീകരാക്രമണ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍, എന്‍ഐഎയുടെ കുറ്റപത്രം
Monday, June 22 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡ്രോണിലൂടെ ആയുധവും പണവും കശ്മീരിലേക്ക്; പഹല്‍ഗാം ഭീകരാക്രമണ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍, എന്‍ഐഎയുടെ കുറ്റപത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2026, 09:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ഡ്രോണുകള്‍ ഉപയോഗിച്ച് ആയുധങ്ങളും പണവും ജമ്മു-കശ്മീരിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് എത്തിച്ചിരുന്നതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ബാരാമുള്ള ഉള്‍പ്പെടെയുള്ള മേഖലകളില്‍ പോലും സുരക്ഷാ സംവിധാനങ്ങളുടെ ശ്രദ്ധയില്‍പ്പെടാതെ ഇത്തരം ഡ്രോണ്‍ ഡ്രോപ്പുകള്‍ നടന്നതായാണ് കണ്ടെത്തല്‍.

26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ സായുധ സേന നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു. അതിനിടെയാണ് ആക്രമണത്തിന് പിന്നിലെ പ്രവര്‍ത്തനരീതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിലൂടെ പുറത്തുവന്നത്. അന്വേഷണ രേഖകള്‍ പ്രകാരം, ആക്രമണസംഘം മാസങ്ങളോളം വിവിധ മലനിരകളിലൂടെയും ജനവാസ കേന്ദ്രങ്ങളിലൂടെയും സഞ്ചരിച്ചെങ്കിലും സുരക്ഷാ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

2022 മുതല്‍ 2024 വരെയുള്ള കാലയളവില്‍ മനുഷ്യ രഹസ്യാന്വേഷണ ശൃംഖല ദുര്‍ബലമായതാണ് ഭീകരരുടെ നീക്കങ്ങള്‍ നേരത്തെ തിരിച്ചറിയുന്നതില്‍ തിരിച്ചടിയായതെന്ന് സുരക്ഷാ വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതുവഴി ആയുധങ്ങളും സാമ്പത്തിക സഹായവും വലിയ തടസ്സങ്ങളില്ലാതെ കൈമാറാന്‍ സാധിച്ചുവെന്നാണ് നിഗമനം. നിയന്ത്രണരേഖയിലൂടെയുള്ള പരമ്പരാഗത നുഴഞ്ഞുകയറ്റ മാര്‍ഗങ്ങള്‍ക്കു പകരം ഡ്രോണുകളെ ആശ്രയിച്ചുള്ള പുതിയ തന്ത്രമാണ് ഭീകരസംഘങ്ങള്‍ സ്വീകരിക്കുന്നതെന്നും അന്വേഷണത്തില്‍ ചൂണ്ടിക്കാണിക്കുന്നു. വനമേഖലകളിലും ഉയര്‍ന്ന പ്രദേശങ്ങളിലുമാണ് ആയുധങ്ങളും പണവും എത്തിക്കുന്നതെന്നാണ് കണ്ടെത്തല്‍.

2024-ന്റെ തുടക്കത്തില്‍ ബാരാമുള്ള ജില്ലയിലെ ഗോഗല്‍ ദാര വനമേഖലയില്‍ നടന്ന ഒരു ഡ്രോണ്‍ ഡ്രോപ്പില്‍ 20 പിസ്റ്റളുകളും 15 ലക്ഷം രൂപയും ത്രികോണാകൃതിയിലുള്ള ഗ്രനേഡുകളും എത്തിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുജ്ജര്‍, ബകര്‍വാള്‍ തുടങ്ങിയ നാടോടി വിഭാഗങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും വിദഗ്ധര്‍ മുന്നോട്ടുവയ്‌ക്കുന്നു. മലനിരകളിലെ നീക്കങ്ങളെക്കുറിച്ചുള്ള പ്രാദേശിക വിവരശൃംഖല പുനഃസ്ഥാപിക്കാതെ ഭീകരപ്രവര്‍ത്തനങ്ങളെ ഫലപ്രദമായി തടയുക പ്രയാസകരമാകുമെന്നാണ് അവരുടെ മുന്നറിയിപ്പ്.

Tags: chargesheetIntelligence gapsarms supplied via dronesNIA's Pahalgam attack
ShareTweetSendShare

More News from this section

ലക്നൗ അഗ്‌നിദുരന്തം: സംഭവസ്ഥലം നേരിട്ട് സന്ദര്‍ശിച്ച് യോഗി ആദിത്യനാഥ്; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു

സ്വദേശി കരുത്ത് കടലില്‍ കൂടുതല്‍ ശക്തമാകുന്നു; ജൂലൈയില്‍ ഐഎന്‍എസ് മഹേന്ദ്രഗിരിയും ഐഎന്‍എസ് മാല്‍വനും ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകും

മമത ബാനര്‍ജിയെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി; പാര്‍ട്ടിയില്‍ വിമതരുടെ അട്ടിമറി, പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ച് എതിര്‍പക്ഷം

ലഖ്‌നൗവില്‍ ദുരന്തമായി കോച്ചിംഗ് സെന്ററിലെ തീപിടിത്തം; 14 പേര്‍ മരിച്ചു, അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

ജൂലൈ 15 മുതല്‍ പുതിയ വ്യാപാര യുഗം; ബ്രിട്ടനില്‍ നിന്നുള്ള കാറുകള്‍ക്കും സ്‌കോച്ചിനും നികുതിയിളവ്, ഇന്ത്യ-യുകെ കരാര്‍ നിര്‍ണായക ഘട്ടത്തില്‍

‘ആകാശത്ത് ഭീമന്‍ ചുഴി, താഴെ വന്‍ നാശം; തൂത്തുക്കുടിയെ ഭീതിയിലാഴ്‌ത്തിയ അതിശക്തമായ കാറ്റ്, 200ഓളം വീടുകള്‍ക്ക് കേടുപാട്’

Latest News

ഡ്രോണിലൂടെ ആയുധവും പണവും കശ്മീരിലേക്ക്; പഹല്‍ഗാം ഭീകരാക്രമണ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍, എന്‍ഐഎയുടെ കുറ്റപത്രം

വൈറ്റില ആര്‍മി ഫ്‌ലാറ്റ് പൊളിക്കല്‍ താത്കാലികമായി തടഞ്ഞ് ഹൈക്കോടതി; ടെന്‍ഡര്‍ തര്‍ക്കത്തില്‍ ഇടക്കാല നിര്‍ദേശം

വാരാന്ത്യത്തിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് കെഎസ്ഇബി, പ്രതിസന്ധി പൂര്‍ണമായി മാറിയിട്ടില്ലെന്ന് മുന്നറിയിപ്പ്

‘കോഴിക്കോട്ട് വീണ്ടും ഷിഗെല്ല ജാഗ്രത; ഏഴ് വയസുകാരിക്ക് രോഗബാധ സ്ഥിരീകരിച്ചു, ശുചിത്വത്തില്‍ വിട്ടുവീഴ്ച അരുതെന്ന് ആരോഗ്യവകുപ്പ്’

ചൈനയെ മറികടന്ന് ട്രാക്കിൽ ഇന്ത്യ; ഏഷ്യൻ റിലേയിൽ വനിതകൾക്ക് സ്വർണകിരീടം, മൂന്ന് മെഡലുകളുമായി ഇന്ത്യയുടെ തിളക്കം

‘നികുതി ഇളവിലൂടെ ലഹരിക്ക് പ്രോത്സാഹനമോ?; വീര്യം കുറഞ്ഞ മദ്യ നയത്തിനെതിരെ സര്‍ക്കാരിനെ കടന്നാക്രമിച്ച് രാജീവ് ചന്ദ്രശേഖര്‍’

കോച്ചിംഗ് സെന്ററില്‍ വന്‍ തീപിടിത്തം; ജീവന്‍ രക്ഷിക്കാനായി വിദ്യാര്‍ഥികള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി; അഗ്നിരക്ഷാസേന തീ അണക്കാനുള്ള ശ്രമം തുടരുന്നു

ഹൈഡ്രേഷന്‍ ബ്രേക്കില്‍ ലോകകപ്പില്‍ വിവാദം; കളിക്കാരുടെ സുരക്ഷയോ, വാണിജ്യ താല്‍പര്യമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies