സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്'; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2026, 06:39 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: സിംബാബ്വെക്കെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു സാംസണിനെ ഒഴിവാക്കിയതില്‍ കടുത്ത വിമര്‍ശനവുമായി പ്രമുഖ ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ. സഞ്ജുവിനെ ‘വിശ്രമം അനുവദിച്ചതാണ്’ എന്ന വിശദീകരണം താന്‍ വിശ്വസിക്കുന്നില്ലെന്നും, യഥാര്‍ഥത്തില്‍ താരത്തെ ടീമില്‍ നിന്ന് പുറത്താക്കിയതാണെന്നും ഭോഗ്ലെ പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു ഭോഗ്ലെയുടെ പ്രതികരണം.

ക്രിക്കറ്റില്‍ ‘റസ്റ്റഡ്’ എന്ന വാക്കിന്റെ യഥാര്‍ഥ അര്‍ഥം തനിക്ക് നന്നായി അറിയാമെന്നും, അസ്വസ്ഥതയുണ്ടാക്കുന്ന ഒരു തീരുമാനത്തെ മൃദുവായി അവതരിപ്പിക്കാനുള്ള പദം മാത്രമാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു. ‘സഞ്ജുവിനെ വിശ്രമിപ്പിച്ചതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അദ്ദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്. ‘റസ്റ്റഡ്’ എന്നത് സത്യം മറച്ചുവെക്കാന്‍ ഉപയോഗിക്കുന്ന ഒരു വാക്കാണ്. അങ്ങനെയാണെങ്കില്‍ ആദ്യം ചോദിക്കേണ്ടത്, വിശ്രമിക്കണമെന്ന് സഞ്ജു തന്നെയാണോ ആവശ്യപ്പെട്ടത് എന്നതാണ്,’ ഭോഗ്ലെ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മൂന്ന് മോശം ഇന്നിങ്സുകളുടെ പേരില്‍ ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റിനെ പുറത്താക്കുന്നത് ശരിയല്ലെന്നും ഭോഗ്ലെ അഭിപ്രായപ്പെട്ടു. ‘മൂന്ന് ഇന്നിങ്സുകള്‍ മാത്രം. അതില്‍ രണ്ടെണ്ണം പരിചയമില്ലാത്ത സാഹചര്യങ്ങളിലായിരുന്നു. ഇത്രകൊണ്ട് ഒരു ലോകകപ്പ് ഹീറോയെ ഒഴിവാക്കുന്നത് എന്ത് സന്ദേശമാണ് ടീമിലെ മറ്റുള്ളവര്‍ക്ക് നല്‍കുന്നത്?’ അദ്ദേഹം ചോദിച്ചു. സഞ്ജുവിനെ ഒഴിവാക്കാനുള്ള കാരണം തുറന്ന് പറയാന്‍ സെലക്ടര്‍മാര്‍ തയ്യാറാകണമെന്നും ഭോഗ്ലെ ആവശ്യപ്പെട്ടു.

‘ഒന്നോ രണ്ടോ മൂന്നോ കാരണങ്ങള്‍ പറഞ്ഞ് സഞ്ജുവിനെ ഡ്രോപ്പ് ചെയ്തുവെന്ന് തുറന്ന് പറഞ്ഞാല്‍ എനിക്ക് ഒരു പ്രശ്‌നവുമില്ലായിരുന്നു. പക്ഷേ ‘റസ്റ്റഡ്’ എന്ന് പറഞ്ഞ് യാഥാര്‍ഥ്യം മറയ്‌ക്കേണ്ട ആവശ്യമില്ല,’ അദ്ദേഹം പറഞ്ഞു. മികച്ച താരങ്ങള്‍ക്ക് തുടര്‍ച്ചയായി പിന്തുണ നല്‍കുന്ന സമീപനമാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ ടീം പിന്തുടര്‍ന്നിരുന്നതെന്ന് ചൂണ്ടിക്കാട്ടിയ ഭോഗ്ലെ, സഞ്ജുവിനെ പുറത്താക്കിയത് ടീമിലെ മറ്റെല്ലാ താരങ്ങള്‍ക്കും തെറ്റായ സന്ദേശം നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കി.

 

View this post on Instagram

 

A post shared by Harsha Bhogle (@bhogle_harsha)

‘ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റിനെ പോലും മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം പുറത്താക്കുന്നുണ്ടെങ്കില്‍, നാളെ രണ്ട് മോശം മത്സരങ്ങള്‍ കളിച്ചാല്‍ എന്റെ ഊഴമാണോ എന്ന് ഓരോ താരവും ചിന്തിക്കും. ഇത് ടീമില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കും. ഒരു ടീമിന് വേണ്ട അവസാന കാര്യമാണ് അത്,’ ഭോഗ്ലെ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ സഞ്ജുവിന് പകരം അരങ്ങേറ്റം കുറിച്ച 15-കാരനായ വൈഭവ് സൂര്യവംശിയെ സിംബാബ്വെ പര്യടനത്തിനുള്ള ടീമില്‍ നിലനിര്‍ത്തിയതും ചര്‍ച്ചയാകുകയാണ്.

ആദ്യ മത്സരത്തില്‍ 14 റണ്‍സ് മാത്രമാണ് താരം നേടിയത്. അതേസമയം, സഞ്ജു സാംസണ്‍ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യന്‍ ടി20 ടീമിലെ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കകള്‍ ശക്തമാകുകയാണ്.

Tags: sanju samsondropharsha bohglezimbawe team
Share
Tweet
SendShare

More News from this section

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

ഇമ്രാന്‍ ഖാന്റെ മക്കളുടെ അഭിമുഖം; സ്‌കൈ സ്‌പോര്‍ട്‌സിനെതിരെ പാകിസ്ഥാന്‍, മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണി

കൈയില്‍ കിട്ടിയ ജയം കൈവിട്ടു; കൊളംബോ സമനില ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രതീക്ഷകള്‍ക്കും തിരിച്ചടി

കേരള ക്രിക്കറ്റ് ലീഗിൽ കൗതുകമുണർത്തി പാച്ചുവും ടെക്നോളജി കുട്ടപ്പനുമെത്തി; ഫാൻ വില്ലേജിൽ റോബോട്ട് തരംഗം

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies