2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2026, 08:35 am IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പിന്റെ 100ാം വാര്‍ഷിക എഡിഷനായ 2030 ലോകകപ്പില്‍ 64 ടീമുകള്‍ പങ്കെടുക്കുമെന്ന് കോണ്‍മെബോള്‍ (CONMEBOL) പ്രസിഡന്റ് അലജാന്‍ഡ്രോ ഡൊമിംഗസ് പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. എന്നാല്‍ നിര്‍ദേശത്തിന് ഇതുവരെ ഫിഫയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടില്ല.

‘അടുത്ത ലോകകപ്പ് നമ്മുടെ വീട്ടിലാണ്. 2030ല്‍ ഉറുഗ്വെ, അര്‍ജന്റീന, പരാഗ്വെ എന്നീ രാജ്യങ്ങളിലെത്തുന്ന ലോകകപ്പ് 64 ടീമുകള്‍ പങ്കെടുക്കുന്ന ചരിത്ര ടൂര്‍ണമെന്റായിരിക്കും. ലോകകപ്പിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ ഇതിലും മികച്ച അവസരമില്ല,’ ഡൊമിംഗസ് കുറിച്ചു.

ആറ് രാജ്യങ്ങളാണ് 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കുക. സ്പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നിവയാണ് പ്രധാന ആതിഥേയ രാജ്യങ്ങള്‍. ലോകകപ്പിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ആദ്യ മത്സരങ്ങള്‍ ഉറുഗ്വെ, അര്‍ജന്റീന, പരാഗ്വെ എന്നീ രാജ്യങ്ങളിലുമാണ് നടക്കുക.

64 ടീമുകളെന്ന നിര്‍ദേശത്തിന് ഫിഫ ഇതുവരെ അന്തിമ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ ടൂര്‍ണമെന്റിന് ശേഷം ഇക്കാര്യം ബന്ധപ്പെട്ട സമിതികളില്‍ ചര്‍ച്ച ചെയ്യുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ നേരത്തെ വ്യക്തമാക്കിയിരുന്നു.

ലോകകപ്പ് കൂടുതല്‍ രാജ്യങ്ങള്‍ക്ക് സ്വപ്നം കാണാനുള്ള വേദിയാകണമെന്നും ചെറിയ ഫുട്‌ബോള്‍ രാജ്യങ്ങള്‍ക്ക് അവസരം നല്‍കാതെ അവരുടെ വളര്‍ച്ച സാധ്യമാകില്ലെന്നും ഇന്‍ഫാന്റിനോ അഭിപ്രായപ്പെട്ടു.

1998 മുതല്‍ 2022 വരെ 32 ടീമുകളോടെയായിരുന്നു ലോകകപ്പ് നടന്നത്. 2026 ലോകകപ്പ് 48 ടീമുകളിലേക്ക് വികസിപ്പിച്ചിരിക്കെയാണ് ഇപ്പോള്‍ 2030 മുതല്‍ 64 ടീമുകളിലേക്ക് ടൂര്‍ണമെന്റ് വ്യാപിപ്പിക്കാനുള്ള നിര്‍ദേശം ഉയര്‍ന്നിരിക്കുന്നത്. ഫിഫയുടെ അന്തിമ തീരുമാനത്തിനായാണ് ഇനി ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്.

Tags: announced.ONMEBOL presidentAlejandro Domínguez2030 fifa world cup64 teamsparticipating
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies