സൂര്യയുടെ 'വിശ്വനാഥ് ആൻഡ് സൺസ്' രണ്ടാം ഗാനത്തിന്റെ പ്രൊമോ പുറത്തിറങ്ങി : ഓഗസ്റ്റ് 14-ന് റിലീസ്
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’ രണ്ടാം ഗാനത്തിന്റെ പ്രൊമോ പുറത്തിറങ്ങി : ഓഗസ്റ്റ് 14-ന് റിലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2026, 07:33 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: നടൻ സൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ച് വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ ചിത്രത്തിലെ രണ്ടാം ഗാനത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. സൂര്യ തന്നെ ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ പ്രൊമോ ഇതിനകം ആരാധകർക്കിടയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

സൂര്യയും മലയാളി താരം മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം 2026 ഓഗസ്റ്റ് 14-ന് ലോകമെമ്പാടും റിലീസ് ചെയ്യും. കേരളത്തിൽ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ് ആണ്.

ഫോർച്യൂൺ ഫോർ സിനിമാസുമായി സഹകരിച്ച് സിതാര എന്റർടെയ്ൻമെന്റ്സ് ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ചിത്രം അവതരിപ്പിക്കുന്നു.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജി.വി. പ്രകാശ് കുമാർ ആണ്. നേരത്തെ പുറത്തിറങ്ങിയ ‘പട്ടാമ്പൂച്ചി’ എന്ന ആദ്യഗാനം മികച്ച സ്വീകാര്യത നേടിയിരുന്നു. റിലീസിന് മുമ്പ് തന്നെ ഏകദേശം 300 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടി സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ പ്രീ-റിലീസ് നേട്ടമായി ചിത്രം മാറിയതായും റിപ്പോർട്ടുകളുണ്ട്.

ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിട്ടുണ്ട്. ഏകദേശം 85 കോടി രൂപയ്‌ക്കാണ് ഒടിടി അവകാശം കൈമാറിയതെന്നാണ് റിപ്പോർട്ടുകൾ.

‘ലക്കി ഭാസ്കർ’ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹം തന്നെയാണ് ഒരുക്കിയിരിക്കുന്നത്. രവീണ ടണ്ടൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു സമ്പൂർണ കുടുംബചിത്രമായാണ് ‘വിശ്വനാഥ് ആൻഡ് സൺസ്’ ഒരുക്കിയിരിക്കുന്നതെന്ന് ടീസറും പോസ്റ്ററുകളും ഗാനങ്ങളും ഇതിനോടകം തന്നെ സൂചന നൽകിയിട്ടുണ്ട്.

Tags: SuriyaSUBmamitha baijuViswanathan and SonsVenky AtluriGV Prakash Kumar
ShareTweetSendShare

More News from this section

രഞ്ജിത്തിന്റെ ‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 4ന്; റിലീസ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ

പ്രണയമെഴുതിയ തീരങ്ങളും പ്രകൃതിയും: കോഴിക്കോട്ടെ 8 മനോഹര ‘സേവ് ദി ഡേറ്റ്’ ഇടങ്ങൾ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

Latest News

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies