സ്വാമി തന്മയ സമാധിയായി; ഡോക്ടറിൽ നിന്ന് സന്യാസിയിലേക്കുള്ള അപൂർവ ജീവിതയാത്ര
Tuesday, July 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വാമി തന്മയ സമാധിയായി; ഡോക്ടറിൽ നിന്ന് സന്യാസിയിലേക്കുള്ള അപൂർവ ജീവിതയാത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2026, 09:56 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വർക്കല നാരായണഗുരുകുലത്തിലെ മുതിർന്ന സന്യാസിയും പ്രഭാഷകനും എഴുത്തുകാരനുമായ സ്വാമി തന്മയ സമാധിയായി. 73 വയസ്സായിരുന്നു. ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്‌ക്ക് രണ്ടോടെയായിരുന്നു അന്ത്യം.

1953-ൽ വർക്കലയ്‌ക്ക് സമീപം അകത്തുമുറിയിൽ കൊടിയിൽ വീട്ടിൽ രാമകൃഷ്ണന്റെയും പത്മത്തിന്റെയും മകനായാണ് ജനനം. 1980-ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടി. ഡോക്ടറായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് ആത്മീയ ജീവിതത്തിലേക്കുള്ള അദ്ദേഹത്തിന്റെ വഴിത്തിരിവ്.

1984-85 കാലഘട്ടത്തിൽ കോട്ടയത്ത് മെഡിക്കൽ ഗവേഷണം നടത്തുന്നതിനിടെയാണ് ഗുരു നിത്യചൈതന്യ യതിയെ പരിചയപ്പെടുന്നത്. ഈ കൂടിക്കാഴ്ച ജീവിതത്തിലെ നിർണായക വഴിത്തിരിവായി. തുടർന്ന് 1986-ൽ ഊട്ടിയിലെ ഫേൺഹിൽ നാരായണഗുരുകുലത്തിൽ ഗുരു നിത്യചൈതന്യ യതിയുടെ ശിഷ്യത്വം സ്വീകരിച്ച് അന്തേവാസിയായി. യതിയിൽ നിന്ന് ബ്രഹ്മചാരി ദീക്ഷയും സ്വീകരിച്ചു.

2002 ജനുവരി ഒന്നിന് ഗുരു മുനി നാരായണ പ്രസാദിൽ നിന്ന് സന്യാസദീക്ഷ സ്വീകരിച്ചതോടെയാണ് അദ്ദേഹം സ്വാമി തന്മയ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് നാരായണഗുരുകുലത്തിന്റെ ആത്മീയ-ദാർശനിക പ്രവർത്തനങ്ങളിൽ സജീവമായി.

ലണ്ടനിലെ ശ്രീനാരായണ മിഷനിൽ താമസിച്ച് ദാർശനിക പഠന-പ്രഭാഷണ പരിപാടികൾക്കും നേതൃത്വം നൽകി. പാശ്ചാത്യ ദാർശനികനായ സ്പിനോസയുടെയും ശ്രീനാരായണ ഗുരുവിന്റെയും ദർശനങ്ങളെ താരതമ്യം ചെയ്യുന്ന പഠനം ഗുരുകുലം മാസികയിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചുവരികയായിരുന്നു. ആത്മീയത, ദർശനം, സാഹിത്യം എന്നീ മേഖലകളിൽ ശ്രദ്ധേയമായ നിരവധി പ്രഭാഷണങ്ങളും രചനകളും അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്.

സ്വാമി തന്മയയുടെ ഭൗതികശരീരം ഇന്ന് ഉച്ച മുതൽ വൈകിട്ട് മൂന്ന് മണിവരെ വർക്കല നാരായണഗുരുകുലത്തിൽ പൊതുദർശനത്തിന് വയ്‌ക്കും. തുടർന്ന് വൈകിട്ട് 3.30ന് സമാധിച്ചടങ്ങുകൾ നടക്കും.

 

Tags: obituary
ShareTweetSendShare

More News from this section

“ഒരു ജില്ലയ്‌ക്ക് മാത്രമായി രാഷ്‌ട്രപതി ഭരണം നടപ്പാക്കാൻ ഭരണഘടനയിൽ വ്യവസ്ഥയില്ല ചേച്ചീ; ഇത്തരത്തിലുള്ള വിവരക്കേട് പറയുന്നത് ഒഴിവാക്കാൻ സംഘടനയിൽ പൊതുവിജ്ഞാന ക്ലാസ് വെക്കുന്നത് നന്നായിരിക്കും”

വയനാട് തുരങ്കപാത നിര്‍മാണ സ്ഥലത്ത് വന്‍ മണ്ണിടിച്ചില്‍; ഒരാള്‍ മരിച്ചു, ഏഴുപേരെ കാണാതായി

ആരാധന അല്ലാഹുവിനോട് മാത്രം മതി!! രാത്രി കളി കണ്ടിരുന്ന് നിസ്കാരം മുടക്കരുത്; ഫുട്ബോൾ ലഹരിയിൽ സമസ്തയുടെ മുന്നറിയിപ്പ്

താമരശ്ശേരിയില്‍ റിട്ട. എസ്ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മരണകാരണം അന്വേഷിച്ച് പൊലീസ്

വയനാട് തുരങ്കപാത നിര്‍മാണ മേഖലയില്‍ മണ്ണിടിച്ചില്‍; ആളുകള്‍ കുടുങ്ങിയതായി സംശയം, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് മനോവിഷമം; ഐടിഐയിലെ വിദ്യാർഥിയെ വിട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Latest News

കരൂർ കേസ്: ‘എഫ്‌ഐആറിൽ മുഖ്യമന്ത്രി വിജയ് പ്രതിയല്ല’; രാഷ്‌ട്രീയ പോരാട്ടത്തിന് സുപ്രീം കോടതിയെ ഉപയോഗിക്കരുതെന്ന് ഡിഎംകെയ്‌ക്ക് വിമർശനം

ചരിത്ര നേട്ടവുമായി മാനവ്-മനുഷ്; ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തെത്തി ഇന്ത്യന്‍ പുരുഷ ഡബിള്‍സ് സഖ്യം

വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; പാക് ഉപപ്രധാനമന്ത്രിയുടെ  ചെറുമകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്തോനേഷ്യയുടെ പരമോന്നത ദേശീയ ബഹുമതി

ഓരോ സംഭാവനയും സുരക്ഷിതം; 3,264 കോടി ലഭിച്ചു, ഓരോ രൂപയ്‌ക്കും കണക്കുണ്ട്; വരവ്-ചെലവ് കണക്കുകൾ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടു

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് സ്ഫോടനം; 38 ഭീകരരുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി

പ്രതിരോധം, ബ്രഹ്‌മോസ്, ആസ്ട്ര മിസൈലുകള്‍ മുതല്‍ ഇവിഎം വരെ; ഇന്ത്യ-ഇന്തോനേഷ്യ ബന്ധത്തില്‍ പുതിയ അധ്യായം, നിര്‍ണായകമായി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം

ഭക്തിക്ക് മുന്നിൽ പ്രായം കീഴടങ്ങി; 116-കാരി കയറിയത് 3,550 പടികൾ, തിരുമലയിൽ പ്രത്യേക ദർശനം; ആദരവൊരുക്കി ടിടിഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies