മെസിയുടെ മാജിക്കോ, ബെല്ലിങ്ഹാമിന്റെ യുവത്വമോ? ലോകകപ്പ് സെമിയില്‍ അര്‍ജന്റീന-ഇംഗ്ലണ്ട് തീപാറും പോര്
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മെസിയുടെ മാജിക്കോ, ബെല്ലിങ്ഹാമിന്റെ യുവത്വമോ? ലോകകപ്പ് സെമിയില്‍ അര്‍ജന്റീന-ഇംഗ്ലണ്ട് തീപാറും പോര്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2026, 02:20 pm IST
FacebookTwitterWhatsAppTelegram

അറ്റ്‌ലാന്റ: 2026 ഫിഫ ലോകകപ്പിന്റെ രണ്ടാം സെമിഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീനയും മുന്‍ ലോകചാംപ്യന്മാരായ ഇംഗ്ലണ്ടും ഇന്ന് നേര്‍ക്കുനേര്‍. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 12.30ന് അറ്റ്‌ലാന്റയിലെ മെഴ്സിഡസ്-ബെന്‍സ് സ്റ്റേഡിയത്തിലാണ് ലോകം കാത്തിരിക്കുന്ന പോരാട്ടം അരങ്ങേറുന്നത്.

ഫോക്ലാന്‍ഡ് യുദ്ധത്തിന്റെ ചരിത്രവും 1986 ലോകകപ്പില്‍ ഡീഗോ മറഡോണയുടെ വിവാദമായ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ ഗോളും ഉള്‍പ്പെടെ നിരവധി ഓര്‍മകള്‍ ഈ പോരാട്ടത്തിന് വൈകാരികമായ പശ്ചാത്തലമൊരുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ സെമിഫൈനലായാണ് മത്സരം വിലയിരുത്തപ്പെടുന്നത്.

തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനല്‍ ലക്ഷ്യമിട്ടാണ് ലയണല്‍ മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന കളത്തിലിറങ്ങുന്നത്. 39-ാം വയസ്സിലും അസാധാരണ ഫോമില്‍ തുടരുന്ന മെസി ടൂര്‍ണമെന്റില്‍ ഇതുവരെ എട്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കി ടീമിന്റെ മുന്നേറ്റത്തിന് കരുത്തായി മാറിയിട്ടുണ്ട്. ഓരോ മത്സരത്തിലും നിര്‍ണായക നിമിഷങ്ങളില്‍ കളിയുടെ ഗതി മാറ്റാനുള്ള മെസിയുടെ കഴിവിലാണ് അര്‍ജന്റീനയുടെ പ്രധാന പ്രതീക്ഷ.

മറുവശത്ത്, 1966ന് ശേഷം ആദ്യമായി ലോകകപ്പ് ഫൈനലിലെത്തുകയെന്ന സ്വപ്‌നമാണ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിക്കുന്നത്. യുവതാരം ജൂഡ് ബെല്ലിങ്ഹാം മികച്ച ഫോമിലാണ്. പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും ഇരട്ടഗോള്‍ നേടി തിളങ്ങിയ ബെല്ലിങ്ഹാം ഈ ലോകകപ്പില്‍ ആറ് ഗോളുകള്‍ നേടിയിട്ടുണ്ട്. ക്യാപ്റ്റന്‍ ഹാരി കെയ്‌നും ആറ് ഗോളുകളുമായി ആക്രമണനിരയ്‌ക്ക് കരുത്ത് പകരുന്നു.

എന്നാല്‍ ഇംഗ്ലണ്ടിന് ചില തിരിച്ചടികളുമുണ്ട്. മധ്യനിരയിലെ പ്രധാന താരം ഡെക്ലന്‍ റൈസിന്റെ പരിക്കും പ്രതിരോധ താരം ജാറെല്‍ ക്വാന്‍സയുടെ സസ്പെന്‍ഷനും പരിശീലകന്‍ തോമസ് ടൂഹലിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ലാറ്റിന്‍ അമേരിക്കയുടെ ഫുട്‌ബോള്‍ പാരമ്പര്യവും യൂറോപ്യന്‍ ശക്തിയുടെ കരുത്തും ഏറ്റുമുട്ടുന്ന ഈ സെമിയില്‍ ജയിക്കുന്ന ടീം ഫൈനലില്‍ സ്പെയിനിനെ നേരിടും. മെസിയുടെ അനുഭവസമ്പത്താണോ ബെല്ലിങ്ഹാമിന്റെ യുവത്വവീര്യമാണോ വിജയിക്കുക എന്നറിയാന്‍ ലോക ഫുട്‌ബോള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Tags: todaySemi-Finalargentina vs england
ShareTweetSendShare

More News from this section

ലോകകപ്പ് സെമി തോല്‍വി തിരിച്ചടി; ദെഷാംപ്സ് സ്ഥാനമൊഴിയുമെന്ന് സൂചന; പകരം സിദാന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

ട്രംപിനൊപ്പം? ഇന്‍ഫാന്റിനോക്കെതിരെ ഐഒസിയില്‍ പരാതി; ബാലോഗന്റെ വിലക്ക് പിന്‍വലിച്ചതും അന്വേഷണ പരിധിയില്‍

മെസിയുടെ ‘ലക്കി’ റഫറിയോ? അര്‍ജന്റീന-ഇംഗ്ലണ്ട് സെമിക്ക് മുമ്പ് പുതിയ വിവാദം; സെമി നിയന്ത്രിക്കാന്‍ ഇസ്മായില്‍ എല്‍ഫാത്തിനെ നിയമിച്ച് ഫിഫ

ലോകകപ്പ് ഫൈനല്‍ ആഘോഷമാക്കാന്‍ സൂപ്പര്‍താരങ്ങളും; ടോം ക്രൂസും ബിടിഎസും വേദിയില്‍; മത്സരത്തിന്റെ ഇടവേളകളില്‍ പ്രത്യേക ഹാഫ് ടൈം ഷോയും

സ്പാനിഷ് പ്രതിരോധ മതിലില്‍ തട്ടി വീണ് എംബാപ്പെയും ഡെംബലെയും; ഫ്രാന്‍സിനെ വീഴ്‌ത്തി ഫൈനലിലേക്ക് കുതിച്ച് സ്‌പെയിന്‍

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies