സ്പാനിഷ് പ്രതിരോധ മതിലില്‍ തട്ടി വീണ് എംബാപ്പെയും ഡെംബലെയും; ഫ്രാന്‍സിനെ വീഴ്ത്തി ഫൈനലിലേക്ക് കുതിച്ച് സ്‌പെയിന്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

സ്പാനിഷ് പ്രതിരോധ മതിലില്‍ തട്ടി വീണ് എംബാപ്പെയും ഡെംബലെയും; ഫ്രാന്‍സിനെ വീഴ്‌ത്തി ഫൈനലിലേക്ക് കുതിച്ച് സ്‌പെയിന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2026, 01:54 pm IST
Facebook
Twitter
WhatsAppTelegram

ടെക്‌സസ്: ടെക്‌സസില്‍ നടന്ന ലോകകപ്പ് സെമിഫൈനലില്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരുടെ കരുത്ത് ലോകത്തിന് വീണ്ടും കാട്ടിക്കൊടുത്ത് സ്‌പെയിന്‍. കിലിയന്‍ എംബാപ്പെയും ഉസ്മാന്‍ ഡെംബലെയും നയിച്ച ഫ്രാന്‍സിന്റെ അതിശക്തമായ ആക്രമണനിരയെ പൂര്‍ണമായി നിഷ്പ്രഭമാക്കി ലൂയിസ് ഡി ലാ ഫുവെന്റെയുടെ സംഘം 2-0ന് വിജയം സ്വന്തമാക്കി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.

ഈ ലോകകപ്പില്‍ എട്ട് ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ മുന്നിലുള്ള എംബാപ്പെയും അഞ്ച് ഗോളുകള്‍ നേടിയ ഡെംബലെയും അവസാന വിസില്‍ മുഴങ്ങുംവരെ പൊരുതിയെങ്കിലും സ്പാനിഷ് പ്രതിരോധവും ഗോള്‍കീപ്പര്‍ ഉനായ് സിമോണും ചേര്‍ന്ന മതില്‍ തകര്‍ത്ത് ഒരിക്കല്‍ പോലും വലകുലുക്കാനായില്ല. ടൂര്‍ണമെന്റില്‍ ആദ്യമായാണ് ഫ്രാന്‍സ് ഒരു മത്സരത്തില്‍ ഗോള്‍ നേടാതെ മടങ്ങുന്നത്.

മത്സരത്തിന്റെ 20-ാം മിനിറ്റില്‍ ലമീന്‍ യമാലിനെ ബോക്‌സിനുള്ളില്‍ ലൂക്കാസ് ഡിഗ്‌നെ ഫൗള്‍ ചെയ്തതോടെ സ്‌പെയിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. മൈക്കല്‍ ഒയാര്‍സബാല്‍ അനായാസം ലക്ഷ്യം കണ്ടതോടെ സ്‌പെയിന്‍ ലീഡെടുത്തു. ആ ഗോള്‍ ഫ്രാന്‍സിന്റെ ആത്മവിശ്വാസത്തെ തന്നെ തകര്‍ത്തു. ആദ്യ പകുതിയില്‍ തന്നെ പരിക്കേറ്റ് സെന്റര്‍ ബാക്ക് വില്യം സാലിബ പുറത്തായത് ഫ്രാന്‍സിന് കനത്ത തിരിച്ചടിയായി. പ്രതിരോധത്തിലെ ആ നഷ്ടം രണ്ടാം പകുതിയില്‍ കൂടുതല്‍ വ്യക്തമായി.

58-ാം മിനിറ്റില്‍ ഡാനി ഒല്‍മോ ഒരുക്കിയ മനോഹര നീക്കം പെഡ്രോ പോറോ ഗോളാക്കി മാറ്റിയതോടെ സ്‌പെയിന്റെ ലീഡ് ഇരട്ടിയായി. അതോടെ ഫ്രാന്‍സിന്റെ തിരിച്ചുവരവ് പ്രതീക്ഷകള്‍ മങ്ങുകയായിരുന്നു. മാര്‍ക്ക് കുക്കുറേയയുടെ പ്രകടനവും സ്‌പെയിന്‍ വിജയത്തിലെ നിര്‍ണായക ഘടകമായി. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ തിളങ്ങിയ താരം എംബാപ്പെയുടെയും ഡെംബലെയുടെയും നിരവധി മുന്നേറ്റങ്ങള്‍ തടഞ്ഞു. 70-ാം മിനിറ്റില്‍ എംബാപ്പെയുടെ അപകടകരമായ ഷോട്ട് അവസാന നിമിഷം തടഞ്ഞ കുക്കുറേയയുടെ ഇടപെടല്‍ മത്സരത്തിലെ ശ്രദ്ധേയ നിമിഷങ്ങളിലൊന്നായി. സ്‌പെയിന്റെ ആദ്യ പെനാല്‍റ്റിക്ക് വഴിയൊരുക്കിയ ക്രോസും കുക്കുറേയയുടേതായിരുന്നു.

ഗ്രൂപ്പ് ഘട്ടത്തില്‍ കേപ് വെര്‍ദെയുമായി ഗോള്‍രഹിത സമനിലയില്‍ തുടങ്ങി പിന്നീട് സൗദി അറേബ്യ, ഉറുഗ്വെ, ഓസ്ട്രിയ, പോര്‍ച്ചുഗല്‍, ബെല്‍ജിയം എന്നിവരെ കീഴടക്കിയാണ് സ്‌പെയിന്‍ സെമിയിലെത്തിയത്. ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ മാത്രമാണ് അവര്‍ ഗോള്‍ വഴങ്ങിയത്. മറുവശത്ത് ഗ്രൂപ്പ് ഘട്ടവും നോക്കൗട്ട് റൗണ്ടുകളും ആധികാരിക ജയങ്ങളിലൂടെ കടന്നുവന്ന ഫ്രാന്‍സിന്റെ തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് ഫൈനല്‍ സ്വപ്‌നമാണ് സ്‌പെയിന്‍ തകര്‍ത്തത്. ഈ ജയത്തോടെ സ്‌പെയിന്‍ തോല്‍വിയറിയാതെ തുടര്‍ച്ചയായി 37 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി, ഇറ്റലിയുടെ എക്കാലത്തെയും മികച്ച അപരാജിത റെക്കോര്‍ഡിനൊപ്പവും എത്തി. ഇനി ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് സ്പാനിഷ് പട ഫൈനല്‍ പോരാട്ടത്തിനിറങ്ങും.

Tags: francespainWorld Cup final
Share
Tweet
SendShare

More News from this section

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

സകയുടെ ഗോളില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച് സുസുക്കിയും

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies