കെജ്‌രിവാളിന്റെ 'ഷീഷ് മഹൽ' ഇനി ചരിത്രം; ഡൽഹി സർക്കാർ ഗസ്റ്റ് ഹൗസും സാംസ്കാരിക കേന്ദ്രവും ഒരുങ്ങുന്നു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെജ്‌രിവാളിന്റെ ‘ഷീഷ് മഹൽ’ ഇനി ചരിത്രം; ഡൽഹി സർക്കാർ ഗസ്റ്റ് ഹൗസും സാംസ്കാരിക കേന്ദ്രവും ഒരുങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2026, 10:04 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിവാദങ്ങളുടെ ഷീഷ് മഹൽ ഇനി ഡൽഹിയുടെ ഔദ്യോഗിക സംസ്ഥാന ഗസ്റ്റ് ഹൗസും സാംസ്കാരിക കേന്ദ്രവുമാകും.  മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സിവിൽ ലൈൻസിലെ ഔദ്യോഗിക വസതിയാണ് ഷീഷ് മഹൽ. മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല ചർച്ചയിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായത്.

​ കെജ്‌രിവാളിന്റെ കാലത്ത് 33.66 കോടി രൂപ ചിലവഴിച്ച് നടത്തിയ ആഢംബര നവീകരണം വലിയ രാഷ്‌ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.  2024 ഒക്ടോബറിൽ അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനത്തിൽ നിന്നും പുറത്തായതിന് പിന്നാലെ വസതി ഒഴിഞ്ഞതുമുതൽ കെട്ടിടം ഉപയോഗിക്കാതെ കിടക്കുകയാണ്.

പുതിയ പദ്ധതിപ്രകാരം, നിലവിലെ ബംഗ്ലാവും അതിനോട് ചേർന്നുള്ള സ്ഥലവും ഉൾപ്പെടുത്തി വിപുലമായ സമുച്ചയമാണ് ഒരുക്കുക. വിദേശ പ്രതിനിധികൾ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്ക് താമസസൗകര്യത്തോടൊപ്പം അത്യാധുനിക കോൺഫറൻസ് ഹാൾ, മീറ്റിങ് ഹാളുകൾ, ഓഡിറ്റോറിയം, കലാ-സാംസ്കാരിക പരിപാടികൾക്കും ഔദ്യോഗിക ചടങ്ങുകൾക്കുമായി പ്രത്യേക വേദികൾ എന്നിവയും സമുച്ചയത്തിന്റെ ഭാഗമാകും. പാർക്കിങ്, വെയിറ്റിങ് ഹാൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തും.

മറ്റ് സംസ്ഥാനങ്ങൾക്ക് സമാനമായി ഡൽഹിക്ക് സ്വന്തം സംസ്ഥാന ഗസ്റ്റ് ഹൗസ് ഇല്ലാത്തതിനാലാണ് ഈ തീരുമാനം. ദേശീയ-അന്തർദേശീയ പ്രതിനിധി സംഘങ്ങളെ സ്വീകരിക്കാൻ സർക്കാർ നിലവിൽ വിവിധ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിലാണ് നിലവിലുള്ള സർക്കാർ സ്വത്ത് പൊതുപ്രയോജനത്തിനായി വിനിയോഗിക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കുന്നു.

ബംഗ്ലാവിന്റെ നവീകരണത്തിനായി ഏകദേശം 33.66 കോടി രൂപ ചെലവഴിച്ചെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ടെൻഡർ നടപടികളിലെ ക്രമക്കേടുകൾ, അനാവശ്യ ആഡംബര ചെലവുകൾ, നടപടിക്രമ ലംഘനങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോർട്ടിനെ തുടർന്ന് വിഷയം ഡൽഹി നിയമസഭയിലും ശക്തമായ രാഷ്‌ട്രീയ ഏറ്റുമുട്ടലിന് വഴിവെച്ചിരുന്നു.

പൊതുമരാമത്ത് വകുപ്പ്  ബംഗ്ലാവിന്റെ നിലവിലെ അവസ്ഥ സംബന്ധിച്ച വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. തുടർന്ന് മന്ത്രിസഭയുടെ അന്തിമ അനുമതി ലഭിക്കുന്നതോടെ പുനർവികസന നടപടികൾ ആരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Tags: aravind kejiriwalSheesh Mahal
Share
Tweet
SendShare

More News from this section

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Latest News

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

സ്വർണക്കടത്തിനായി രണ്ടിലധികം നിക്കാഹ്? പൊന്നാനി സ്വദേശി ഫാറൂഖിന്റെ രണ്ടാം ഭാര്യ പിടിയിലായത് രണ്ട് ദിവസം മുൻപ്; കുഞ്ഞിന്റെ ഡയപ്പറില്‍ സ്വര്‍ണം കടത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തല്‍

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

കല്യാണവീട്ടിലെത്തിയവർക്ക് വെട്ടേറ്റ സംഭവം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

മകനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ യുവാവ് പിടിയിൽ

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies