20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് സ്വര്‍ണം; കോമണ്‍വെല്‍ത്തില്‍ ചരിത്രമെഴുതി ശര്‍മിള, ഇന്ത്യക്ക് ഇരട്ട മെഡല്‍ നേട്ടം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് സ്വര്‍ണം; കോമണ്‍വെല്‍ത്തില്‍ ചരിത്രമെഴുതി ശര്‍മിള, ഇന്ത്യക്ക് ഇരട്ട മെഡല്‍ നേട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2026, 06:06 pm IST
Facebook
Twitter
WhatsAppTelegram

ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ പാരാ അത്ലറ്റിക്സിന് ചരിത്ര ദിനം. വനിതകളുടെ എഫ്57 ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കര്‍ സ്വര്‍ണം നേടിയതോടെ കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ പാരാ അത്ലറ്റിക്സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ പിറന്നു. അതിന് പിന്നാലെ നടന്ന നാടകീയ സംഭവവികാസത്തില്‍ ശില്‍പ കഞ്ചുഗരകൊപ്പാളു ഷൈലയ്‌ക്ക് വെങ്കലവും ലഭിച്ചതോടെ ഇന്ത്യ ആദ്യമായി ഒരേ പാരാ അത്ലറ്റിക്സ് ഇനത്തില്‍ ഇരട്ട മെഡല്‍ നേട്ടവും സ്വന്തമാക്കി.

40കാരിയായ ഷര്‍മിള ധന്‍കര്‍ സീസണിലെ മികച്ച പ്രകടനമായ 9.81 മീറ്റര്‍ എറിഞ്ഞാണ് സ്വര്‍ണം കരസ്ഥമാക്കിയത്. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാരാ അത്ലറ്റിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരവും, മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയുമായി ഷര്‍മിള ചരിത്രത്തിലിടം നേടി. 2006ന് ശേഷം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ നേടുന്ന ആദ്യ പാരാ അത്ലറ്റിക്സ് മെഡല്‍ കൂടിയാണിത്.

എന്നാല്‍ ഇന്ത്യന്‍ ക്യാമ്പിന്റെ ആഘോഷം അവിടെ അവസാനിച്ചില്ല. മത്സരത്തില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്ന ശില്‍പ കഞ്ചുഗരകൊപ്പാളു ഷൈലയെ ഫലം പുനഃപരിശോധിച്ചതിന് പിന്നാലെ വെങ്കല മെഡല്‍ ജേതാവായി പ്രഖ്യാപിക്കുകയായിരുന്നു. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന നൈജീരിയയുടെ യൂക്കാരിയ ഇയായാസിയുടെ ശ്രമം അസാധുവാക്കിയതോടെയാണ് ശില്‍പ പോഡിയത്തിലേക്ക് ഉയര്‍ന്നത്. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസ് പാരാ അത്ലറ്റിക്സില്‍ ഇന്ത്യയുടെ ആദ്യ ഇരട്ട പോഡിയം നേട്ടം യാഥാര്‍ഥ്യമായി.

2022 ബര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതേ ഇനത്തില്‍ നാലാം സ്ഥാനത്ത് മെഡല്‍ നഷ്ടപ്പെട്ട ഷര്‍മിളയ്‌ക്ക് ഗ്ലാസ്ഗോ തിരിച്ചുവരവിന്റെ വേദിയായി. നാല് വര്‍ഷം മുമ്പത്തെ നിരാശയ്‌ക്ക് മറുപടിയായാണ് ഇത്തവണ സ്വര്‍ണ നേട്ടം. കര്‍ണാടക സ്വദേശിനിയായ ശില്‍പ കഞ്ചുഗരകൊപ്പാളു ഷൈല വ്യക്തിഗത മികച്ച പ്രകടനമായ 7.26 മീറ്റര്‍ എറിഞ്ഞെങ്കിലും ആദ്യം നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മെഡല്‍ നഷ്ടമായെന്ന നിരാശയില്‍ നില്‍ക്കവെയാണ് ഫലം പുനഃപരിശോധിച്ചത്.

നൈജീരിയന്‍ താരത്തിന്റെ ശ്രമം അസാധുവാക്കിയതോടെ ശില്‍പയ്‌ക്ക് വെങ്കലം ലഭിച്ചു. ഒരു നിമിഷം മെഡല്‍ ചടങ്ങ് കാണികളില്‍ ഒരാളായി നോക്കി നിന്ന താരം, അടുത്ത നിമിഷം കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവായി മാറുകയായിരുന്നു. ഫലം പ്രഖ്യാപിച്ചതോടെ കണ്ണീരോടെ ഷര്‍മിളയെ ചേര്‍ത്ത് പിടിച്ച ശില്‍പയുടെ വികാരനിര്‍ഭര രംഗങ്ങള്‍ ഇന്ത്യന്‍ ക്യാമ്പിന്റെ ആഘോഷത്തിന് കൂടുതല്‍ മിഴിവേകി.

നാല് വയസ്സുള്ളപ്പോള്‍ റോഡപകടത്തില്‍ ഒരു കാലിന്റെ ചലനശേഷി നഷ്ടമായ ശില്‍പ ആദ്യം പാരാ വോളിബോളിലൂടെയാണ് കായികരംഗത്തേക്ക് എത്തിയത്. പിന്നീട് അത്ലറ്റിക്സിലേക്ക് മാറിയ താരം വര്‍ഷങ്ങളുടെ പരിശ്രമത്തിനൊടുവില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് പോഡിയം കീഴടക്കി.

ഷര്‍മിളയുടെ ചരിത്ര സ്വര്‍ണവും ശില്‍പയുടെ നാടകീയ വെങ്കലവും ചേര്‍ന്ന് ഇന്ത്യന്‍ പാരാ അത്ലറ്റിക്സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ദിനങ്ങളിലൊന്നായി ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസ് മാറി. 20 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടതോടൊപ്പം ഒരേ ഇനത്തില്‍ ആദ്യമായി ഇരട്ട മെഡല്‍ നേടാനും ഇന്ത്യയ്‌ക്ക് സാധിച്ചു.

Tags: GoldBronzeSharmila Dhankar20-year Commonwealth Games para athletics medal waitShilpa Shyla's
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies