വെനിസ്വേലയിലെ ഇരട്ട ഭൂകമ്പം: 235 മരണം സ്ഥിരീകരിച്ചു; ആയിരങ്ങളെ കാണാതായി ; വൻ നാശനഷ്ടം, രക്ഷാപ്രവർത്തനം ഊർജിതം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വെനിസ്വേലയിലെ ഇരട്ട ഭൂകമ്പം: 235 മരണം സ്ഥിരീകരിച്ചു; ആയിരങ്ങളെ കാണാതായി ; വൻ നാശനഷ്ടം, രക്ഷാപ്രവർത്തനം ഊർജിതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2026, 12:35 pm IST
Facebook
Twitter
WhatsAppTelegram

കാരക്കാസ് / ലാ ഗ്വൈറ (വെനിസ്വേല): മിനിറ്റുകളുടെ ഇടവേളയിൽ വെനിസ്വേലയിൽ ഉണ്ടായ ഇരട്ട ഭൂകമ്പങ്ങൾ രാജ്യത്തെ മുഴുവൻ തകർത്തു. റിക്ടർ സ്കെയിലിൽ 7.2യും 7.5യും തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്. ഇതുവരെ കുറഞ്ഞത് 235 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്. ആയിരക്കണക്കിന് ആളുകളെ ഇനിയും കാണാനില്ലാത്തതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക.

തലസ്ഥാനമായ കാരക്കാസിലും വടക്കൻ തീരദേശ നഗരമായ ലാ ഗ്വൈറയിലും വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. നിരവധി ബഹുനില കെട്ടിടങ്ങൾ തകർന്നു വീണു. ലാ ഗ്വൈറ മേഖലയെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. ഇവിടെ നൂറിലധികം കെട്ടിടങ്ങൾ തകർന്നുവീണതായി റിപ്പോർട്ടുണ്ട്.

ഭൂകമ്പത്തിൽ ഗുരുതരമായ കേടുപാടുകൾ നേരിട്ട രാജ്യത്തെ പ്രധാന അന്താരാഷ്‌ട്ര വിമാനത്താവളമായ സിമോൺ ബൊളിവർ എയർപോർട്ട് താൽക്കാലികമായി അടച്ചിട്ടതിനാൽ രക്ഷാപ്രവർത്തനങ്ങളും വിദേശ സഹായ സംഘങ്ങളുടെ വരവും തടസ്സപ്പെട്ടിരിക്കുകയാണ്.

ഭൂകമ്പത്തിന് പിന്നാലെയുണ്ടായ മുപ്പതിലധികം തുടർചലനങ്ങൾ സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കി. വൈദ്യുതി, ടെലിഫോൺ ബന്ധങ്ങൾ പലയിടങ്ങളിലും തകരാറിലായി. മെട്രോ സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. നിരവധി പ്രദേശങ്ങളിൽ ഗ്യാസ് വിതരണവും തടസ്സപ്പെട്ടിട്ടുണ്ട്.

സൈന്യവും അഗ്നിശമനസേനയും സന്നദ്ധപ്രവർത്തകരും ചേർന്ന് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. കോൺക്രീറ്റ് സ്ലാബുകൾക്കിടയിൽ നിന്ന് സ്ത്രീകളെയും കുട്ടികളെയും രക്ഷിക്കുന്ന ദൃശ്യങ്ങൾ അന്താരാഷ്‌ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

അതിനിടെ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പുനർനിർമ്മാണത്തിനായി പ്രത്യേക ഫണ്ട് രൂപീകരിക്കുകയും ചെയ്തു. മെക്സിക്കോ, ബ്രസീൽ, കാനഡ, സ്പെയിൻ, ഖത്തർ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ രക്ഷാസഹായവും മെഡിക്കൽ സംഘങ്ങളെയും അയയ്‌ക്കാൻ തയ്യാറെടുക്കുകയാണ്. യുഎസ് ഉൾപ്പെടെ അന്താരാഷ്‌ട്ര സമൂഹവും സഹായ വാഗ്ദാനവുമായി രംഗത്തെത്തി.

വെനിസ്വേലയെ നടുക്കിയ ഈ ദുരന്തംഒരു നൂറ്റാണ്ടിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ഭൂകമ്പങ്ങളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.

Tags: earth quakeFEATURED2Venezuela
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies