ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തിയ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി; വിഷം കഴിച്ച് ജീവനൊടുക്കിയെന്ന് സംശയം; ഫോണിൽ നിന്നും വീഡിയോ കണ്ടെടുത്തു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തിയ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി; വിഷം കഴിച്ച് ജീവനൊടുക്കിയെന്ന് സംശയം; ഫോണിൽ നിന്നും വീഡിയോ കണ്ടെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2026, 12:15 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്:  തെലങ്കാനയിൽ ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെ ആറുപേരെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയിരുന്ന പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. രംഗാരെഡ്ഡി ജില്ലയിലെ പെൻജാർല ഗ്രാമത്തിന് സമീപമാണ് കർഷകനായ പി. രാജ്കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

പോക്സോ കേസിൽ പ്രതിയായിരുന്ന രാജ്കുമാർ ജൂലൈ 10-നാണ് ആറുപേരെ കൊലപ്പെടുത്തിയത്. ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി, കുട്ടിയുടെ അമ്മ, മുത്തശ്ശി എന്നിവരെയാണ് ആദ്യം ഇയാൾ കൊന്നത്. തുടർന്ന്  സ്വന്തം ഭാര്യയെയും നാല് വയസ്സും ഒന്നര വയസ്സും പ്രായമുള്ള രണ്ട് ആൺമക്കളെയും ഇയാൾ ക്രൂരമായി കൊലപ്പെടുത്തി. കുത്തിക്കൊലപ്പെടുത്തിയ ശേഷം കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ  പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിരുന്നു. കൂടാതെ വിവരങ്ങൾ നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

തിങ്കളാഴ്ച വൈകിട്ട് ഗ്രാമവാസികൾ നൽകിയ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനരികിൽ കീടനാശിനിയുടെ കുപ്പിയും കണ്ടെത്തി. പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ, ബസ് ടിക്കറ്റുകൾ, 1,260 രൂപ എന്നിവയും പോലീസ് കണ്ടെടുത്തു. മൊബൈൽ ഫോൺ ‘എയർപ്ലെയിൻ മോഡിലായിരുന്നു’.

ഫോണിൽ നിന്ന് 2 മിനിറ്റ് 26 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോയും പോലീസ് കണ്ടെത്തി. കൊലപാതകത്തിന് മുമ്പ് റെക്കോർഡ് ചെയ്ത ഈ വീഡിയോയിൽ ജീവിതം അവസാനിപ്പിക്കാനാണ് തീരുമാനമെന്നും തന്നിക്കെതിരെ പോക്സോ കേസ് നൽകിയ പെൺകുട്ടിയുടെ കുടുംബം തന്നെ സാമ്പത്തികമായി തകർത്തുവെന്നുമാണ് രാജ്കുമാർ ആരോപിക്കുന്നത്. തനിക്ക് അനീതി സംഭവിച്ചുവെന്നും അതിനാലാണ് കൊലപാതകത്തിനും പിന്നീട് ആത്മഹത്യയ്‌ക്കും തീരുമാനിച്ചതെന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്.

ഓൺലൈൻ ബെറ്റിങ്ങിനും ചൂതാട്ടത്തിനും രാജ്കുമാർ അടിമയായിരുന്നുവെന്നും ഇതുമൂലം രണ്ട് കോടിയിലധികം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. കടം തീർക്കാനായി കുടുംബസ്വത്ത് വിറ്റിരുന്നെന്നും, കഴിഞ്ഞ വർഷം ഒക്ടോബറിലും വിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതിയിൽ മേയിൽ രാജ്കുമാറിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഈ കേസിൽ അടുത്തിടെയാണ്  മുൻകൂർ ജാമ്യം ലഭിച്ചത്.

Tags: telenganaMurderpocso case
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies