നർമ്മദാ പദ്ധതി തർക്കത്തിന് ചരിത്രപരമായ പരിഹാരം; നാല് സംസ്ഥാനങ്ങൾ കരാറിൽ ഒപ്പുവെച്ചു; അമിത് ഷായുടെ നേതൃത്വത്തിൽ നിർണായക നീക്കം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നർമ്മദാ പദ്ധതി തർക്കത്തിന് ചരിത്രപരമായ പരിഹാരം; നാല് സംസ്ഥാനങ്ങൾ കരാറിൽ ഒപ്പുവെച്ചു; അമിത് ഷായുടെ നേതൃത്വത്തിൽ നിർണായക നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2026, 03:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നർമ്മദാ നദീ പദ്ധതിയുമായി ബന്ധപ്പെട്ട് നാല് സംസ്ഥാനങ്ങൾ തമ്മിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന തർക്കത്തിന് ചരിത്രപരമായ പരിഹാരം. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ധാരണാപത്രത്തിൽ  ഒപ്പുവെച്ചു. വർഷങ്ങളായി പരിഹാരമില്ലാതെ കിടന്നിരുന്ന വിവിധ വിഷയങ്ങളിൽ സമവായത്തിലെത്താൻ ഇതിലൂടെ കഴിഞ്ഞതായി കേന്ദ്ര സർക്കാർ അറിയിച്ചു.

നർമ്മദാ നദീ പദ്ധതിയുടെ ഭാഗമായി അണക്കെട്ടുകളും ജലസംഭരണികളും നിർമിച്ചതിനെ തുടർന്ന് വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസം, ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകൽ, സംസ്ഥാനങ്ങൾ തമ്മിലുള്ള ഭരണപരവും സാമ്പത്തികവുമായ ബാധ്യതകൾ എന്നിവയെ ചൊല്ലിയായിരുന്നു പ്രധാന തർക്കങ്ങൾ. ഈ വിഷയങ്ങളിലെല്ലാം നാല് സംസ്ഥാനങ്ങളും ഏകാഭിപ്രായത്തിലെത്തിയതോടെയാണ് വർഷങ്ങളായുള്ള അനിശ്ചിതത്വത്തിന് വിരാമമായത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നിരവധി ഘട്ടങ്ങളിലായി നടന്ന ചർച്ചകൾക്കൊടുവിലാണ് ധാരണയായത്. അമിത് ഷായുടെ മാർഗനിർദേശത്തിലും ഏകോപനത്തിലുമാണ് നാല് സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ തർക്കങ്ങൾ പരിഹരിക്കാൻ ഏകകണ്ഠമായി സമ്മതം അറിയിച്ചത്.

കരാർ നിലവിൽ വന്നതോടെ നർമ്മദാ പദ്ധതിയുമായി ബന്ധപ്പെട്ട് മുടങ്ങിക്കിടക്കുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്കും നഷ്ടപരിഹാര വിതരണത്തിനും വേഗം കൈവരും. സംസ്ഥാനങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുകയും പദ്ധതിയുടെ ശേഷിക്കുന്ന വികസന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടുപോകുകയും ചെയ്യും.

സർദാർ സരോവർ അണക്കെട്ട് ഉൾപ്പെടെയുള്ള നർമ്മദാ പദ്ധതികൾ ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ജലസേചനം, കുടിവെള്ള വിതരണം, വൈദ്യുതി ഉൽപ്പാദനം എന്നിവയ്‌ക്ക് നിർണായകമാണ്. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുപ്പ്, നഷ്ടപരിഹാരം, പുനരധിവാസം തുടങ്ങിയ വിഷയങ്ങളിൽ വർഷങ്ങളായി നിയമപരവും ഭരണപരവുമായ തർക്കങ്ങൾ നിലനിന്നിരുന്നു.

സംസ്ഥാനാന്തര ജലവിഭവ തർക്കങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന ഇടപെടലുകളുടെ ഭാഗമായാണ് ഈ ധാരണയും നിലവിൽ വന്നത്. ഇതിന് മുമ്പ് ഹിമാചൽ പ്രദേശ്–ഉത്തരാഖണ്ഡ് മേഖലകളുമായി ബന്ധപ്പെട്ട കിഷൗ അണക്കെട്ട് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിനും രാജസ്ഥാൻ–ഹരിയാന ജലവിഹിത തർക്കത്തിൽ പുരോഗതി കൈവരിക്കുന്നതിനും കേന്ദ്രം നിർണായക ഇടപെടൽ നടത്തിയിരുന്നു.

 

Tags: Home Minister Amith Sha
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies