ഫയർഫോഴ്‌സിൽ റീൽസ് ചിത്രീകരണത്തിന് കർശന നിയന്ത്രണം; യൂണിഫോമിൽ വീഡിയോയ്ക്ക് വിലക്ക്
Thursday, June 25 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫയർഫോഴ്‌സിൽ റീൽസ് ചിത്രീകരണത്തിന് കർശന നിയന്ത്രണം; യൂണിഫോമിൽ വീഡിയോയ്‌ക്ക് വിലക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2026, 03:16 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ഫയർഫോഴ്‌സ് സേനാംഗങ്ങൾ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ റീൽസ് ചിത്രീകരിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇതുസംബന്ധിച്ച ഉത്തരവ് ഫയർ ആന്റ് റെസ്‌ക്യൂ സർവീസ് ഡയറക്ടർ ജനറൽ പുറത്തിറക്കി.

യൂണിഫോം ധരിച്ചും വകുപ്പിന്റെ ഔദ്യോഗിക വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചും റീൽസുകൾ ചിത്രീകരിക്കുന്നതിനാണ് പ്രധാനമായും വിലക്ക്. യൂണിഫോം ധരിച്ച് വ്യക്തിപരമായ ആവശ്യങ്ങൾക്കായി റീൽസുകൾ നിർമ്മിക്കുന്നത് പൂർണമായും ഒഴിവാക്കണമെന്ന് നിർദേശം നൽകി.

വകുപ്പിന്റെ വാഹനങ്ങളോ മറ്റ് ഉപകരണങ്ങളോ ഉപയോഗിച്ച് സേവനവുമായി ബന്ധമില്ലാത്ത വീഡിയോകൾ ചിത്രീകരിക്കാനും അനുമതിയില്ല. വകുപ്പിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള വീഡിയോകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന വകുപ്പുതല നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

സേനാംഗങ്ങൾ യൂണിഫോം ധരിച്ച് സാമൂഹികമാധ്യമങ്ങളിൽ റീൽസുകൾ പങ്കുവയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അതേസമയം, ഫയർഫോഴ്‌സിന്റെ സേവനങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിനും സുരക്ഷാ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനുമായി ഔദ്യോഗികമായി റീൽസുകൾ ചിത്രീകരിക്കുന്നതിന് നിയന്ത്രണമില്ലെന്നും അധികൃതർ വ്യക്തമാക്കി.

Tags: Kerala Fire force
ShareTweetSendShare

More News from this section

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത; ശക്തമായ കാറ്റിനും സാധ്യത

മാടായിപ്പാറയെ സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കണം: ഭാരതീയ വിചാര കേന്ദ്രം

‘സൗജന്യയാത്ര’ പദ്ധതിയുടെ ആഘാതം; സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ, സർവീസ് നിർത്താൻ നീക്കം; കൂട്ടത്തോടെ ജി-ഫോം സമർപ്പണം

റോഡ് മുറിച്ചുകടക്കുന്നതിനിടെ ദാരുണാപകടം; ഡിവൈഡറിനരികിൽ നിന്ന സ്ത്രീ കാറിടിച്ച് മരിച്ചു

മുന്നണിയെയോ പാർട്ടിയെയോ പരിഗണിക്കാതെ ഏകപക്ഷീയ തീരുമാനങ്ങൾ വേണ്ട; വി ഡി സതീശനെ കടന്നാക്രമിച്ച് സുധീരൻ

കൊല്ലത്ത് വീണ്ടും ടിപ്പർ ഭീകരത; ഹോൺ മുഴക്കി ഭീതിവിതറി ലോറിയുടെ മരണപ്പാച്ചിൽ; ഉയർന്ന ശബ്ദത്തിൽ ഭയന്ന് ബൈക്കിന്റെ നിയന്ത്രണം വിട്ട് യുവാവിന് ദാരുണാന്ത്യം

Latest News

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ഖർഗെ കുടുംബം 100 കോടിയിലേറെ രൂപയുടെ ഭൂമി കയ്യേറി; സിദ്ധാർത്ഥ വിഹാർ ട്രസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി

തലസ്ഥാനത്ത് നടന്നത് കണ്ണൂർ മോഡൽ അക്രമം; സിപിഎം നേതാക്കളുടെ അറിവോടെയുള്ള ആസൂത്രിത ആക്രമണം, ഉന്നതതല അന്വേഷണം വേണം: വി. മുരളീധരൻ

ഫയർഫോഴ്‌സിൽ റീൽസ് ചിത്രീകരണത്തിന് കർശന നിയന്ത്രണം; യൂണിഫോമിൽ വീഡിയോയ്‌ക്ക് വിലക്ക്

കുട്ടനാടിന് അവധി: സഭയിൽ ഒന്ന്, സീറ്റിൽ ഇരുന്ന് മറ്റൊന്ന്; വി ഡി സതീശന്റെ ഇരട്ടമുഖം പുറത്ത്

ശിവരാജ് സിംഗ് ചൗഹാന്റെ മകനെതിരായ പരാമർശം; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പിരന്ന് രാഹുൽ

നടിയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് ബെംഗളൂരു പോലീസ്

‘പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി; കോർപ്പറേഷനിൽ ഗുണ്ടായിസം അനുവദിക്കില്ല’; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് മേയർ വി.വി. രാജേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies