ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് തടയിടാൻ....10 വർഷം വരെ തടവും 10 കോടി പിഴയും, പൊതുപരീക്ഷ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്ക് തടയിടാൻ….10 വർഷം വരെ തടവും 10 കോടി പിഴയും, പൊതുപരീക്ഷ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2026, 08:58 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് ചോദ്യപ്പേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും കർശനമായി തടയാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പൊതു പരീക്ഷ (ഭേദഗതി) ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ നിർണായക നടപടിയാണിത്.

കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ് ഭേദഗതി ബിൽ അവതരിപ്പിക്കും. ബില്ലിലെ വ്യവസ്ഥകൾ പ്രകാരം ചോദ്യപ്പേപ്പർ ചോർച്ച, സംഘടിത പരീക്ഷാ തട്ടിപ്പ്, അനധികൃത ഇടപെടൽ തുടങ്ങിയ ഗുരുതര കുറ്റങ്ങൾക്ക് പരമാവധി 10 വർഷം വരെ തടവും 10 കോടി വരെ പിഴയും ശിക്ഷയായി ലഭിക്കും. ഇത്തരം കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കാനും മൂന്ന് മാസത്തിനകം വിചാരണ പൂർത്തിയാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.

ബിൽ സഭയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു എല്ലാ രാഷ്‌ട്രീയ പാർട്ടികളോടും ചർച്ചയിൽ സജീവമായി പങ്കെടുക്കാൻ അഭ്യർഥിച്ചു. വിദ്യാർത്ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട അതീവ പ്രാധാന്യമുള്ള നിയമമായതിനാൽ പ്രതിപക്ഷം സഭാ നടപടികൾ തടസ്സപ്പെടുത്താതെ ചർച്ചയിൽ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ മത്സരപരീക്ഷകളുടെ വിശ്വാസ്യതയും സുതാര്യതയും ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായാണ് കേന്ദ്ര സർക്കാർ ഈ ഭേദഗതി ബില്ലിനെ അവതരിപ്പിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾക്ക് ശക്തമായ തിരിച്ചടിയാകുമെന്ന പ്രതീക്ഷയിലാണ് ബിൽ ഇന്ന് ലോക്സഭയിൽ എത്തുന്നത്.

Tags: LoksabhaPublic Exam billanti-paper leak Bill
ShareTweetSendShare

More News from this section

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

Latest News

മരക്കൊമ്പ് വീണ് ഗുരുതരമായി പരിക്കേറ്റ 64-കാരൻ മരിച്ചു

മൂവാറ്റുപുഴയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദനം; അഞ്ചംഗ സംഘം ആക്രമിച്ചു, ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ

രാഷ്‌ട്രീയം പൂർണമായും അഴിമതിയായി മാറി; തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ നിന്നും പിൻമാറുന്നു; കോൺഗ്രസ്സ് ഭരണത്തെ തുറന്നുകാട്ടി സിദ്ധരാമയ്യ

ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്ക് തടയിടാൻ….10 വർഷം വരെ തടവും 10 കോടി പിഴയും, പൊതുപരീക്ഷ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

യുക്രെയ്‌നിലെ ഒഡേസയില്‍ വീണ്ടും ആക്രമണം; കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരില്‍ രണ്ടുപേരെ കാണാനില്ല

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies