ഇന്ത്യയെ വീഴ്ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2026, 07:58 pm IST
Facebook
Twitter
WhatsAppTelegram

ലോക ചാമ്പ്യന്‍മാരായ ഇന്ത്യക്കെതിരെ ചരിത്രപരമായ ടി20 പരമ്പര വിജയം നേടിയതിന് പിന്നാലെ അയര്‍ലന്‍ഡ് പുരുഷ ക്രിക്കറ്റ് ടീമില്‍ പരിശീലക മാറ്റം. ഹൈന്റിച്ച് മലാന്‍ സ്ഥാനമൊഴിഞ്ഞതോടെ മുന്‍ നായകനായ ഗാരി വില്‍സണെ മുഖ്യപരിശീലകനായി ക്രിക്കറ്റ് അയര്‍ലന്‍ഡ് നിയമിച്ചു. ഇതോടെ മൂന്ന് പതിറ്റാണ്ടിന് ശേഷം അയര്‍ലന്‍ഡ് പുരുഷ ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ തദ്ദേശീയ പരിശീലകനെന്ന നേട്ടവും വില്‍സണ്‍ സ്വന്തമാക്കി.

ബെല്‍ഫാസ്റ്റിലെ സ്റ്റോര്‍മോണ്ടില്‍ നടന്ന ആദ്യ ടി20യില്‍ ഇന്ത്യയെ 34 റണ്‍സിന് തോല്‍പ്പിച്ച അയര്‍ലന്‍ഡ്, രണ്ടാം മത്സരത്തില്‍ ഒരു റണ്ണിന്റെ ആവേശവിജയവും സ്വന്തമാക്കി പരമ്പര 2-0ന് തൂത്തുവാരിയിരുന്നു. വരാനിരിക്കുന്ന ഏകദിന ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മലാന്‍ സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതെന്ന് ക്രിക്കറ്റ് അയര്‍ലന്‍ഡ് അറിയിച്ചു. അഫ്ഗാനിസ്ഥാനെതിരായ ഓഗസ്റ്റിലെ ഏകദിന പരമ്പരയ്‌ക്ക് മുന്നോടിയായി ടീമിന്റെ പരിശീലനത്തില്‍ സുഗമമായ കൈമാറ്റം ഉറപ്പാക്കുന്നതിനായി അടുത്ത ഒരു മാസം മലാന്‍ വില്‍സണൊപ്പം പ്രവര്‍ത്തിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.

15 വര്‍ഷം നീണ്ട അന്താരാഷ്‌ട്ര കരിയറില്‍ 292 മത്സരങ്ങളില്‍ അയര്‍ലന്‍ഡിനെ പ്രതിനിധീകരിച്ച വില്‍സണ്‍ 2020ലാണ് വിരമിച്ചത്. തുടര്‍ന്ന് നോര്‍ത്ത് വെസ്റ്റ് വാരിയേഴ്സിന്റെ പരിശീലകനായും പിന്നീട് 2022 മുതല്‍ അയര്‍ലന്‍ഡ് ടീമിന്റെ സഹപരിശീലകനായും പ്രവര്‍ത്തിച്ചു. ‘അയര്‍ലന്‍ഡിനായി കളിക്കാനായത് എന്നും അഭിമാനമാണ്. ഇപ്പോള്‍ ദേശീയ ടീമിന്റെ മുഖ്യപരിശീലകനാകുന്നത് അതിലേറെ വലിയ ബഹുമതിയാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഈ ഉത്തരവാദിത്തത്തിനായി എന്നെ ഒരുക്കിയ ഹൈന്റിച്ച് മലാനോട് നന്ദിയുണ്ട്. അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ ആശംസകളും നേരുന്നു,’ വില്‍സണ്‍ പറഞ്ഞു.

വില്‍സണെ അഭിനന്ദിച്ച ക്രിക്കറ്റ് അയര്‍ലന്‍ഡ് ഹൈ പെര്‍ഫോമന്‍സ് ഡയറക്ടര്‍ ഗ്രെയിം വെസ്റ്റ്, താരമെന്ന നിലയിലും പരിശീലകനെന്ന നിലയിലും അദ്ദേഹം മികച്ച നേതൃത്വപാടവം തെളിയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന്റെ നിര്‍ണായക ഘട്ടത്തിലാണ് വില്‍സണ്‍ ചുമതലയേല്‍ക്കുന്നതെന്നും അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലൂടെ ടീമിനെ മുന്നോട്ടു നയിക്കാനുള്ള അവസരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്‌ട്ര ക്രിക്കറ്റിലെയും കൗണ്ടി ക്രിക്കറ്റിലെയും സമ്പന്നമായ അനുഭവസമ്പത്ത് ടീമിന്റെ ഭാവി വളര്‍ച്ചയ്‌ക്ക് കരുത്താകുമെന്നും ക്രിക്കറ്റ് അയര്‍ലന്‍ഡ് പ്രതീക്ഷ പ്രകടിപ്പിച്ചു.

Tags: irelandgary wilsonnew head coach
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies