കുട്ടനാടിന് അവധി: സഭയിൽ ഒന്ന്, സീറ്റിൽ ഇരുന്ന് മറ്റൊന്ന്; വി ഡി സതീശന്റെ ഇരട്ടമുഖം പുറത്ത്
Thursday, June 25 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുട്ടനാടിന് അവധി: സഭയിൽ ഒന്ന്, സീറ്റിൽ ഇരുന്ന് മറ്റൊന്ന്; വി ഡി സതീശന്റെ ഇരട്ടമുഖം പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2026, 02:54 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നിയമസഭയിൽ പറഞ്ഞ വാക്കും തൊട്ടുപിന്നാലെ പുറത്തുവന്ന യഥാർത്ഥ നിലപാടും തമ്മിലുള്ള വൈരുദ്ധ്യത്താൽ മുഖ്യമന്ത്രി വി ഡി സതീശൻ വീണ്ടും വിവാദത്തിൽ. കുട്ടനാട്ടിലെ പാരമ്പര്യപ്രസിദ്ധമായ മൂലം വള്ളംകളി ദിവസം പ്രാദേശിക അവധി അനുവദിക്കണമെന്ന ആവശ്യത്തിൽ സഭയിൽ അനുകൂല സൂചന നൽകിയ സതീശൻ, മറുപടി പറഞ്ഞ ഉടൻ തന്നെ “ഒരു കാരണവശാലും അവധി കൊടുക്കില്ല” എന്ന് പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രാഷ്‌ട്രീയ ചർച്ചയ്‌ക്കാണ് വഴി തുറന്നത്.

കുട്ടനാട് എംഎൽഎ റെജി ചെറിയാൻ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനിലാണ് ജൂൺ 29-ന് നടക്കുന്ന മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഇതിന് മറുപടിയായി സർക്കാർ വിഷയം പരിശോധിച്ച് തീരുമാനിക്കുമെന്ന് വി ഡി സതീശൻ സഭയിൽ ഉറപ്പുനൽകി.

എന്നാൽ സഭയിൽ സൗമ്യമായ മറുപടി നൽകിയ മുഖ്യമന്ത്രിയുടെ യഥാർത്ഥ മനോഭാവം തൊട്ടുപിന്നാലെ മൈക്കിലൂടെ പുറത്തായി. സ്വന്തം സീറ്റിൽ ഇരിക്കുമ്പോൾ അടുത്തിരുന്ന മന്ത്രിയോട് “ഒരു കാരണവശാലും അവധി കൊടുക്കില്ല” എന്ന് സതീശൻ പറയുന്നതാണ് വീഡിയോയിൽ കേൾക്കുന്നത്.

ഈ വീഡിയോ പുറത്തുവിട്ടത് സിപിഎം എംഎൽഎ കെ യു ജനീഷ് കുമാർ ആണ്. “ഇത്രേയുള്ളൂ വി ഡി സതീശന്റെ വിശ്വാസ്യത. അംഗത്തിന്റെ ചോദ്യത്തിന് എഴുതിത്തയ്യാറാക്കിയ മറുപടി സഭയിൽ വായിക്കും; പക്ഷേ യഥാർത്ഥ മനസ്സിലിരിപ്പ് തൊട്ടുപിന്നാലെ പുറത്തുവരും” എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ജനങ്ങളുടെ വികാരവുമായി ബന്ധപ്പെട്ട വിഷയത്തിൽ പോലും സഭയെ തെറ്റിദ്ധരിപ്പിക്കുകയാണോ മുഖ്യമന്ത്രിയെന്ന ചോദ്യവും ശക്തമാകുന്നു.

കേരളത്തിന്റെ പൈതൃക വള്ളംകളികളിൽ ഏറെ പ്രാധാന്യമുള്ള ചമ്പക്കുളം മൂലം വള്ളംകളി അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രവുമായി ബന്ധപ്പെട്ടു നൂറ്റാണ്ടുകളായി നടത്തിവരുന്ന ആചാരമാണ്. വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്നത് നാട്ടുകാരുടെ ദീർഘകാല ആവശ്യവുമാണ്.

സഭയിൽ പറയുന്നത് ഒന്ന്, മനസ്സിൽ വയ്‌ക്കുന്നത് മറ്റൊന്ന് എന്ന് പൊതുവെ ഉള്ള ആക്ഷേപത്തിന് ഈ സംഭവം അരക്കിട്ടുറപ്പിക്കുന്നു. ഈ പെരുമാറ്റം വി ഡി സതീശന്റെ രാഷ്‌ട്രീയ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതായി വിമർശകർ ചൂണ്ടിക്കാട്ടുന്നു.

Tags: Pookki Satheeshan
ShareTweetSendShare

More News from this section

‘സൗജന്യയാത്ര’ പദ്ധതിയുടെ ആഘാതം; സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ, സർവീസ് നിർത്താൻ നീക്കം; കൂട്ടത്തോടെ ജി-ഫോം സമർപ്പണം

റോഡ് മുറിച്ചുകടക്കുന്നതിനിടെ ദാരുണാപകടം; ഡിവൈഡറിനരികിൽ നിന്ന സ്ത്രീ കാറിടിച്ച് മരിച്ചു

മുന്നണിയെയോ പാർട്ടിയെയോ പരിഗണിക്കാതെ ഏകപക്ഷീയ തീരുമാനങ്ങൾ വേണ്ട; വി ഡി സതീശനെ കടന്നാക്രമിച്ച് സുധീരൻ

കൊല്ലത്ത് വീണ്ടും ടിപ്പർ ഭീകരത; ഹോൺ മുഴക്കി ഭീതിവിതറി ലോറിയുടെ മരണപ്പാച്ചിൽ; ഉയർന്ന ശബ്ദത്തിൽ ഭയന്ന് ബൈക്കിന്റെ നിയന്ത്രണം വിട്ട് യുവാവിന് ദാരുണാന്ത്യം

തലസ്ഥാനത്ത് നടന്നത് കണ്ണൂർ മോഡൽ അക്രമം; സിപിഎം നേതാക്കളുടെ അറിവോടെയുള്ള ആസൂത്രിത ആക്രമണം, ഉന്നതതല അന്വേഷണം വേണം: വി. മുരളീധരൻ

ഫയർഫോഴ്‌സിൽ റീൽസ് ചിത്രീകരണത്തിന് കർശന നിയന്ത്രണം; യൂണിഫോമിൽ വീഡിയോയ്‌ക്ക് വിലക്ക്

Latest News

ഖർഗെ കുടുംബം 100 കോടിയിലേറെ രൂപയുടെ ഭൂമി കയ്യേറി; സിദ്ധാർത്ഥ വിഹാർ ട്രസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി

കുട്ടനാടിന് അവധി: സഭയിൽ ഒന്ന്, സീറ്റിൽ ഇരുന്ന് മറ്റൊന്ന്; വി ഡി സതീശന്റെ ഇരട്ടമുഖം പുറത്ത്

ശിവരാജ് സിംഗ് ചൗഹാന്റെ മകനെതിരായ പരാമർശം; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പിരന്ന് രാഹുൽ

നടിയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് ബെംഗളൂരു പോലീസ്

‘പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി; കോർപ്പറേഷനിൽ ഗുണ്ടായിസം അനുവദിക്കില്ല’; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് മേയർ വി.വി. രാജേഷ്

കോഴിക്കോട് നിന്ന് കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യകേന്ദ്രത്തിൽ നിന്നും പൊലീസ് രക്ഷിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് 36 ദിവസത്തിന് ശേഷം; ഏഴുപേർക്കെതിരെ പോക്സോ കേസ്

തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎം ഗുണ്ടായിസം; അഡ്വ. വി.വി. രാജേഷിന് നേരെ കയ്യേറ്റം; പരിക്കേറ്റ മേയറും ഡെപ്യൂട്ടി മേയറും കൗൺസിലർമാരും ചികിത്സയിൽ

മമത ബാനർജിയുടെ സഹോദരൻ അജിത് ബാനർജി സ്വത്ത് കയ്യേറി; ക്യാൻസർ രോഗിയായ അയൽവാസി മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ജനതാ ദർബാറിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies