വാരാന്ത്യത്തിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് കെഎസ്ഇബി, പ്രതിസന്ധി പൂര്‍ണമായി മാറിയിട്ടില്ലെന്ന് മുന്നറിയിപ്പ്
Monday, June 22 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാരാന്ത്യത്തിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് കെഎസ്ഇബി, പ്രതിസന്ധി പൂര്‍ണമായി മാറിയിട്ടില്ലെന്ന് മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2026, 08:33 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയില്‍ താല്‍ക്കാലിക പുരോഗതി ഉണ്ടായതോടെ ശനി-ഞായര്‍ ദിവസങ്ങളിലേക്കായി ആസൂത്രണം ചെയ്തിരുന്ന വൈദ്യുതി നിയന്ത്രണങ്ങള്‍ ഒഴിവാക്കി. തമിഴ്‌നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് അധിക വൈദ്യുതി ലഭിച്ചതും പവര്‍ കോറിഡോറില്‍ തടസ്സങ്ങളില്ലാതിരുന്നതുമാണ് കെഎസ്ഇബിക്ക് ആശ്വാസമായത്.

ഉയര്‍ന്ന നിരക്കില്‍ ഏകദേശം 650 മെഗാവാട്ട് വൈദ്യുതി വാങ്ങിയാണ് ആവശ്യമായ വിതരണം ഉറപ്പാക്കാന്‍ ബോര്‍ഡ് നടപടി സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വാരാന്ത്യത്തില്‍ ഉപഭോക്താക്കള്‍ക്ക് നിയന്ത്രണങ്ങളില്ലാതെ വൈദ്യുതി ലഭ്യമാക്കാന്‍ കഴിഞ്ഞത്.

എന്നാല്‍, ഗ്രിഡില്‍ നിശ്ചയിച്ചതിലും കൂടുതല്‍ വൈദ്യുതി തുടര്‍ച്ചയായി സ്വീകരിക്കുന്നത് ഗ്രിഡ് കോഡ് ലംഘനമായി കണക്കാക്കപ്പെടുന്നതിനാല്‍ ഇത് സ്ഥിരമായ പരിഹാരമല്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി. ശനിയാഴ്ച രാത്രി 7 മുതല്‍ 12 വരെ ശരാശരി 300 മുതല്‍ 500 മെഗാവാട്ട് വരെ വൈദ്യുതി ക്ഷാമം അനുഭവപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.

ശനിയാഴ്ച രാത്രി 7.17ന് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകത 4,833 മെഗാവാട്ടായി രേഖപ്പെടുത്തിയിരുന്നു. അതേസമയം, ഞായറാഴ്ച ലഭിച്ച മഴയെ തുടര്‍ന്ന് അന്തരീക്ഷ താപനില കുറഞ്ഞതോടെ ഉപഭോഗത്തിലും ഇടിവുണ്ടായി.

ഞായറാഴ്ച 600 മുതല്‍ 700 മെഗാവാട്ട് വരെ വൈദ്യുതി ആവശ്യകത കുറഞ്ഞതിനെ തുടര്‍ന്ന് അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഉണ്ടായില്ല. അന്നത്തെ പരമാവധി വൈദ്യുതി ഉപയോഗം രാത്രി 7.24ന് 4,266 മെഗാവാട്ടായാണ് രേഖപ്പെടുത്തിയത്.

ഇതിനിടെ, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പൂര്‍ണമായി അവസാനിച്ചിട്ടില്ലെന്നും കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി. മണ്‍സൂണ്‍ ശക്തിപ്പെടാത്തത്, അണക്കെട്ടുകളിലെ ജലനിരപ്പ് ആശങ്കാജനകമായി തുടരുന്നത്, ദേശീയതലത്തില്‍ വൈദ്യുതി ലഭ്യതയില്‍ കുറവ് നേരിടുന്നത് തുടങ്ങിയ ഘടകങ്ങള്‍ ഇപ്പോഴും വെല്ലുവിളിയാണെന്നും സാഹചര്യം നിരന്തരം വിലയിരുത്തുകയാണെന്നും ബോര്‍ഡ് അറിയിച്ചു.

Tags: KSEBLoad Shedding
ShareTweetSendShare

More News from this section

വൈറ്റില ആര്‍മി ഫ്‌ലാറ്റ് പൊളിക്കല്‍ താത്കാലികമായി തടഞ്ഞ് ഹൈക്കോടതി; ടെന്‍ഡര്‍ തര്‍ക്കത്തില്‍ ഇടക്കാല നിര്‍ദേശം

‘കോഴിക്കോട്ട് വീണ്ടും ഷിഗെല്ല ജാഗ്രത; ഏഴ് വയസുകാരിക്ക് രോഗബാധ സ്ഥിരീകരിച്ചു, ശുചിത്വത്തില്‍ വിട്ടുവീഴ്ച അരുതെന്ന് ആരോഗ്യവകുപ്പ്’

‘നികുതി ഇളവിലൂടെ ലഹരിക്ക് പ്രോത്സാഹനമോ?; വീര്യം കുറഞ്ഞ മദ്യ നയത്തിനെതിരെ സര്‍ക്കാരിനെ കടന്നാക്രമിച്ച് രാജീവ് ചന്ദ്രശേഖര്‍’

കേരളീയ വിവാഹങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ട്രൻഡായി കൈത്തറി വസ്ത്രങ്ങൾ

കശുവണ്ടി അഴിമതി കേസ്: ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി മാപ്പപേക്ഷിച്ച് വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷ്

ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ച യുവാവ് മരിച്ചു; നാല് പേർ ചികിത്സയിൽ

Latest News

മമത ബാനര്‍ജിയെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി; പാര്‍ട്ടിയില്‍ വിമതരുടെ അട്ടിമറി, പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ച് എതിര്‍പക്ഷം

ഡ്രോണിലൂടെ ആയുധവും പണവും കശ്മീരിലേക്ക്; പഹല്‍ഗാം ഭീകരാക്രമണ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍, എന്‍ഐഎയുടെ കുറ്റപത്രം

ലഖ്‌നൗവില്‍ ദുരന്തമായി കോച്ചിംഗ് സെന്ററിലെ തീപിടിത്തം; 14 പേര്‍ മരിച്ചു, അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

വാരാന്ത്യത്തിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് കെഎസ്ഇബി, പ്രതിസന്ധി പൂര്‍ണമായി മാറിയിട്ടില്ലെന്ന് മുന്നറിയിപ്പ്

ജൂലൈ 15 മുതല്‍ പുതിയ വ്യാപാര യുഗം; ബ്രിട്ടനില്‍ നിന്നുള്ള കാറുകള്‍ക്കും സ്‌കോച്ചിനും നികുതിയിളവ്, ഇന്ത്യ-യുകെ കരാര്‍ നിര്‍ണായക ഘട്ടത്തില്‍

ചൈനയെ മറികടന്ന് ട്രാക്കിൽ ഇന്ത്യ; ഏഷ്യൻ റിലേയിൽ വനിതകൾക്ക് സ്വർണകിരീടം, മൂന്ന് മെഡലുകളുമായി ഇന്ത്യയുടെ തിളക്കം

‘ആകാശത്ത് ഭീമന്‍ ചുഴി, താഴെ വന്‍ നാശം; തൂത്തുക്കുടിയെ ഭീതിയിലാഴ്‌ത്തിയ അതിശക്തമായ കാറ്റ്, 200ഓളം വീടുകള്‍ക്ക് കേടുപാട്’

കോച്ചിംഗ് സെന്ററില്‍ വന്‍ തീപിടിത്തം; ജീവന്‍ രക്ഷിക്കാനായി വിദ്യാര്‍ഥികള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി; അഗ്നിരക്ഷാസേന തീ അണക്കാനുള്ള ശ്രമം തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies