'ഡയറിയിൽ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സഹോദരിമാരുടെ വിവരങ്ങൾ, ജപിച്ചൂതിയ വെള്ളവും തേനും കൊണ്ട് വ്യാജ ചികിത്സയും ആഭിചാരവും, കാസർകോട്ടെ ഉസ്താദിന്റെ വീട്ടിൽ മിന്നൽ പരിശോധന
Saturday, June 27 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഡയറിയിൽ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സഹോദരിമാരുടെ വിവരങ്ങൾ, ജപിച്ചൂതിയ വെള്ളവും തേനും കൊണ്ട് വ്യാജ ചികിത്സയും ആഭിചാരവും, കാസർകോട്ടെ ഉസ്താദിന്റെ വീട്ടിൽ മിന്നൽ പരിശോധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2026, 02:35 pm IST
FacebookTwitterWhatsAppTelegram

കാസർകോട്: വ്യാജ ചികിത്സയും ആഭിചാരക്രിയകളും നടത്തിയെന്ന പരാതിയിൽ കാസർകോട്ടെ ഉസ്താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ മിന്നൽ പരിശോധന. ചെർക്കളയിലെ ‘ദാറുൽ അമാൻ’ എന്ന പേരിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിലാണ് പൊലീസും ആരോഗ്യവകുപ്പും സംയുക്തമായി റെയ്ഡ് നടത്തിയത്.

മുഖ്യമന്ത്രിക്ക് ലഭിച്ച രഹസ്യപരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് വിദ്യാനഗർ പൊലീസിന് കൈമാറിയതോടെയാണ് പരിശോധന ആരംഭിച്ചത്. വീടിന് മുന്നിൽ ക്ലിനിക്കിന്റെ ബോർഡ് സ്ഥാപിച്ചിരുന്നതായും മുൻകൂട്ടി ടോക്കൺ എടുത്ത ശേഷമാണ് ആളുകളെ പ്രവേശിപ്പിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. രോഗശാന്തിക്കായി എത്തിയവർക്ക് മന്ത്രിച്ച വെള്ളവും തേനും നൽകിയിരുന്നുവെന്ന് ഉസ്താദ് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

പ്രാഥമിക അന്വേഷണത്തിൽ ആളുകളുടെ വിശ്വാസത്തെ മുതലെടുത്താണ് ചികിത്സയുടെ പേരിൽ  തട്ടിപ്പ് നടത്തിയിരുന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ജപിച്ച് ഊതിയ വെള്ളവും തേനും നൽകാൻ ഉപയോഗിച്ചിരുന്ന നൂറുകണക്കിന് പ്ലാസ്റ്റിക് കുപ്പികളും ബോട്ടിലുകളും വീട്ടിൽ നിന്ന് കണ്ടെത്തി. വലിയ കെട്ടുകളായാണ് ഇവ സൂക്ഷിച്ചിരുന്നത്.  മുട്ടയിലെ പ്രയോഗങ്ങളും ഇവിടെ ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

ചികിത്സ തേടിയെത്തിയവരുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ഡയറികളും പൊലീസ് പിടിച്ചെടുത്തു. പേരും അസുഖ വിവരങ്ങളുമാണ് ഇതിൽ രേഖപ്പെടുത്തിയിരുന്നത്. ചിലയിടങ്ങളിൽ “പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സഹോദരി” എന്ന കുറിപ്പുകളും അന്വേഷണസംഘം കണ്ടെത്തി.

വീട്ടിലെ ചുവരിൽ തൂക്കിയിരുന്ന സർട്ടിഫിക്കറ്റുകളും ഉദ്യോഗസ്ഥർ പരിശോധിച്ചു. ഒരാഴ്ച മാത്രം ദൈർഘ്യമുള്ള വെൽനസ് കോഴ്‌സിന്റെ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ചികിത്സ നടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു. ആ കോഴ്‌സിൽ താൻ പൂർണമായി പങ്കെടുത്തിട്ടില്ലെന്നും ചോദ്യം ചെയ്യലിൽ ഉസ്താദ് സമ്മതിച്ചതായി അന്വേഷണസംഘം വ്യക്തമാക്കി. വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങളും മറ്റ് രേഖകളും പരിശോധിച്ച ശേഷമായിരിക്കും തുടർ നിയമനടപടികൾ സ്വീകരിക്കുക. പിടിച്ചെടുത്ത രേഖകളും സർട്ടിഫിക്കറ്റുകളും വിശദമായി പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

Tags: UsthadFake treatment
ShareTweetSendShare

More News from this section

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ; 19.8ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകും

ലഹരി വിൽപ്പന ചോദ്യം ചെയ്ത 77കാരന് മകന്റെ ക്രൂരമർദ്ദനം; 600 പാക്കറ്റ് നിരോധിത ഉൽപ്പന്നങ്ങൾ യുവാവിൽ നിന്നും പിടികൂടിയത് കഴിഞ്ഞ ദിവസം; പ്രതി ഒളിവിൽ

ദർസിൽ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; മുസ്ലിം ലീഗ് ജില്ലാ നേതാവിനെതിരെ പോക്സോ കേസ്

ഏറ്റുമാനൂർ ഏഴരപ്പൊന്നാനയിൽ ഹൈക്കോടതി ഇടപെടൽ; മാറ്റ് പരിശോധിക്കാൻ ദേവസ്വം വിജിലൻസിന് നിർദേശം

വിവാഹം കഴിഞ്ഞ് എട്ട് മാസം; യുവതി ജീവനൊടുക്കി, ഭർത്താവിനെതിരെ ഗാർഹിക പീഡനാരോപണം

യുവതിയുടെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിൽ എംഡിഎംഎ; ചോദ്യം ചെയ്യലിൽ പുറത്തുവന്നത് മയക്കുമരുന്നിന്റെ വൻ ശേഖരം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

Latest News

പരമ്പരാഗതം മുതൽ പ്രീമിയം വരെ; വിവാഹഹാരങ്ങളിലെ വൈവിധ്യങ്ങൾ പരിചയപ്പെടാം

‘മെസി ബെഞ്ചില്‍’; ജോര്‍ദാനെതിരെ അര്‍ജന്റീന ഇറങ്ങുന്നത് സൂപ്പര്‍താരത്തിന് വിശ്രമം നല്‍കി, സ്‌കലോണിയുടെ നീക്കത്തിന് പിന്നിലെ കണക്ക് ഇതാണ്

‘ഡയറിയിൽ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സഹോദരിമാരുടെ വിവരങ്ങൾ, ജപിച്ചൂതിയ വെള്ളവും തേനും കൊണ്ട് വ്യാജ ചികിത്സയും ആഭിചാരവും, കാസർകോട്ടെ ഉസ്താദിന്റെ വീട്ടിൽ മിന്നൽ പരിശോധന

അമ്മയ്‌ക്ക് ആദരമര്‍പ്പിക്കാന്‍ പോലും അനുവദിച്ചില്ല; ഫിഫയ്‌ക്കെതിരെ ഫ്രാന്‍സിന്റെ പ്രതിഷേധം, വിവാദത്തിനിടെ നോര്‍വെയെ ഗോള്‍മഴയില്‍ മുക്കി ലോകകപ്പ് നോക്കൗട്ടിലേക്ക്

ശബരിമല സ്വർണക്കവർച്ചയിൽ സിബിഐ അന്വേഷണം വേണം; ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്ത ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം; മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

ക്രിക്കറ്റ് താരത്തിനും ഭീകരബന്ധം?? ഷൊയ്ബ് അക്തറുടെ സഹോദരന്റെ ഖബറടക്കത്തിൽ ലഷ്കർ ഇ തൊയിബ നേതാക്കൾ; ഹാഫിസ് സയിദിനറെ കൂട്ടാളിയും ചടങ്ങിൽ; പാകിസ്ഥാന്റെ ഭീകരബന്ധം വീണ്ടും ചർച്ചയാക്കി ദൃശ്യങ്ങൾ

‘മത്സരിക്കാൻ യുവാക്കളുണ്ടായിട്ടും അവഗണിച്ചു’; സിപിഎമ്മിനെതിരെ പൊട്ടിത്തെറിച്ച് ഡിവൈഎഫ്ഐ; പിണറായിക്കും എം.വി. ഗോവിന്ദനും രൂക്ഷ വിമർശനം

തേയിലത്തോട്ടത്തിൽ പതിയിരുന്ന കരടി ആക്രമിച്ചു; തൊഴിലാളിക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies