വീണ്ടും യൂറോപ്പിന്റെ രാജാക്കന്മാര്‍; ആസ്റ്റണ്‍ വില്ലയെ വീഴ്ത്തി പിഎസ്ജിക്ക് സൂപ്പര്‍ കപ്പ്
Thursday, August 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

വീണ്ടും യൂറോപ്പിന്റെ രാജാക്കന്മാര്‍; ആസ്റ്റണ്‍ വില്ലയെ വീഴ്‌ത്തി പിഎസ്ജിക്ക് സൂപ്പര്‍ കപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2026, 06:18 pm IST
Facebook
Twitter
WhatsAppTelegram

സാല്‍സ്ബര്‍ഗ്: യൂറോപ്യന്‍ ഫുട്‌ബോളില്‍ പിഎസ്ജിയുടെ കുതിപ്പ് തുടരുന്നു. ആസ്റ്റണ്‍ വില്ലയെ 2-1ന് കീഴടക്കി യുവേഫ സൂപ്പര്‍ കപ്പ് കിരീടം നിലനിര്‍ത്തി പാരിസ് സെന്റ് ജെര്‍മെയ്ന്‍. ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗില്‍ നടന്ന ആവേശകരമായ പോരാട്ടത്തിലാണ് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പിഎസ്ജി യൂറോപ്പ ലീഗ് ജേതാക്കളായ ആസ്റ്റണ്‍ വില്ലയെ മറികടന്നത്. ഇതോടെ തുടര്‍ച്ചയായ രണ്ടാം തവണയും യുവേഫ സൂപ്പര്‍ കപ്പ് നേടുന്ന രണ്ടാമത്തെ ക്ലബ്ബായി പിഎസ്ജി മാറി. 2016, 2017 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി കിരീടം നേടിയ റയല്‍ മാഡ്രിഡിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ടീമാണ് പിഎസ്ജി.

മത്സരത്തിന്റെ 20-ാം മിനിറ്റിലാണ് പിഎസ്ജി മുന്നിലെത്തിയത്. ഖ്വിച്ച വാരത്സ്‌ഹേലിയയാണ് ഫ്രഞ്ച് ടീമിനായി ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ലീഡ് നിലനിര്‍ത്താമെന്ന് തോന്നിച്ചെങ്കിലും ഇടവേളയ്‌ക്ക് തൊട്ടുമുമ്പ് ആസ്റ്റണ്‍ വില്ല തിരിച്ചടിച്ചു. 45-ാം മിനിറ്റില്‍ അരങ്ങേറ്റ മത്സരം കളിച്ച 17കാരന്‍ ബ്രയാന്‍ മഹ്‌ജോ ആസ്റ്റണ്‍ വില്ലയ്‌ക്കായി ഗോള്‍ നേടി. ഇതോടെ മത്സരം 1-1 എന്ന നിലയിലായി. രണ്ടാം പകുതിയില്‍ വിജയഗോളിനായി ഇരു ടീമുകളും ആക്രമണം ശക്തമാക്കി. ഒടുവില്‍ 66-ാം മിനിറ്റില്‍ ഡെസീറേ ഡുവെ പിഎസ്ജിയുടെ വിജയഗോള്‍ കണ്ടെത്തി.

പിന്നീട് ആസ്റ്റണ്‍ വില്ല സമനിലയ്‌ക്കായി ശ്രമിച്ചെങ്കിലും പിഎസ്ജിയുടെ പ്രതിരോധത്തെ മറികടക്കാനായില്ല. ഇതോടെ 2-1ന്റെ വിജയം സ്വന്തമാക്കി പിഎസ്ജി സൂപ്പര്‍ കപ്പ് കിരീടം വീണ്ടും ഉയര്‍ത്തി. പരിശീലകന്‍ ലൂയിസ് എന്റിക്കെയുടെ കീഴില്‍ പിഎസ്ജി നേടുന്ന 13-ാം ട്രോഫിയാണിത്. പ്രധാന താരങ്ങളില്‍ ചിലര്‍ പരിക്കേറ്റ് പുറത്തായിരുന്നിട്ടും ആസ്റ്റണ്‍ വില്ല മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്.

ചാമ്പ്യന്‍സ് ലീഗ് കിരീടത്തിന് പിന്നാലെ സൂപ്പര്‍ കപ്പും സ്വന്തമാക്കിയതോടെ യൂറോപ്യന്‍ ഫുട്‌ബോളിലെ പിഎസ്ജിയുടെ ആധിപത്യം കൂടുതല്‍ ശക്തമാകുകയാണ്. കിരീടങ്ങള്‍ തുടര്‍ച്ചയായി സ്വന്തമാക്കുന്ന പിഎസ്ജിയുടെ പുതിയ യുഗത്തിന് മറ്റൊരു പൊന്‍തൂവല്‍ കൂടിയാണ് ഈ സൂപ്പര്‍ കപ്പ്.

Tags: winnerEuropean Super CupParis Saint-Germain
Share
Tweet
SendShare

More News from this section

ഇന്‍ഫാന്റിനോയുടെ പുതിയ തുറുപ്പുചീട്ട്; 2030 ലോകകപ്പില്‍ 64 ടീമുകളെ ഇറക്കാന്‍ ഫിഫ നീക്കം

ഡച്ച് പടയെ ഇനി സാവി നയിക്കും; 50 വര്‍ഷത്തിന് ശേഷം നെതര്‍ലന്‍ഡ്സിന്റെ പരിശീലകനായി വിദേശി

എക്വഡോറില്‍ ഹാളണ്ടിന്റെ ചിത്രമുള്ള 469 കിലോ കൊക്കെയ്ന്‍ പിടിയില്‍; ലോകകപ്പ് താരത്തിന്റെ ചിത്രം ലഹരിക്കടത്തിന് ഉപയോഗിച്ചത് എന്തിന് എന്ന് അറിയാമോ?

അവിശ്വസനീയ തിരിച്ചുവരവ്; അധികസമയത്ത് 4-1ന്റെ തകര്‍പ്പന്‍ ജയം, എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ടു ഗ്രൂപ്പ് ഘട്ടത്തില്‍ ഈസ്റ്റ് ബംഗാള്‍

മെസ്സി വിരമിക്കുമോ? പിതാവിന്റെ വേര്‍പാടിന് പിന്നാലെ ഫുട്‌ബോള്‍ ഭാവിയില്‍ നിര്‍ണായക സൂചന നല്‍കി അര്‍ജന്റീന ഇതിഹാസം

ലോകകപ്പില്‍ അമേരിക്ക തടഞ്ഞു; ചരിത്ര ദൗത്യവുമായി സൊമാലിയന്‍ റഫറി ഒമര്‍ അര്‍ത്താന്‍; യുവേഫ സൂപ്പര്‍ കപ്പ് ഫൈനല്‍ നിയന്ത്രിക്കും

Latest News

സ്വാതന്ത്ര്യദിനത്തില്‍ കേരളത്തിലെ 15,000 കേന്ദ്രങ്ങളില്‍ ദേശീയപതാക ഉയര്‍ത്തും; ‘വന്ദേമാതരം’ പൂര്‍ണമായി ആലപിക്കും; രാജീവ് ചന്ദ്രശേഖര്‍

വീണ്ടും യൂറോപ്പിന്റെ രാജാക്കന്മാര്‍; ആസ്റ്റണ്‍ വില്ലയെ വീഴ്‌ത്തി പിഎസ്ജിക്ക് സൂപ്പര്‍ കപ്പ്

ചരിത്രം തിരുത്തി മിച്ചല്‍ സ്റ്റാര്‍ക്ക്; ഹെറാത്തിനെ മറികടന്ന് ടെസ്റ്റിലെ ഏറ്റവും മികച്ച ഇടംകൈയന്‍ ബൗളര്‍

വിരമിച്ച് ദിവസങ്ങള്‍ മാത്രം; ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പുതിയ വേഷത്തില്‍ അജിങ്ക്യ രഹാനെ

സിപിഎമ്മിന്റെ ‘ഇസ്ലാമിക് ബാങ്ക്’ പൊളിഞ്ഞു; കണ്ണൂരിൽ തുടങ്ങിയ ‘ഹലാൽ ഫായിദ’ സഹകരണ സംഘത്തിനെതിരെ പരാതിയുമായി നിക്ഷേപകൻ; 2017ൽ സ്ഥാപനം ഉദ്ഘാടനം ചെയ്തത് പിണറായി വിജയൻ

ലഷ്കറിൽ വീണ്ടും കുഴഞ്ഞുവീണ് മരണം; ഇത്തവണ വിദ്യാർത്ഥി വിഭാഗം നേതാവ് അദീൽ അസ്ലം; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം; അജ്ഞാതൻ ‘റൂട്ട്’ മാറ്റിയോ??

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ തിളങ്ങാൻ ആലപ്പുഴ ജില്ലയിൽ നിന്ന് 10 താരങ്ങൾ

കിരീടം തിരിച്ചുപിടിക്കാൻ ഏരീസ് കൊല്ലം സെയിലേഴ്സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies