കണ്ണൂർ: പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണന്റെ അനുഭാവിയും മുൻ സിപിഎം നേതാവുമായ ടി. പുരുഷോത്തമന്റെ ചെമ്മീൻ കൃഷി ഷെഡ്ഡിന് തീയിട്ടതായി പരാതി. പയ്യന്നൂരിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന ചെമ്മീൻ കൃഷിക്കാവശ്യമായ വല, തീറ്റ, പെട്ടികൾ ഉൾപ്പെടെയുള്ള സാധനങ്ങൾ കത്തി നശിച്ചു.
രാവിലെ കൃഷിസ്ഥലത്തെത്തിയപ്പോഴാണ് സംഭവം പുരുഷോത്തമൻ അറിഞ്ഞത്. സ്‌ഫോടക വസ്തു ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ചെമ്മീൻ കൃഷിയിലും എന്തെങ്കിലും ദ്രാവകം ഒഴിച്ചിട്ടുണ്ടോയെന്ന സംശയവും അദ്ദേഹം ഉന്നയിച്ചു.
സിപിഎമ്മിനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെയാണ് ആക്രമണം നടന്നതെന്ന് പുരുഷോത്തമൻ ആരോപിച്ചു. പ ടി.ഐ. മധുസൂദന്റെ പ്രകോപനപരമായ പ്രതികരണങ്ങൾക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഭീഷണികൾ ഉണ്ടായിരുന്നുവെന്നും, അദ്ദേഹത്തിന്റെ അറിവോടെയാണ് ആക്രമണം നടന്നതെന്നും പുരുഷോത്തമൻ ആരോപിച്ചു.
ഇതിന് മുമ്പും തന്റെ കാറിന് തീയിട്ടതായും വീടിന്റെ ചില്ലുകൾ വാളുപയോഗിച്ച് തകർത്തതായും പുരുഷോത്തമൻ പറഞ്ഞു.