വജ്രജൂബിലിയുടെ നിറവിൽ പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വജ്രജൂബിലിയുടെ നിറവിൽ പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2026, 04:03 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ സൈന്യത്തിനും രാജ്യത്തിനും ആറ് പതിറ്റാണ്ടുകളുടെ സമർപ്പിത സേവനത്തിന്റെ അടയാളമായി, തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം  അതിന്റെ 60-ാം സ്ഥാപക ദിനം (വജ്രജൂബിലി) ആഘോഷിച്ചു. യുദ്ധസ്മരകത്തിൽ പുഷ്പചക്ര സമർപ്പണത്തോടെ ആഘോഷ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് നടന്ന പ്രത്യേക സൈനിക സമ്മേളനത്തിൽ പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ മികച്ച ഉദ്യോഗസ്ഥരെ ആദരിച്ചു.

1966 ജൂൺ 29 ന് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം സ്ഥാപിച്ചതു മുതൽ ദക്ഷിണേന്ത്യയിലെ സൈനിക സേവന നിർവ്വഹണം, സൈനിക കേന്ദ്രങ്ങളുടെ നടത്തിപ്പ്, വിമുക്ത ഭടൻമാരുടെ ക്ഷേമം എന്നിവയ്‌ക്കുള്ള ഒരു പ്രധാന കേന്ദ്രമാണ് ഈ സൈനിക ആസ്ഥാനമെന്ന് പാങ്ങോട് സൈനിക കേന്ദ്ര മേധാവി എടുത്തുപറഞ്ഞു. കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള നിലവിൽ സേവനമനുഷ്ടിക്കുന്ന ഉദ്യോഗസ്ഥരും വിമുക്തഭടന്മാരും ആഘോഷങ്ങളിൽ പങ്കെടുത്തു. കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി തിരുവനന്തപുരത്തെ പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തിന്റെ സമ്പന്നമായ പൈതൃകവും സംഭാവനകളും പ്രദർശിപ്പിക്കുന്ന ഒരു സാംസ്കാരിക സായാഹ്നവും സംഘടിപ്പിച്ചു. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ പുനരുജ്ജീവിപ്പിക്കുന്ന കലാരൂപങ്ങളായ കഥകളി, തെയ്യം, ശിങ്കാരി മേളം, മോഹിനിയാട്ടം, ഒപ്പന എന്നിവയും ചടങ്ങിൽ അവതരിപ്പിച്ചു. ഉദ്യോഗസ്ഥരും, സൈനികരും, കുടുംബാംഗങ്ങളും പങ്കെടുത്തു.

കേരളത്തിലും തമിഴ്‌നാട്ടിലുമായി 11 ഇ.സി.എച്ച്.എസ് പോളിക്ലിനിക്കുകൾ, ഒരു സമർപ്പിത വെറ്ററൻ സെൽ, 10 വിമുക്തഭട കാന്റീനുകളുടെ നടത്തിപ്പ് എന്നിവയിലൂടെ 5.97 ലക്ഷം വിമുക്തഭടന്മാർക്കും വിധവകൾക്കും ആശ്രിതർക്കും സേവനം നൽകുന്നതിൽ ഈ സൈനിക ആസ്ഥാനത്തിന്റെ നിർണായക പങ്ക് പാങ്ങോട് സൈനിക കേന്ദ്ര മേധാവി എടുത്തുപറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, നിയമ, അച്ചടക്ക കാര്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണം, മാനുഷിക സഹായം, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, സിവിൽ-സൈനിക ബന്ധം, സൈനികരുടെ ഭൗതിക ശരീരങ്ങളോടുള്ള ആദരവ് എന്നിവയുൾപ്പെടെ ഈ സൈനിക കേന്ദ്ര ആസ്ഥാനത്തിന്റെ വൈവിധ്യമാർന്ന ഉത്തരവാദിത്തങ്ങളും അദ്ദേഹം സൂചിപ്പിച്ചു.

വെല്ലുവിളികളെ അതിജീവിക്കാനും രാജ്യത്തിന് വേണ്ടി മികച്ച സേവനം കാഴ്ചവയ്‌ക്കാനുമുള്ള അചഞ്ചലമായ ദൃഢനിശ്ചയത്തിന് “ദി മൂവേഴ്‌സ്” എന്നറിയപ്പെടുന്ന സ്റ്റേഷൻ ആസ്ഥാനം സേവനത്തിന്റെയും പ്രതിരോധശേഷിയുടെയും പ്രതിബദ്ധതയുടെയും പ്രതീകമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തിന്റെ വളർച്ചയ്‌ക്കും വിജയത്തിനും സംഭാവന നൽകിയ എല്ലാ ഉദ്യോഗസ്ഥരുടെയും, വിമുക്ത ഭടൻമാരുടെയും, കുടുംബാംഗങ്ങളുടെയും ഒത്തുചേരലോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്. പാങ്ങോട് കേന്ദ്ര ആസ്ഥാനത്തെ അഡ്മിൻ കമാൻഡൻ്റ് ആയ കേണൽ സൂര്യ മുഖർജി നന്ദി രേഖപ്പെടുത്തി.

Tags: pangode military camp
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies