ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2026, 10:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: 2027ലെ പുരുഷന്മാരുടെ ഏഷ്യാ കപ്പിന്റെ തീയതികള്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അന്തിമമാക്കിയതായി റിപ്പോര്‍ട്ട്. 2027 ജൂണ്‍ 18 മുതല്‍ ജൂലൈ 4 വരെ ബംഗ്ലാദേശില്‍ ഏകദിന (50 ഓവര്‍) ഫോര്‍മാറ്റിലായിരിക്കും ടൂര്‍ണമെന്റ് നടക്കുക. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. 2027 ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള പ്രധാന ടൂര്‍ണമെന്റായാണ് ഏഷ്യാ കപ്പിനെ വിലയിരുത്തുന്നത്.

അതിനാല്‍ ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി എല്ലാ പ്രമുഖ ടീമുകളും ശക്തമായ നിരയുമായി ഇറങ്ങുമെന്നാണ് പ്രതീക്ഷ. 2023ലെ ഏകദിന ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്‍മാര്‍. 2025ല്‍ ട്വന്റി20 ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പും ഇന്ത്യ തന്നെയായിരുന്നു സ്വന്തമാക്കിയത്. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ ആതിഥേയാവകാശം ബംഗ്ലാദേശ് നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിലെ ചില നയതന്ത്ര-ക്രിക്കറ്റ് വിഷയങ്ങള്‍ കാരണം ആതിഥേയത്വം നഷ്ടമാകുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നെങ്കിലും പുതിയ സാഹചര്യത്തില്‍ ബംഗ്ലാദേശിന് തന്നെ മത്സരങ്ങള്‍ നടത്താന്‍ അവസരം ലഭിക്കുമെന്നാണ് സൂചന. 2025ലെ ഏഷ്യാ കപ്പ് ഇന്ത്യയുടെ ആതിഥേയത്വത്തിലായിരുന്നെങ്കിലും ഇന്ത്യ-പാകിസ്താന്‍ രാഷ്‌ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റിയിരുന്നു.

ഇക്കുറിയും ഇന്ത്യയും പാകിസ്താനും പരസ്പരം സ്വന്തം രാജ്യങ്ങളില്‍ കളിക്കില്ലെന്ന ധാരണ തുടരുന്നതിനാല്‍ നിഷ്പക്ഷ വേദിയായാണ് ബംഗ്ലാദേശിനെ പരിഗണിക്കുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ നേതൃത്വവും ബിസിസിഐയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതും ആതിഥേയാവകാശം നിലനിര്‍ത്താന്‍ സഹായകമായെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags: bangladeshhostasia cup 2027june 18 to july 4
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies