തിരുവനന്തപുരം: ജനം ടിവി തിരുവനന്തപുരം ബ്യൂറോ ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ വാഹനാപകടത്തിൽ അന്തരിച്ചു. 26 വയസായിരുന്നു. പാറശ്ശാല സ്വദേശിയാണ്.
ഇന്നലെ രാത്രി ജോലി കഴിഞ്ഞ് മടങ്ങവെയാണ് അപകടം. വിഴിഞ്ഞം ബൈപ്പാസിൽ വച്ച് ടോറസ് ലോറിയിൽ അഭിജിത്ത് സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം നടക്കും.