'എന്ത് തരത്തിലുള്ള യുവ ഐക്കണാണ് നിങ്ങൾ?'; വികലാംഗരെ പരിഹസിച്ച പരാമർശത്തിൽ യൂട്യൂബർ സമയ് റെയ്‌നയെ ശാസിച്ച് സുപ്രീംകോടതി, 3 ലക്ഷം രൂപ പിഴ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘എന്ത് തരത്തിലുള്ള യുവ ഐക്കണാണ് നിങ്ങൾ?’; വികലാംഗരെ പരിഹസിച്ച പരാമർശത്തിൽ യൂട്യൂബർ സമയ് റെയ്‌നയെ ശാസിച്ച് സുപ്രീംകോടതി, 3 ലക്ഷം രൂപ പിഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2026, 11:35 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സ്റ്റാൻഡ്-അപ്പ് കൊമേഡിയനും യൂട്യൂബറുമായ സമയ് റെയ്‌നയ്‌ക്ക് സുപ്രീംകോടതി മൂന്ന് ലക്ഷം രൂപ പിഴ ചുമത്തി. വികലാംഗരെയും സ്‌പൈനൽ മസ്കുലാർ അട്രോഫി (SMA) ബാധിതരായ കുട്ടികളെയും സംബന്ധിച്ച വിവാദ പരാമർശങ്ങൾ നടത്തിയ കേസിൽ കോടതി നൽകിയ നിർദേശങ്ങൾ പൂർണമായി പാലിക്കാത്തതിനെ തുടർന്നാണ് നടപടി.

SMA ബാധിത കുട്ടികളുടെ ചികിത്സാ ചെലവിനെക്കുറിച്ചും കാഴ്ചവൈകല്യമുള്ളവരെയും മറ്റ് ഭിന്നശേഷിക്കാരെയും പരിഹസിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലായിരുന്നു കേസ്. തുടർന്ന് എസ്‌എം‌എ ഫൗണ്ടേഷന്റെ ഹർജി പരിഗണിച്ച സുപ്രീംകോടതി, ഭിന്നശേഷിക്കാരുടെ ജീവിതകഥകൾ പരിപാടികളിൽ ഉൾപ്പെടുത്തുകയും അവർക്കായി ഫണ്ട് ശേഖരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യാൻ നേരത്തെ നിർദേശിച്ചിരുന്നു.

എന്നാൽ, കോടതി നിർദേശങ്ങൾ പൂർണമായി നടപ്പാക്കിയില്ലെന്നും എസ്‌എം‌എ ഫൗണ്ടേഷനുമായി ആവശ്യമായ ഏകോപനം നടത്തിയില്ലെന്നും കണ്ടെത്തിയ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. “ഇതെന്ത് തരത്തിലുള്ള യുവ ഐക്കണാണ്?” എന്ന ചോദ്യവും വാദത്തിനിടെ കോടതി ഉയർത്തി.

ആദ്യഘട്ടത്തിൽ 10 ലക്ഷം രൂപ പിഴ ചുമത്താനാണ് കോടതി ആലോചിച്ചിരുന്നത്. എന്നാൽ സമയ് റെയ്‌നയുടെ ഭാഗത്ത് നിന്ന് നിരുപാധികം മാപ്പപേക്ഷ സമർപ്പിച്ചതിനെ തുടർന്ന് പിഴ മൂന്ന് ലക്ഷം രൂപയായി കുറച്ചു. പരിപാടിയിൽ പങ്കെടുത്ത മറ്റ് നാല് ഹാസ്യകലാകാരന്മാർക്കും മൂന്ന് ലക്ഷം രൂപ വീതം പിഴ ചുമത്തിയ കോടതി, അടുത്ത വാദദിവസത്തിനുമുമ്പ് നിർദേശങ്ങൾ പാലിക്കാത്ത പക്ഷം പിഴ 30 ലക്ഷം രൂപയാക്കി ഉയർത്തുമെന്നും മുന്നറിയിപ്പ് നൽകി.

Tags: Supreme CourtSamay RainaIndia's Got TalentSMA FoundationStand-up Comedian
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies