കൊല്ലത്ത് വീണ്ടും ടിപ്പർ ഭീകരത; ഹോൺ മുഴക്കി ഭീതിവിതറി ലോറിയുടെ മരണപ്പാച്ചിൽ; ഉയർന്ന ശബ്ദത്തിൽ ഭയന്ന് ബൈക്കിന്റെ നിയന്ത്രണം വിട്ട് യുവാവിന് ദാരുണാന്ത്യം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊല്ലത്ത് വീണ്ടും ടിപ്പർ ഭീകരത; ഹോൺ മുഴക്കി ഭീതിവിതറി ലോറിയുടെ മരണപ്പാച്ചിൽ; ഉയർന്ന ശബ്ദത്തിൽ ഭയന്ന് ബൈക്കിന്റെ നിയന്ത്രണം വിട്ട് യുവാവിന് ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2026, 03:35 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: ടിപ്പർ ലോറികളുടെ മരണപ്പാച്ചിലിൽ പൊലിഞ്ഞുപോകുന്ന ജീവനുകളുടെ പട്ടികയിൽ വീണ്ടും ഒരാൾ കൂടി. കൊല്ലം പത്തനാപുരം പട്ടാഴിയിൽ ടിപ്പറിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.

പട്ടാഴി വടക്കേക്കര മെതുകുമ്മേൽ വിനീത് ഭവനിൽ വിനീത് (29) ആണ് മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെ ആറാട്ടുപുഴ ജംഗ്ഷന് സമീപത്തായിരുന്നു അപകടം.

പട്ടാഴി ജംഗ്ഷനിൽ നിന്ന് ബൈക്കും ടിപ്പർ ലോറിയും മുന്നിലും പിന്നിലുമായി സഞ്ചരിക്കുകയായിരുന്നു. ആറാട്ടുപുഴയിലെത്തിയപ്പോൾ പിന്നാലെയെത്തിയ ടിപ്പറിന്റെ അതിശക്തമായ ഹോൺ കേട്ട് ഭയന്ന വിനീത് ബൈക്ക് വശത്തേക്ക് തിരിക്കാൻ ശ്രമിക്കുമ്പോഴാണ് നിയന്ത്രണം നഷ്ടമായതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.

നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞതോടെ വിനീത് റോഡിലേക്ക് തെറിച്ചുവീണു. പിന്നാലെ എത്തിയ ടിപ്പറിന്റെ പിൻചക്രം വിനീതിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചു.

സംഭവത്തിൽ കുന്നിക്കോട് പോലീസ് അന്വേഷണം ആരംഭിച്ചു. സുധാമണിയാണ് മാതാവ്. ഭാര്യ അതുല്യ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.

കേരളത്തിൽ ടിപ്പർ ലോറികളുടെ അമിതവേഗവും അശ്രദ്ധയോടെയുള്ള ഓട്ടവും മൂലമുള്ള അപകടങ്ങൾ ആവർത്തിക്കുമ്പോഴും കർശന നടപടി എവിടെയെന്ന ചോദ്യം വീണ്ടും ഉയരുകയാണ്.

Tags: Tipper LorryKollam
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies