മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2026, 09:00 pm IST
Facebook
Twitter
WhatsAppTelegram

പെരുമ്പാവൂര്‍: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കേരളത്തിലെത്തിച്ച് പ്ലൈവുഡ് ഫാക്ടറികളില്‍ ക്രൂരമായ ബാലവേലയ്‌ക്ക് ഇരയാക്കുന്ന വന്‍ റാക്കറ്റ് പെരുമ്പാവൂരില്‍ സജീവം. വെറും 10 വയസ്സ് മാത്രം പ്രായമുള്ള കുട്ടികളെ പോലും പ്രതിദിനം 10 മുതല്‍ 12 മണിക്കൂര്‍ വരെ കഠിന ജോലിക്ക് നിയോഗിക്കുന്നതായാണ് പോലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും കണ്ടെത്തിയത്.

കുട്ടികള്‍ക്ക് മണിക്കൂറിന് വെറും 50 രൂപ മാത്രമാണ് പ്രതിഫലമായി നല്‍കുന്നത്. ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷത്തിലും പൊടിയും രാസവസ്തുക്കളും നിറഞ്ഞ ഫാക്ടറികളിലും മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ഇവരെ ജോലി ചെയ്യിപ്പിക്കുന്നത്. മാസ്‌ക് പോലും നല്‍കാതെയാണ് കുട്ടികളെ ജോലിക്കിറക്കുന്നതെന്നും ഇത് അവരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഞായറാഴ്ച പെരുമ്പാവൂരിലെ ഒരു പ്ലൈവുഡ് ഫാക്ടറിയില്‍ നടത്തിയ പരിശോധനയില്‍ ഒന്‍പത് കുട്ടികളെ പോലീസ് മോചിപ്പിച്ചിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് അതിഥി തൊഴിലാളികളുടെ സഹായത്തോടെയാണ് കുട്ടികളെ കേരളത്തിലെത്തിക്കുന്നതെങ്കിലും, ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് മലയാളി ഏജന്റുമാരാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

പിടിയിലായ കുട്ടികളെ പെരുമ്പാവൂരിലെത്തിച്ചതിന് പിന്നില്‍ തദ്ദേശവാസിയായ തോമസ് എന്ന ഏജന്റാണെന്ന നിര്‍ണായക വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളെ കുറഞ്ഞ വേതനത്തില്‍ കൂടുതല്‍ സമയം ജോലി ചെയ്യിക്കാന്‍ കഴിയുമെന്നതാണ് ഇത്തരം റാക്കറ്റുകള്‍ക്ക് പ്രേരണയാകുന്നതെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.

മോചിപ്പിച്ച കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വരും ദിവസങ്ങളില്‍ പെരുമ്പാവൂരിലെയും സമീപ പ്രദേശങ്ങളിലെയും പ്ലൈവുഡ് ഫാക്ടറികളിലും മറ്റ് വ്യവസായ സ്ഥാപനങ്ങളിലും പോലീസും തൊഴില്‍ വകുപ്പും സംയുക്തമായി വ്യാപക പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Tags: Police investigatingperumabavoorchild working
Share
Tweet
SendShare

More News from this section

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

Latest News

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies