നന്ദനത്തിലെ ഉണ്ണിയേട്ടന് 50ൽ മാംഗല്യം; അരവിന്ദ് ആകാശ് വിവാഹിതനായി; ജീവിതസഖിയായി മലേഷ്യൻ തമിഴ് യുവതി
Thursday, July 2 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നന്ദനത്തിലെ ഉണ്ണിയേട്ടന് 50ൽ മാംഗല്യം; അരവിന്ദ് ആകാശ് വിവാഹിതനായി; ജീവിതസഖിയായി മലേഷ്യൻ തമിഴ് യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2026, 02:28 pm IST
FacebookTwitterWhatsAppTelegram

കൊച്ചി:’നന്ദനം’ സിനിമയിലെ ഉണ്ണിയേട്ടനായി മലയാളികളുടെ ഹൃദയം കീഴടക്കിയ നടൻ അരവിന്ദ് ആകാശ് വിവാഹിതനായി. 50-ാം വയസിലാണ് താരം ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കമിട്ടത്. മലേഷ്യൻ തമിഴ് യുവതിയായ സാറയാണ് വധു. മലേഷ്യയിലെ ക്വാലാലംപൂർ നഗരത്തിൽ അടുത്ത ബന്ധുക്കളുടെയും സിനിമാരംഗത്തെ സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങുകൾ.

വിവാഹചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ആരാധകരും സഹപ്രവർത്തകരും നവദമ്പതികൾക്ക് ആശംസകളുമായെത്തി. തമിഴ് സംവിധായകൻ വെങ്കട് പ്രഭു ഉൾപ്പെടെയുള്ള സിനിമാ സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്.

2002-ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിൽ ഗുരുവായൂരപ്പന്റെ പ്രതീകമായ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അരവിന്ദ് ആകാശ് മലയാളി പ്രേക്ഷകരുടെ പ്രിയതാരമായത്. ആ കഥാപാത്രം ഇന്നും മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.

തുടർന്ന് മമ്മി ആൻഡ് മീ, ക്ലൈമാക്സ്, പ്രജാപതി, വാണ്ടഡ്, പൊന്മുടിപ്പുഴയോരത്ത് തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചു. തമിഴിലും താരം സജീവമായിരുന്നു.

അടുത്തിടെ പുറത്തിറങ്ങിയ ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിലും ‘നന്ദനം’ സിനിമയെ ഓർമ്മിപ്പിക്കുന്ന പ്രത്യേക അതിഥിവേഷത്തിൽ അരവിന്ദ് ആകാശ് പ്രത്യക്ഷപ്പെട്ടിരുന്നു. ടെലിവിഷൻ റിയാലിറ്റി ഷോകളിലെ വിധികർത്താവായും മെന്ററായും മലയാളികൾക്ക് സുപരിചിതനാണ് താരം.

 

Tags: wedding
ShareTweetSendShare

More News from this section

വർഗീയ അധിക്ഷേപം നടത്തിയെന്ന അൻസിബ ഹസന്റെ പരാതി: നടൻ ടിനി ടോമിനെതിരെ കേസെടുത്ത് കടവന്ത്ര പോലീസ്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ ചലച്ചിത്രകാരന്‍ ഭാരതിരാജ വിടവാങ്ങി; തമിഴ് ഗ്രാമീണ ദൃശ്യഭംഗിയുടെ തമ്പുരാന് ചെന്നൈയില്‍ അന്ത്യം

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

Latest News

മമത ബാനർജിക്ക് വീണ്ടും തിരിച്ചടി? തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് വിമത ടിഎംസി എംഎൽഎമാർ; പാർട്ടി ചിഹ്നത്തിലും ഫണ്ടിലും അവകാശവാദം

ഇന്ത്യ-ജപ്പാൻ ബന്ധത്തിൽ ചരിത്രനേട്ടം; 10 ട്രില്യൺ യെൻ നിക്ഷേപ ലക്ഷ്യം, 120-ഓളം കരാറുകളിൽ ഒപ്പുവെച്ച് ഇരുരാജ്യങ്ങളും

നന്ദനത്തിലെ ഉണ്ണിയേട്ടന് 50ൽ മാംഗല്യം; അരവിന്ദ് ആകാശ് വിവാഹിതനായി; ജീവിതസഖിയായി മലേഷ്യൻ തമിഴ് യുവതി

വൈറൽ പെൺകുട്ടിയുടെ വിവാഹം; മുഹമ്മദ് ഫർമാന് വീണ്ടും തിരിച്ചടി, സാവകാശം തേടിയ ഹർജി കേരള ഹൈക്കോടതിയും തള്ളി

‘ആരോഗ്യപ്രവർത്തകരുണ്ടോ?’… ട്രാഫിക് കുരുക്കിൽ മുഴങ്ങിയ നിലവിളി, യുവാവിന്റെ ജീവൻ തിരികെ പിടിച്ച മാലാഖമാർക്ക് കൈയ്യടിക്കാം

മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ തല്ലിയൊടിച്ചു; പിതാവിനെതിരെ കേസെടുത്ത് പൊലീസ്

ഉറക്കമുണർന്നപ്പോൾ മുഖത്ത് വവ്വാൽ; കടിയേറ്റ പാടില്ല, 19 ദിവസത്തിന് ശേഷം 11-കാരൻ പേവിഷബാധയേറ്റ് മരിച്ചു

സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി മുഖത്തടിച്ചു; ഗവ. യു.പി. സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മർദിച്ചതായി പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies