ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2026, 02:51 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മുഖ്യപരിശീലക സ്ഥാനത്ത് നിന്ന് സ്റ്റീഫന്‍ ഫ്‌ലെമിങ് പടിയിറങ്ങിയതോടെ ഫ്രാഞ്ചൈസിയുടെ ഭാവി പദ്ധതികളില്‍ എം.എസ്. ധോണിയുടെ പങ്ക് കൂടുതല്‍ നിര്‍ണായകമാകുമെന്ന് റിപ്പോര്‍ട്ട്. കളിക്കാരനെന്ന നിലയിലല്ല, മറിച്ച് ടീമിന്റെ ക്രിക്കറ്റ് പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന സ്റ്റാഫ് അംഗമെന്ന നിലയിലാണ് ധോണിക്ക് വലിയ ഉത്തരവാദിത്വങ്ങള്‍ ലഭിക്കാനിടയുള്ളത്.

അടുത്ത മുഖ്യപരിശീലകനെ കണ്ടെത്താനുള്ള നടപടികള്‍ സിഎസ്‌കെ ആരംഭിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമാനത്തില്‍ ധോണിയുടെ അഭിപ്രായത്തിന് വലിയ പ്രാധാന്യമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാഞ്ചൈസിയുമായി അടുത്ത ബന്ധം തുടരുന്ന ധോണി, പുതിയ പരിശീലകനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ സജീവമായി ഇടപെടുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്

2023-ല്‍ അഞ്ചാം ഐപിഎല്‍ കിരീടം നേടിയതിന് ശേഷം തുടര്‍ച്ചയായി മൂന്ന് സീസണുകളിലും പ്ലേ ഓഫിലെത്താന്‍ സിഎസ്‌കെയ്‌ക്ക് കഴിഞ്ഞിരുന്നില്ല. 2026 സീസണില്‍ ടീം പോയിന്റ് പട്ടികയുടെ താഴത്തെ പകുതിയിലായിരുന്നു. ഫ്‌ലെമിങിന്റെ കീഴില്‍ മേജര്‍ ലീഗ് ക്രിക്കറ്റിലെ ടെക്‌സാസ് സൂപ്പര്‍ കിംഗ്സും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാതിരുന്നതാണ് അദ്ദേഹത്തിന്റെ പടിയിറക്കലിന് കാരണമായതെന്നാണ് വിലയിരുത്തല്‍.

പരിക്കിനെ തുടര്‍ന്ന് 2026 ഐപിഎല്‍ സീസണില്‍ ഒരു മത്സരത്തിലും കളിക്കാനാകാതിരുന്ന ധോണി, മുഴുവന്‍ സമയവും ടീമിനൊപ്പം തുടരുകയും ഡ്രസിങ് റൂമില്‍ നിന്ന് താരങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. വര്‍ഷങ്ങളുടെ അനുഭവസമ്പത്തും അഞ്ച് ഐപിഎല്‍ കിരീടങ്ങളും ധോണിയെ പരിശീലക സംഘത്തിലേക്കുള്ള ഏറ്റവും അനുയോജ്യനായ വ്യക്തിയാക്കുന്നുവെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ ഐപിഎല്‍ 2027 സീസണിന് മുമ്പ് ധോണി ഔദ്യോഗികമായി പരിശീലക സ്ഥാനത്തേക്ക് മാറാന്‍ സാധ്യത കുറവാണ്. നിലവില്‍ അദ്ദേഹം കളിക്കാരനെന്ന നിലയില്‍ സിഎസ്‌കെയുമായി കരാറിലാണ്. 2025 മെഗാ ലേലത്തിന് മുന്നോടിയായി നാല് കോടി രൂപയ്‌ക്കാണ് ഫ്രാഞ്ചൈസി ധോണിയെ നിലനിര്‍ത്തിയത്. 2027 സീസണിലും താരം കളിക്കാരനായി തുടരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, 2028 മുതല്‍ ആരംഭിക്കുന്ന പുതിയ ഐപിഎല്‍ സീസണില്‍ ധോണിയെ ടീമിന്റെ മെന്ററാക്കുന്ന സാധ്യത സജീവമാണെന്നും സൂചനയുണ്ട്. ഔദ്യോഗിക പദവി ഇല്ലെങ്കിലും ടീമിന്റെ ക്രിക്കറ്റ് സംബന്ധമായ പ്രധാന തീരുമാനങ്ങളില്‍ ധോണിക്ക് നിര്‍ണായക സ്വാധീനം നല്‍കാനാണ് സിഎസ്‌കെയുടെ നീക്കമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ എപ്പോഴും ധോണിയുടെ നേതൃത്വത്തെ ആശ്രയിച്ചിട്ടുള്ള സിഎസ്‌കെ, ആറാം ഐപിഎല്‍ കിരീടം ലക്ഷ്യമിടുന്ന പുതിയ അധ്യായത്തിലും ‘ക്യാപ്റ്റന്‍ കൂള്‍’ തന്നെ വഴികാട്ടിയാകുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

Tags: ms dhoniCSKmentor
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ‘ഹിറ്റ്മാന്റെ’ അവസാന ഏകദിനമോ?; രോഹിത്തിനോട് നിലപാട് വ്യക്തമാക്കി സെലക്ടര്‍മാര്‍, വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ ശക്തം

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

ഹര്‍മന്‍പ്രീത്തിന് പകരം ഇന്ത്യയെ നയിക്കുമോ? മറുപടിയുമായി സ്മൃതി മന്ദാന

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

Latest News

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies