പോര്‍ച്ചുഗലിനെ വീഴ്ത്തിയ സ്‌പെയിന്‍ ലോക റെക്കോഡില്‍; ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ക്ലീന്‍ ഷീറ്റ് പരമ്പര സ്വന്തമാക്കി ടീം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പോര്‍ച്ചുഗലിനെ വീഴ്‌ത്തിയ സ്‌പെയിന്‍ ലോക റെക്കോഡില്‍; ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ക്ലീന്‍ ഷീറ്റ് പരമ്പര സ്വന്തമാക്കി ടീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2026, 08:04 am IST
Facebook
Twitter
WhatsAppTelegram

ഡാലസ്: പോര്‍ച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ സ്‌പെയിന്‍, ചരിത്രത്തിലാദ്യമായി ഒരു ലോകകപ്പില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഗോള്‍ വഴങ്ങാത്ത ടീമെന്ന ലോക റെക്കോഡും സ്വന്തമാക്കി.

പോര്‍ച്ചുഗലിനെതിരായ പ്രീ-ക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയത്തോടെ സ്‌പെയിന്‍ തുടര്‍ച്ചയായി ആറ് ലോകകപ്പ് മത്സരങ്ങളില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെ മുന്നേറി. ഇതോടെ 1990-ല്‍ ഇറ്റലിയും 2006 മുതല്‍ 2010 വരെയുള്ള കാലയളവില്‍ സ്വിറ്റ്‌സര്‍ലന്‍ഡും സ്ഥാപിച്ച തുടര്‍ച്ചയായ അഞ്ച് ക്ലീന്‍ ഷീറ്റ് മത്സരങ്ങളുടെ റെക്കോഡ് സ്പാനിഷ് സംഘം മറികടന്നു.

സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സിമോണിനെ കഴിഞ്ഞ 609 മത്സര മിനിറ്റുകളായി എതിരാളികള്‍ക്ക് മറികടന്ന് ഗോള്‍ നേടാനായിട്ടില്ല. പ്രതിരോധത്തിലെ അച്ചടക്കവും സിമോണിന്റെ മികച്ച പ്രകടനവുമാണ് ഈ ചരിത്രനേട്ടത്തിന് അടിത്തറയായത്.

2022 ലോകകപ്പില്‍ മൊറോക്കോയ്‌ക്കെതിരായ മത്സരത്തിലാണ് സ്‌പെയിന്റെ ക്ലീന്‍ ഷീറ്റ് പരമ്പരയ്‌ക്ക് തുടക്കമായത്. നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍രഹിത സമനിലയില്‍ അവസാനിച്ച മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് സ്‌പെയിന്‍ തോറ്റത്. ഷൂട്ടൗട്ടിലെ ഗോളുകള്‍ ഔദ്യോഗിക മത്സരഫലത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ ആ മത്സരവും ക്ലീന്‍ ഷീറ്റായാണ് കണക്കാക്കുന്നത്.

2026 ലോകകപ്പില്‍ കേപ് വെര്‍ദെയെതിരെ ഗോള്‍രഹിത സമനിലയോടെയാണ് സ്‌പെയിന്‍ തുടങ്ങിയത്. തുടര്‍ന്ന് സൗദി അറേബ്യയെ 4-0നും, ഉറുഗ്വായെ 1-0നും പരാജയപ്പെടുത്തി. റൗണ്ട് ഓഫ് 32-ല്‍ ഓസ്ട്രിയയെ 3-0ന് കീഴടക്കിയതോടെ അഞ്ചാം ക്ലീന്‍ ഷീറ്റ് പൂര്‍ത്തിയാക്കി. ഒടുവില്‍ പോര്‍ച്ചുഗലിനെതിരായ 1-0 വിജയത്തോടെ തുടര്‍ച്ചയായ ആറ് ക്ലീന്‍ ഷീറ്റെന്ന ലോക റെക്കോഡും സ്‌പെയിന്‍ സ്വന്തമാക്കി.

ഈ നേട്ടത്തോടെ ഒരു ലോകകപ്പിന്റെ ആദ്യ അഞ്ച് മത്സരങ്ങളിലും ക്ലീന്‍ ഷീറ്റ് നിലനിര്‍ത്തുന്ന ആദ്യ പുരുഷ ടീം എന്ന ചരിത്രനേട്ടവും സ്‌പെയിന്‍ സ്വന്തമാക്കി. ശക്തമായ പ്രതിരോധവും അച്ചടക്കമുള്ള പ്രകടനവും കാഴ്ചവെച്ച് കിരീടപ്പോരാട്ടത്തില്‍ സ്പാനിഷ് സംഘം കരുത്ത് തെളിയിക്കുകയാണ്.

Tags: spainspanish wallworld cup recordsixth straight clean sheet
Share
Tweet
SendShare

More News from this section

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies