പിണറായി വിജയന്റെ മകൾക്ക് വേണ്ടി പോരാടി ഷുഗറും കൂടി കാലിനും വയ്യാണ്ടായി ഐ.പി. ബിനു; സുഖമായി എ.സി. റൂമിൽ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്ന വീണ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണറായി വിജയന്റെ മകൾക്ക് വേണ്ടി പോരാടി ഷുഗറും കൂടി കാലിനും വയ്യാണ്ടായി ഐ.പി. ബിനു; സുഖമായി എ.സി. റൂമിൽ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്ന വീണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2026, 02:22 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കഴിഞ്ഞ 50 ദിവസമായി ജയിലിലാണ്  സിപിഎം പാളയം ലോക്കൽ സെക്രട്ടറി ഐ.പി. ബിനു.   ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്, കഴിഞ്ഞ ദിവസം തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് ബിനുവിനെ  കൊണ്ടുപോയിരുന്നു. കടുത്ത പ്രമേഹത്തെ തുടർന്ന് കാലുകളിൽ മരവിപ്പ് അനുഭവപ്പെട്ടെന്നും  പോലീസ് വിലങ്ങണിയിച്ച് ആശുപത്രിയിലെത്തിച്ചെന്നുമാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.

ഇ.ഡി. ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ മുട്ടയെറിയുന്ന ഐ.പി ബിനുവിന്റെ ദൃശ്യങ്ങൾ പത്രമാദ്ധ്യമങ്ങൾ അടക്കം പ്രസിദ്ധീകരിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മാസപ്പടി വാങ്ങിയ പിണറായിയുടെ മകൾ വീണയെ സംരക്ഷിക്കാൻ ജയിലിൽ കിടക്കുന്ന സഖാക്കളെ പരിഹസിച്ച് യുവരാജ് ഗോകുലടക്കം രംഗത്തെത്തിയിരുന്നു. “വീണ വിജയന് വേണ്ടി പോരാടി ജയിലിൽ 50 ദിവസം പിന്നിടുന്ന ഐ.പി. ബിനു… വീണ സുഖമായി എ.സി. റൂമിൽ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ  പോസ്റ്റ്.

ഐ.പി. ബിനുവിന്റെ അവസ്ഥയെ കുറിച്ച് സോഷ്യൽ മീഡിയ ഇൻഫ്പുവൻസർ ഹരി തമ്പായി പങ്കുവച്ച പോസ്റ്റ് വലിയ ശ്രദ്ധയാണ് നേടിയത്. ഹരി തമ്പായിയുടെ പോസ്റ്റ് ഇങ്ങനെ…

കഥ..
തിരുവനന്തപുരത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എല്ലാവിധ ഗുണ്ട വർക്കുകളും ചെയ്തു കൊടുത്ത് നടന്നിരുന്ന വലിയ ആളായിരുന്നു IP ബിനു. ബിനു അറിയാതെ തിരുവനന്തപുരത്ത് ഒരു ഇല പറക്കില്ല
മണൽത്തരി അനങ്ങില്ല. എന്തും ഏതും ബിനു അറിയും ബിനു തീർപ്പാക്കും. അങ്ങനെ ഇരിക്കേ
പിണറായി വിജയന്റെ മകൾക്ക് വേണ്ടി, ശ്രദ്ധിക്കണം പിണറായി വിജയന് വേണ്ടിയല്ല പിണറായി വിജയന്റെ മകൾക്ക് വേണ്ടി ഈ
ബിനുവും ടീമും ED ഉദ്യോഗസ്ഥരെ തടഞ്ഞു, മർദ്ധിച്ചു, അവരുടെ വണ്ടിക്ക് നേരെ മുട്ടയെറിഞ്ഞു..
കഥ കഴിഞ്ഞു…
Nb : പ്രമേഹ രോഗവുമായി ബന്ധപ്പെട്ട് കാലിന് ഗുരുതര പ്രശ്നങ്ങളുണ്ട് എന്ന് കാണിച്ച് ബിനുവിനെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ ആശുപത്രിയിൽ കൊണ്ടുവന്ന രംഗമാണ് ഇത് ..

Tags: veena vijayanI P Binu
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies