കെറ്റലെയര്‍ ഇരട്ടഗോള്‍; അമേരിക്കയെ 4-1ന് തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടറില്‍, ഇനി സ്‌പെയിനിനെതിരെ പോര്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

കെറ്റലെയര്‍ ഇരട്ടഗോള്‍; അമേരിക്കയെ 4-1ന് തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടറില്‍, ഇനി സ്‌പെയിനിനെതിരെ പോര്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2026, 09:24 am IST
Facebook
Twitter
WhatsAppTelegram

ഡാലസ്: ലോകകപ്പ് പ്രീക്വാര്‍ട്ടറിലെ ആവേശപ്പോരാട്ടത്തില്‍ അമേരിക്കയെ 4-1ന് തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ചാള്‍സ് ഡി കെറ്റലെയറിന്റെ ഇരട്ടഗോളും ഹാന്‍സ് വനാകെയ്‌ന്റെയും പകരക്കാരനായിറങ്ങിയ റൊമേലു ലുക്കാകുവിന്റെയും ഗോളുകളുമാണ് ബെല്‍ജിയത്തിന് ആധികാരിക ജയം സമ്മാനിച്ചത്.

മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ നിക്കൊളാസ് റാസ്‌കിന്റെ പാസില്‍ നിന്ന് ചാള്‍സ് ഡി കെറ്റലെയര്‍ ബെല്‍ജിയത്തിനായി ആദ്യ ഗോള്‍ നേടി. ആദ്യ ഗോളിന് പിന്നാലെ ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത അമേരിക്ക 30-ാം മിനിറ്റില്‍ സമനില പിടിച്ചു. എന്നാല്‍ സമനില നീണ്ടുനിന്നില്ല. അമേരിക്കയുടെ ഗോള്‍ വീണ് മൂന്ന് മിനിറ്റിനകം തന്നെ ലിയാന്‍ഡര്‍ ട്രോസാര്‍ഡിന്റെ ക്രോസില്‍ നിന്ന് കെറ്റലെയര്‍ വീണ്ടും വലകുലുക്കി ബെല്‍ജിയത്തെ 2-1ന് മുന്നിലെത്തിച്ചു.

57-ാം മിനിറ്റില്‍ അമേരിക്കന്‍ ഗോള്‍കീപ്പര്‍ മാറ്റ് ഫ്രീസ് പെനല്‍റ്റി ബോക്സിന് പുറത്തേക്ക് വന്ന പന്ത് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ പിഴവ് വരുത്തി. അവസരം മുതലെടുത്ത ഹാന്‍സ് വനാകെയ്ന്‍ പന്ത് വലയിലെത്തിച്ച് ബെല്‍ജിയത്തിന്റെ ലീഡ് മൂന്നാക്കി. മത്സരത്തിന്റെ അധികസമയത്ത് പകരക്കാരനായിറങ്ങിയ റൊമേലു ലുക്കാകുവും ഗോള്‍ നേടിയതോടെ ബെല്‍ജിയത്തിന്റെ വിജയം 4-1 എന്ന നിലയില്‍ ഉറപ്പിച്ചു.

ചരിത്രവും ബെല്‍ജിയത്തിനൊപ്പമായിരുന്നു. 1930ലെ ആദ്യ ലോകകപ്പിലാണ് അമേരിക്ക അവസാനമായി ബെല്‍ജിയത്തെ ലോകകപ്പില്‍ തോല്‍പ്പിച്ചത്. അതിനുശേഷം ഇരു ടീമുകളും ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോഴെല്ലാം വിജയം ബെല്‍ജിയത്തിനൊപ്പമായിരുന്നു. 2014 ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലും എക്‌സ്ട്രാ ടൈമില്‍ 2-1ന് അമേരിക്കയെ തോല്‍പ്പിച്ചാണ് ബെല്‍ജിയം മുന്നേറിയത്. ഈ ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക റെക്കോര്‍ഡ് പ്രകടനവുമായി മുന്നേറുന്ന സ്‌പെയിനാണ് ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന്റെ എതിരാളി.

Tags: USAbelgiumWORLD CUP
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies