യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്‌നദൃശ്യം പകര്‍ത്തിയ കേസ്; ഒന്നാം പ്രതിയായ യുവതിയെ പിടികൂടാനാകാതെ പൊലീസ്
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്‌നദൃശ്യം പകര്‍ത്തിയ കേസ്; ഒന്നാം പ്രതിയായ യുവതിയെ പിടികൂടാനാകാതെ പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2026, 07:32 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: മലാപ്പറമ്പ് സ്വദേശിയായ 21-കാരനെ ബെംഗളൂരുവില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കോഴിക്കോട്ടെ വീട്ടില്‍ ബന്ദിയാക്കി നഗ്‌നദൃശ്യം പകര്‍ത്തിയ കേസില്‍ ഒന്നാം പ്രതിയായ യുവതിയെ ഇതുവരെ പിടികൂടാനായില്ല. യുവതിയടക്കം ആറംഗ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് കണ്ടെത്തല്‍. അതേസമയം, യുവതി ഫോണിലൂടെ മാധ്യമങ്ങളെയടക്കം ബന്ധപ്പെടുന്നുണ്ടെങ്കിലും പൊലീസ് പിടിയിലായിട്ടില്ല.

കഴിഞ്ഞ 24-നാണ് ബെംഗളൂരുവിലെ താമസസ്ഥലത്തുനിന്ന് യുവാവിനെ സംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കോഴിക്കോട്ടെ ഒരു വാടകവീട്ടില്‍ ദിവസങ്ങളോളം തടവില്‍വെച്ച് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. യുവാവിന്റെ നഗ്‌നദൃശ്യം പകര്‍ത്തി മാതാവിന് അയച്ചുകൊടുക്കുകയും എട്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തതായും പരാതിയിലുണ്ട്. സംഭവത്തില്‍ ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

താമസസ്ഥലത്തിന്റെ വാതില്‍ ബലമായി തകര്‍ത്ത് അകത്തുകയറിയ സംഘം വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചെന്നും തുടര്‍ന്ന് കാറിന്റെ ഡിക്കിയിലിട്ട് കത്തിവെച്ച് ഭീഷണിപ്പെടുത്തി ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടെത്തിച്ചെന്നുമാണ് യുവാവിന്റെ ആരോപണം. ചാലില്‍താഴത്തെ വാടകവീട്ടില്‍ അഞ്ച് ദിവസത്തോളം പൂട്ടിയിട്ടതായും ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് മര്‍ദിക്കുകയും കത്തികൊണ്ട് പരിക്കേല്‍പ്പിക്കുകയും ചെയ്തതായും യുവാവ് പറയുന്നു. ഓഗസ്റ്റ് നാലിന് വീട്ടില്‍നിന്ന് രക്ഷപ്പെട്ട് കാക്കൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് സംഭവത്തില്‍ നിന്ന് രക്ഷപ്പെടാനായതെന്നും യുവാവ് വ്യക്തമാക്കി.

കേസിലെ ഒന്നാം പ്രതിയായ യുവതിയുമായി 21-കാരന് നേരത്തെ സൗഹൃദമുണ്ടായിരുന്നു. യുവതിയെ ദുബായിലേക്ക് പോകാന്‍ സഹായിച്ചിരുന്നതായും യുവാവ് പറയുന്നു. പിന്നീട് ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നില്ലെന്നും നാട്ടിലെത്തി ദുബായിലേക്ക് മടങ്ങാനിരിക്കെയാണ് യുവതി അടിയന്തരമായി കാണണമെന്ന് ആവശ്യപ്പെട്ടതെന്നും യുവാവ് വ്യക്തമാക്കി. യുവതിയുടെ പങ്കാളി സൗഹൃദത്തെക്കുറിച്ച് അറിഞ്ഞതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകലുണ്ടായതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍, പണം തട്ടിയെടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് സംഭവമെന്നും യുവാവ് ആരോപിക്കുന്നു.

അതേസമയം, യുവാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഒന്നാം പ്രതിയായ യുവതിയും രംഗത്തെത്തിയിരുന്നു. സൗഹൃദം മുതലെടുത്ത് നഗ്‌നദൃശ്യം പകര്‍ത്തി പണത്തിന് വിറ്റുവെന്നും എംഡിഎംഎ ഉപയോഗിച്ച് തന്നെ ഉപദ്രവിച്ചെന്നുമായിരുന്നു യുവതിയുടെ ആരോപണം. ആരോപണങ്ങള്‍ യുവാവ് നിഷേധിച്ചു. യുവാവിനെതിരെ നേരത്തെ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പോക്‌സോ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ കേസില്‍ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് യുവാവിന്റെ വാദം.

നേരത്തെ പ്രണയത്തിലായിരുന്ന പെണ്‍കുട്ടി ബന്ധത്തില്‍നിന്ന് പിന്മാറിയതിന്റെ പ്രതികാരമായാണ് പോക്‌സോ കേസ് നല്‍കിയതെന്നും യുവാവ് ആരോപിച്ചു. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ കണ്ണൂര്‍ സ്വദേശിയായ ജിതിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ യുവതിയടക്കം അഞ്ചുപേരെ കൂടി പിടികൂടാനുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Tags: Policehoneytrap casedidnt find culprit
Share
Tweet
SendShare

More News from this section

“നിങ്ങൾ ഒറ്റയ്‌ക്കല്ല”; ബ്രസീലിന്റെ ലോകകപ്പ് തോൽവിയിൽ ശരീരം തകർന്ന അക്ഷയെ തേടി ബ്രസീലിയൻ മാധ്യമപ്രവർത്തകർ വീട്ടിൽ!

“അംഗങ്ങളിൽ പലർക്കും ചട്ടപ്രകാരം യോഗ്യത ഇല്ല”; വഖ്‍ഫ് ബോർഡ് പിരിച്ചു വിടാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി

ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് വിവാദം; സസ്പെൻഷനിലുള്ള ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിന് കോൺഗ്രസ് തടയിട്ടു, തീരുമാനം മരവിപ്പിച്ചു

തൊഴുത്തിന് തീപിടിച്ച് പശുക്കിടാവ് ചത്തു; നാല് പശുക്കൾക്ക് പരിക്ക്; തീ അണയ്‌ക്കുന്നതിനിടെ അച്ഛനും മകനും പരിക്ക്

മദനിയുടെ അടുത്ത ബന്ധുവിന് പാറ്റ പാർട്ടിയിൽ പുതിയ ചുമതല!!! ഇഷാ മറിയം ഹാരിസ് സോണൽ കോർഡിനേറ്റർ; സംസ്ഥാന ഘടകം രൂപീകരിച്ച് സിജെപി

അമ്മയുടെ മുഖത്ത് തിളച്ച വെള്ളം ഒഴിച്ചു; ഹണിട്രാപ്പ് കേസ് പ്രതി അശ്വതി അച്ചുവിനും മകൾക്കുമെതിരെ കേസ്

Latest News

123 വർഷം മുമ്പ് മണൽ നിറച്ച് ബ്രിട്ടീഷുകാർ അടച്ചിട്ടു; കൊണാർക് സൂര്യക്ഷേത്രത്തിന്റെ അകത്തളം വീണ്ടും തുറക്കുന്നു; മറച്ചുവച്ച ചരിത്രം ഇനി ലോകത്തിന് മുന്നിൽ

UAE വിമാന സർവീസുകളിൽ വീണ്ടും മാറ്റം; സർവീസുകൾ വൈകുന്നു; .യാത്രക്കാർ പുതിയ വിവരങ്ങള്‍ പരിശോധിക്കാൻ നിർദേശം

മദ്യശാലയിൽ രക്തച്ചൊരിച്ചിൽ; സൗത്ത് ആഫ്രിക്കയിൽ വെടിവെപ്പിൽ 17 പേർ കൊല്ലപ്പെട്ടു

ബാങ്ക് ജീവനക്കാരുടെ മൂന്ന് ദിവസത്തെ പണിമുടക്ക് മാറ്റിവച്ചു; ഐബിഎയുമായി ധാരണ, സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്കുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും, എല്ലാ ശനിയാഴ്ചയും അവധിയാക്കുന്നതിൽ ഉന്നതതല സമിതി

കടലാക്രമണം തുടരും; തീരദേശത്ത് ജാഗ്രതാ നിർദേശം, ഒന്നരമീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത, ബീച്ചുകളിലേക്കുള്ള വിനോദയാത്ര ഒഴിവാക്കണം

ഗില്ലിന് പിന്നാലെ കോലിക്കും സെഞ്ചറി; ഏകദിനത്തിൽ 15,000 റൺസ് വേഗത്തിൽ തികച്ച് റെക്കോർഡ്, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റ് ജയം

ഏഷ്യൻ ഗെയിംസിൽ മലയാളി താരത്തിന് വെള്ളി; വനിതാ ലോങ് ജംപിൽ ആൻസി സോജന് മെഡൽ, സ്വർണം നേരിയ വ്യത്യാസത്തിൽ കൈവിട്ടു

മതത്തിന്റെ പേരിൽ നല്ലത് കാണാതിരിക്കരുത്; വിഴിഞ്ഞത്തിനും ബീമാപള്ളിക്കും മേയറുടെ പൂർണ സഹകരണം; ‘വി.വി. രാജേഷ് മനുഷ്യസ്നേഹി, പ്രവർത്തനങ്ങളോട് 100% യോജിക്കുന്നു’: പി.ഡി.പി നേതാവ് തോട്ടുമുക്ക് നവാസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies