ഗുജറാത്തില്‍ രാജ്യത്തെ മൂന്നാമത്തെ സെമികണ്ടക്ടര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; ഇന്ത്യയെ ആഗോള ചിപ്പ് ഹബ്ബാക്കുകയാണ് ലക്ഷ്യമെന്ന് മോദി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുജറാത്തില്‍ രാജ്യത്തെ മൂന്നാമത്തെ സെമികണ്ടക്ടര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; ഇന്ത്യയെ ആഗോള ചിപ്പ് ഹബ്ബാക്കുകയാണ് ലക്ഷ്യമെന്ന് മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2026, 08:44 pm IST
Facebook
Twitter
WhatsAppTelegram

സാനന്ദ് (ഗുജറാത്ത്): ഇന്ത്യയുടെ സെമികണ്ടക്ടര്‍ മേഖലയിലെ സുപ്രധാന നാഴികക്കല്ലായി ഗുജറാത്തിലെ സാനന്ദില്‍ സ്ഥാപിച്ച സിജി സെമി ഔട്ട്സോഴ്‌സ്ഡ് സെമികണ്ടക്ടര്‍ അസംബ്ലി ആന്‍ഡ് ടെസ്റ്റ് പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ചിപ്പ് നിര്‍മ്മാണ ശൃംഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ഇന്ത്യയെ ആഗോള സെമികണ്ടക്ടര്‍ ഹബ്ബാക്കി മാറ്റുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി, പ്രതിവര്‍ഷം 20 കോടി ചിപ്പുകള്‍ ഇവിടെ നിര്‍മ്മിക്കുമെന്ന ലക്ഷ്യം ഉടന്‍ കൈവരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. രാജ്യത്ത് വര്‍ഷം 50 കോടി ചിപ്പുകള്‍ നിര്‍മ്മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെമികണ്‍ ഇന്ത്യ പദ്ധതി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സെമികണ്ടക്ടര്‍ രംഗത്തെ വളര്‍ച്ച ഒറ്റയടിക്ക് ഉണ്ടായതല്ലെന്നും കഴിഞ്ഞ ഒരു ദശാബ്ദമായി ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് മേഖലയിലുണ്ടായ മുന്നേറ്റത്തിന്റെ തുടര്‍ച്ചയാണിതെന്നും മോദി പറഞ്ഞു. ഉല്‍പ്പന്ന നിര്‍മാണത്തില്‍ നിന്ന് ഘടക നിര്‍മാണത്തിലേക്കും അവിടെ നിന്ന് സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിലേക്കുമുള്ള യാത്രയാണ് ഇന്ത്യ നടത്തുന്നതെന്നും ഇലക്ട്രോണിക്‌സ് മേഖലയിലെ മുഴുവന്‍ മൂല്യശൃംഖലയും രാജ്യത്തിനകത്ത് തന്നെ സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാവും രണ്ടാമത്തെ വലിയ മൊബൈല്‍ കയറ്റുമതിക്കാരനുമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2014-നെ അപേക്ഷിച്ച് രാജ്യത്തെ ഇലക്ട്രോണിക്‌സ് ഉല്‍പ്പാദനം ഏഴിരട്ടിയോളവും കയറ്റുമതി പതിനൊന്നിരട്ടിയോളവും വര്‍ധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഞ്ച് വര്‍ഷം മുമ്പ് ഇന്ത്യയെ സെമികണ്ടക്ടര്‍ ഹബ്ബാക്കി മാറ്റാനുള്ള ലക്ഷ്യമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്ന് മോദി ഓര്‍മിപ്പിച്ചു. ‘ഡിസൈന്‍ ഇന്‍ ഇന്ത്യ’, ‘മേക്ക് ഇന്‍ ഇന്ത്യ’ എന്നീ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യത്ത് സെമികണ്ടക്ടര്‍ വ്യവസായം വളരുന്നതെന്നും രാജ്യത്തെ മൂന്നാമത്തെ സെമികണ്ടക്ടര്‍ പ്ലാന്റില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ചിപ്പ് പാക്കേജിങ് ആരംഭിക്കുന്നത് ഈ യാത്രയിലെ നിര്‍ണായക നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

2024-ലാണ് പ്ലാന്റിന്റെ ശിലാസ്ഥാപനം നടത്തിയതെന്നും 2025 ഓഗസ്റ്റില്‍ ടെസ്റ്റ് ചിപ്പ് നിര്‍മ്മാണം ആരംഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ, ജപ്പാന്‍, തായ്ലന്‍ഡ് എന്നിവിടങ്ങളിലെ വ്യവസായ പങ്കാളികളുടെ സഹകരണത്തിന്റെ പ്രതീകമാണ് ഈ പദ്ധതി. ഇത് ഒരു വ്യവസായ സംരംഭം മാത്രമല്ല, സാങ്കേതികവിദ്യയുടെയും വിശ്വാസത്തിന്റെയും ആഗോള പങ്കാളിത്തത്തിന്റെയും മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, സാനന്ദ് പ്ലാന്റില്‍ നിര്‍മ്മിക്കുന്ന ചിപ്പുകള്‍ വാഹനങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍, വ്യവസായ മേഖല എന്നിവയില്‍ വ്യാപകമായി ഉപയോഗിക്കുമെന്നും ജപ്പാന്‍, അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്നും പറഞ്ഞു. ഇന്ത്യന്‍ സാങ്കേതികവിദ്യയ്‌ക്ക് ആഗോളതലത്തില്‍ കൂടുതല്‍ അംഗീകാരം നേടിക്കൊടുക്കുന്ന പദ്ധതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: semiconductor plantinagruationCG Semi OSAT plantGujarat's SanandNarendra Modi
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies