കരഞ്ഞതിന് കുഞ്ഞുങ്ങളെ വാഷിംഗ് മെഷീനിൽ ഇട്ടു, ടോയ്ലറ്റ് ജെറ്റ് ഉപയോഗിച്ച് വായിൽ വെള്ളം ചീറ്റി; ഐടി സ്ഥാപനത്തിൻറെ ഡേ കെയർ കേന്ദ്രത്തിൽ നിന്നും നടുക്കിയ ദൃശ്യങ്ങൾ
Thursday, July 2 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കരഞ്ഞതിന് കുഞ്ഞുങ്ങളെ വാഷിംഗ് മെഷീനിൽ ഇട്ടു, ടോയ്ലറ്റ് ജെറ്റ് ഉപയോഗിച്ച് വായിൽ വെള്ളം ചീറ്റി; ഐടി സ്ഥാപനത്തിന്റെ ഡേ കെയർ കേന്ദ്രത്തിൽ നിന്നും നടുക്കിയ ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2026, 03:44 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ജോലിക്കായി പോകുന്ന മാതാപിതാക്കൾ സുരക്ഷിതരെന്ന് കരുതി ഏൽപ്പിച്ചിരുന്ന ഡേ കെയറിൽ കുഞ്ഞുങ്ങൾ നേരിട്ടത് മനുഷ്യമനസാക്ഷിയെ നടുക്കുന്ന ക്രൂരത. ബെംഗളൂരുവിലെ ഒരു പ്രമുഖ ഐടി കമ്പനിയുടെ ക്യാമ്പസിനുള്ളിലെ ഡേ കെയർ കേന്ദ്രത്തിൽ രണ്ടും മൂന്നും വയസ്സുള്ള കുട്ടികളെ ജീവനക്കാർ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ കർണാടകയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.

കരഞ്ഞ കുഞ്ഞുങ്ങളെ ശാന്തരാക്കാൻ എന്ന പേരിൽ ബാത്ത്റൂമിൽ പൂട്ടിയിടുക, ഫ്രണ്ട് ലോഡിങ് വാഷിംഗ് മെഷീനിനുള്ളിൽ കയറ്റിയിരുത്തുക, ടോയ്ലറ്റ് ജെറ്റ് ഉപയോഗിച്ച് വായിലേക്ക് വെള്ളം അടിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ ക്രൂരതകളാണ് പുറത്തുവന്ന വീഡിയോകളിലുള്ളത്. കുട്ടികളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

ബെംഗളൂരുവിലെ ബ്രൂക്‌ഫീൽഡിലുള്ള ക്യാപ്ജെമിനി ക്യാമ്പസിലെ ഡേ കെയർ കേന്ദ്രത്തിലാണ് സംഭവം. ഡേ കെയറിലെ ഒരു ജീവനക്കാരൻ പകർത്തിയെന്നാണ് കരുതുന്ന നാല് വീഡിയോകൾ ശിശുക്ഷേമ ഹെൽപ്‌ലൈനിന് ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഹെൽപ്‌ലൈനിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മഞ്ജുള, വിജയലക്ഷ്മി, ഭവാനി, സിന്ധു, ബിന്ദു എന്നീ അഞ്ച് ആയമാർക്കെതിരെയാണ് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തത്. ഡേ കെയറിൽ നിന്ന് സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കളിൽ നിന്നും മൊഴിയെടുക്കുന്ന നടപടികളും പുരോഗമിക്കുകയാണ്.

സംഭവം പുറത്തുവന്നതോടെ ക്യാപ്ജെമിനി ഡേകെയർ കേന്ദ്രം താൽക്കാലികമായി അടച്ചുപൂട്ടി. ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷയാണ് കമ്പനിയുടെ പ്രഥമ പരിഗണനയെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

 

Tags: Day Care
ShareTweetSendShare

More News from this section

രാജിവച്ച എംഎൽഎമാരെ വീണ്ടും മത്സരിക്കുന്നതിൽ നിന്നും വിലക്കണം; ഉപതിരഞ്ഞെടുപ്പ് തടയണം; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് എഐഎഡിഎംകെ

‘ഹർ ഹർ മഹാദേവ്’ മുഴക്കത്തിൽ അമർനാഥ് യാത്രയ്‌ക്ക് തുടക്കം; 4,800-ലധികം ഭക്തരുമായി ആദ്യ ബാച്ച് പുറപ്പെട്ടു; ഫ്ലാഗ് ഓഫ് ചെയ്ത് മനോജ് സിൻഹ

മമത ബാനർജിക്ക് വീണ്ടും തിരിച്ചടി? തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് വിമത ടിഎംസി എംഎൽഎമാർ; പാർട്ടി ചിഹ്നത്തിലും ഫണ്ടിലും അവകാശവാദം

ജെലാറ്റിൻ സ്ഫോടനത്തിന് പിന്നാലെ വൻ ദുരന്തം? കാവേരി ക്രഷറിൽ പാറ ഇടിഞ്ഞുവീണ് 7 മരണം

ഇന്ത്യ-ജപ്പാൻ ബന്ധത്തിൽ ചരിത്രനേട്ടം; 10 ട്രില്യൺ യെൻ നിക്ഷേപ ലക്ഷ്യം, 120-ഓളം കരാറുകളിൽ ഒപ്പുവെച്ച് ഇരുരാജ്യങ്ങളും

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള ഗുരുദ്വാര തകർത്തു; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

Latest News

വിസ്മയ–മോഹൻലാൽ കോമ്പോയ്‌ക്ക് കാത്തിരിപ്പ്; പുതിയ ലുക്കിൽ ‘തുടക്കം’; ഓഗസ്റ്റ് 7 റിലീസ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ

11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി ; പോക്സോ കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

തമ്പാനൂരിൽ റെയിൽവേ ട്രാക്കിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; തിരുവനന്തപുരം സെൻട്രലിൽ ഒന്നാം പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ അതീവ ജാഗ്രത മുന്നറിയിപ്പ്; 3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത; ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദേശം

11 കാരൻ ഓടിച്ച പിക്കപ്പ് ട്രക്ക് തീർഥാടന സംഘത്തിലേക്ക് പാഞ്ഞുകയറി; എട്ട് ബുദ്ധ സന്യാസിമാർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

കരഞ്ഞതിന് കുഞ്ഞുങ്ങളെ വാഷിംഗ് മെഷീനിൽ ഇട്ടു, ടോയ്ലറ്റ് ജെറ്റ് ഉപയോഗിച്ച് വായിൽ വെള്ളം ചീറ്റി; ഐടി സ്ഥാപനത്തിന്റെ ഡേ കെയർ കേന്ദ്രത്തിൽ നിന്നും നടുക്കിയ ദൃശ്യങ്ങൾ

കോംബോ ഓഫർ കണ്ട് ഷവർമയും ഷവായയും വാങ്ങിക്കഴിച്ചു; തിരുവനന്തപുരത്ത് 21 പേർക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ പൂട്ടിച്ചു

നന്ദനത്തിലെ ഉണ്ണിയേട്ടന് 50ൽ മാംഗല്യം; അരവിന്ദ് ആകാശ് വിവാഹിതനായി; ജീവിതസഖിയായി മലേഷ്യൻ തമിഴ് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies