പാർട്ടി ഫണ്ട് ഉപയോഗിച്ച് ആഢംബര വിമാനം, അഗസ്റ്റ ഹെലികോപ്റ്റർ എന്നിവ വാങ്ങി; 160 കോടി രൂപയുടെ നിഗൂഢ ഇടപാടിൽ ഇഡി റെയ്ഡ്; ഗുരുതര കണ്ടെത്തൽ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാർട്ടി ഫണ്ട് ഉപയോഗിച്ച് ആഢംബര വിമാനം, അഗസ്റ്റ ഹെലികോപ്റ്റർ എന്നിവ വാങ്ങി; 160 കോടി രൂപയുടെ നിഗൂഢ ഇടപാടിൽ ഇഡി റെയ്ഡ്; ഗുരുതര കണ്ടെത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2026, 08:42 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസുമായി (ടിഎംസി) ബന്ധപ്പെട്ട 160 കോടി രൂപയുടെ ദുരൂഹ സാമ്പത്തിക ഇടപാടിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കൊൽക്കത്തയിലും പരിസര പ്രദേശങ്ങളിലുമുള്ള സ്വകാര്യ വ്യോമയാന സ്ഥാപനമായ കെയർവെൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ അഞ്ച് കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക ക്രമക്കേട്, പാർട്ടി ഫണ്ട് ദുരുപയോഗം എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.

ഇഡിയുടെ പ്രാഥമിക അന്വേഷണത്തിൽ, 2023 ഏപ്രിൽ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ ടിഎംസിയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഏകദേശം 160 കോടി രൂപ കെയർവെൽ ഏവിയേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലേക്കും അനുബന്ധ സ്ഥാപനങ്ങളിലേക്കും കൈമാറിയെന്നാണ് കണ്ടെത്തൽ. ഇതിൽ 82.96 കോടി രൂപ പിന്നീട് മറ്റൊരു പുതുതായി രൂപീകരിച്ച അനുബന്ധ കമ്പനിയിലേക്ക് മാറ്റിയതായും ഇഡി സംശയിക്കുന്നു. പണത്തിന്റെ യഥാർത്ഥ ഉറവിടവും ഉപയോഗവും മറച്ചുവെക്കുന്നതിനായുള്ള ‘ലെയറിംഗ്’ ഇടപാടുകളാണിതെന്നാണ് അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ.

അന്വേഷണത്തിൽ ലഭിച്ച രേഖകൾ പ്രകാരം, ഈ തുകയിൽ നിന്ന് ഏകദേശം 112 കോടി രൂപ ചെലവഴിച്ച് ഒരു എംബ്രയർ ലെഗസി 600 ബിസിനസ് ജെറ്റും ഒരു അഗസ്റ്റ 109 എസ്.പി ഹെലികോപ്റ്ററും വാങ്ങിയിട്ടുണ്ട്. ഹെലികോപ്റ്റർ വാങ്ങുന്നതിനുള്ള ഫണ്ടിന്റെ ഒരു ഭാഗം വിദേശ സ്രോതസ്സുകളിൽ നിന്നായിരുന്നെന്നും, എന്നാൽ ഭൂരിഭാഗം തുകയും ടിഎംസിയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നാണ് എത്തിയതെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ.

പാർട്ടി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വിമാനവും ഹെലികോപ്റ്ററും പിന്നീട് ടിഎംസിക്ക് തന്നെ വാടകയ്‌ക്ക് നൽകി. എന്നിട്ട് വീണ്ടും കോടിക്കണക്കിന് രൂപ പാർട്ടിയിൽ നിന്ന് ഈടാക്കുകയും ചെയ്തു. ഈ മുഴുവൻ സാമ്പത്തിക ഇടപാടുകളും യഥാർത്ഥ ഗുണഭോക്താവിനെയും പണത്തിന്റെ ഉറവിടത്തെയും മറച്ചുവെക്കാൻ രൂപകൽപ്പന ചെയ്തതാകാമെന്നാണ് അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ. കേസുമായി ബന്ധപ്പെട്ട് കെയർവെൽ ഗ്രൂപ്പിന്റെ ഡയറക്ടർമാരുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും രേഖകൾ, ഡിജിറ്റൽ തെളിവുകൾ, ബാങ്ക് ഇടപാട് വിവരങ്ങൾ എന്നിവ ഇഡി പരിശോധിച്ചുവരികയാണ്.

Tags: mamatha banerjee
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies