വലിയചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ എതിർപ്പ് ; രക്തസാക്ഷിഭൂമിയിൽ വ്യക്തിഗത സ്മാരകം പാടില്ലെന്ന് പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വലിയചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ എതിർപ്പ് ; രക്തസാക്ഷിഭൂമിയിൽ വ്യക്തിഗത സ്മാരകം പാടില്ലെന്ന് പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2026, 09:53 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ആലപ്പുഴയിലെ വലിയചുടുകാട്ടിൽ സ്മാരകം നിർമിക്കാനുള്ള തീരുമാനത്തിനെതിരെ പുതിയ പ്രതിഷേധം. പുന്നപ്ര-വയലാർ സമരസേനാനിയും സിപിഐഎം മുതിർന്ന നേതാവുമായിരുന്ന പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം, രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന ഭൂമിയിൽ ഒരാൾക്കായി സ്മൃതി മണ്ഡപം പണിയുന്നത് ചരിത്രനിഷേധമാണെന്ന് ആരോപിച്ച് സിപിഐഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്ക് കത്തയച്ചു.

പുന്നപ്ര-വയലാർ സമരത്തിൽ ജീവത്യാഗം ചെയ്ത നിരവധി രക്തസാക്ഷികൾക്ക് പോലും ഇന്നുവരെ അവിടെ പ്രത്യേക സ്മാരകമില്ലെന്നും, അത്തരമൊരു സ്ഥലത്ത് വി.എസിന് മാത്രം സ്മാരകം ഉയർത്തുന്നത് ശരിയല്ലെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു. അങ്ങനെ സംഭവിച്ചാൽ വലിയചുടുകാട് വി.എസിന്റെ സ്മാരക കേന്ദ്രമായി മാത്രം മാറുമെന്ന ആശങ്കയും അവർ പങ്കുവെക്കുന്നു.

1946-ലെ പുന്നപ്ര പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ പ്രതിപ്പട്ടികയും കത്തിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ആ കേസിൽ പി.കെ. ചന്ദ്രാനന്ദൻ പത്താം പ്രതിയായിരുന്നുവെന്നും, വി.എസ്. അച്യുതാനന്ദന്റെ പേര് പ്രതിപ്പട്ടികയിൽ ഇല്ലായിരുന്നുവെന്നുമാണ് കുടുംബത്തിന്റെ വാദം.

ഈ വിഷയത്തിൽ നേരത്തേ തന്നെ സിപിഐയും എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. വിവാദം ശക്തമായ സാഹചര്യത്തിൽ പ്രതികരിച്ച സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി, വലിയചുടുകാട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിപിഐയും സിപിഐഎമ്മും ചേർന്നാണ് തീരുമാനിക്കുന്നതെന്നും, ഇക്കാര്യത്തിൽ രണ്ട് പാർട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങൾ ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും വ്യക്തമാക്കി.

അതേസമയം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വി.എസിന് സ്മാരകം വേണമെന്ന ആശയത്തെ പാർട്ടി എതിർക്കുന്നില്ലെന്നും, ടി.വി. തോമസിനും അവിടെ സ്മാരകം വേണമെന്ന നിലപാടാണ് സിപിഐക്കുള്ളതെന്നും പറഞ്ഞു. വിഷയത്തിൽ സിപിഐ-സിപിഐഎം ബന്ധത്തിൽ ഭിന്നതയില്ലെന്നും, ചർച്ചയിലൂടെ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: cpm keralaALAPPUZHA NEWSFEATURED2VS AchuthanandanPunnapra VayalarVS Memorial
Share
Tweet
SendShare

More News from this section

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

Latest News

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies