'ഡിജിപിയാകാന്‍ യോഗ്യനല്ല'; അജിത് കുമാറിന്റെ ഹര്‍ജി തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍
Tuesday, July 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഡിജിപിയാകാന്‍ യോഗ്യനല്ല’; അജിത് കുമാറിന്റെ ഹര്‍ജി തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2026, 08:15 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: സസ്‌പെന്‍ഷന്‍ ഉത്തരവിന് സ്റ്റേ ആവശ്യപ്പെട്ട് എഡിജിപി എം.ആര്‍. അജിത് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ കനത്ത തിരിച്ചടി. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ (ക്യാറ്റ്) ഇടക്കാല സ്റ്റേ അനുവദിക്കാന്‍ വിസമ്മതിച്ചു. പ്രഥമദൃഷ്ട്യാ സസ്‌പെന്‍ഷന് മതിയായ കാരണങ്ങളുണ്ടെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ട്രിബ്യൂണലിന്റെ നടപടി.

തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് നിയമവിരുദ്ധമാണെന്നും അത് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് അജിത് കുമാര്‍ അടിയന്തര ഹര്‍ജിയുമായി ട്രിബ്യൂണലിനെ സമീപിച്ചത്. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ പുതിയ ഡിജിപിമാരെ തീരുമാനിക്കാനിരിക്കെ, തന്റെ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ ലഭിക്കുന്നത് തടയണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.

എന്നാല്‍, അജിത് കുമാര്‍ ഒരു കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും, ഡിജിപി റാങ്കിലേക്ക് ഉയരാന്‍ യോഗ്യനല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി വാദിച്ചു. ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസുകള്‍ ഉള്‍പ്പെടെ ഇരകള്‍ക്ക് നീതി നിഷേധിക്കുന്ന തരത്തിലുള്ള നടപടികളാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് സ്റ്റേറ്റ് അറ്റോര്‍ണി അനൂപ് വി. നായര്‍ ട്രിബ്യൂണലിനെ അറിയിച്ചു.

അതേസമയം, മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പായതിനാല്‍ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിടേണ്ടതായിരുന്നുവെന്നും, ചീഫ് സെക്രട്ടറി ഗവര്‍ണറുടെ പേരില്‍ ഒപ്പുവെച്ച ഉത്തരവ് നിയമപരമല്ലെന്നും അജിത് കുമാറിന്റെ അഭിഭാഷകന്‍ വാദിച്ചു. അന്വേഷണസംഘം അന്തിമ കുറ്റപത്രത്തിന് മുമ്പ് തന്നെ പരിധി ലംഘിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

മൂന്ന് മണിക്കൂറിലധികം നീണ്ട വാദത്തിനൊടുവില്‍ ജസ്റ്റിസ് ഹരിപാല്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഇടക്കാല സ്റ്റേ ആവശ്യം പൂര്‍ണമായും തള്ളി. പ്രഥമദൃഷ്ട്യാ ഗുരുതര ആരോപണങ്ങള്‍ നിലനില്‍ക്കുന്നതായും സസ്‌പെന്‍ഷന്‍ നടപടിക്ക് മതിയായ അടിസ്ഥാനമുണ്ടെന്നും ട്രിബ്യൂണല്‍ നിരീക്ഷിച്ചു. കേസില്‍ സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനായി സമയം അനുവദിച്ച ട്രിബ്യൂണല്‍ ഹര്‍ജി ഓഗസ്റ്റ് 20-ലേക്ക് മാറ്റി. അതുവരെ അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍ തുടരും.

ഇതോടെ പുതിയ ഡിജിപിയെ തിരഞ്ഞെടുക്കാനുള്ള മന്ത്രിസഭാ നടപടികള്‍ക്ക് നിയമതടസ്സമുണ്ടാകില്ല. തനിക്ക് കീഴിലുള്ള ഉദ്യോഗസ്ഥരുടെ ഡിജിപി പ്രമോഷന്‍ തടയാനുള്ള അജിത് കുമാറിന്റെ നീക്കവും ട്രിബ്യൂണല്‍ ഉത്തരവോടെ പരാജയപ്പെട്ടു. ഇനി ഓഗസ്റ്റ് 20-ലെ വിശദമായ വാദത്തിന്റെയും അന്തിമ തീരുമാനത്തിന്റെയും ഫലമാണ് കേസില്‍ നിര്‍ണായകമാകുക.

Tags: adjp mr ajith kumarsuspension stayrejected cat
ShareTweetSendShare

More News from this section

ഗുരുവായൂര്‍ ദര്‍ശനം ഇനി ഓണ്‍ലൈനിലും; പുതിയ സംവിധാനം ഓഗസ്റ്റ് 4 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍

പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം: ജില്ലാ പോലീസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ 

തൂഫാൻ വാരിയേഴ്സിൽ ലഹരിവിരുദ്ധ പ്രവർത്തകരെ അവഗണിക്കുന്നത് വിരോധാഭാസം; സമ്പൂർണ മദ്യനിരോധന ലക്ഷ്യത്തിൽ നിന്ന് പിന്നോട്ടുപോകരുത്; വീര്യം കുറഞ്ഞ മദ്യത്തിനും അനുമതി നൽകരുതെന്ന് കെസിബിസി

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

അഡ്വ. ജയൻ ചെറുവള്ളിൽ ശബരിമല അയ്യപ്പ സേവാസമാജം ജനറൽ സെക്രട്ടറി

ആലുവയിൽ നിന്ന് കാണാതായ 12 വയസ്സുകാരിയെ പൂനെയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന ഓച്ചിറ സ്വദേശിയായ 25-കാരൻ കസ്റ്റഡിയിൽ; കുട്ടിയുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചു

Latest News

പാക് അധീന കശ്മീരില്‍ പ്രതിഷേധം കത്തിനില്‍ക്കെ തിരഞ്ഞെടുപ്പ്; ‘ഇത് വെറും പ്രഹസനം’ എന്ന് ഇന്ത്യ

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

‘ഡിജിപിയാകാന്‍ യോഗ്യനല്ല’; അജിത് കുമാറിന്റെ ഹര്‍ജി തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

ഇന്‍സ്റ്റഗ്രാമില്‍ മോദിയുടെ കുതിപ്പ്; 105 മില്യണ്‍ ഫോളോവേഴ്‌സുമായി ലോക റെക്കോര്‍ഡ്

ഇന്ത്യന്‍ ടീമിന് തിരിച്ചടി; സഹപരിശീലക സ്ഥാനം രാജിവെച്ച് റയാന്‍ ടെന്‍ ഡോഷേറ്റ്

സ്വര്‍ണം ലക്ഷ്യമിട്ടെത്തി, പരിക്ക് തളര്‍ത്തി; കണ്ണീരടക്കാനാകാതെ തേജസ്വിന്‍ ശങ്കര്‍

20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് സ്വര്‍ണം; കോമണ്‍വെല്‍ത്തില്‍ ചരിത്രമെഴുതി ശര്‍മിള, ഇന്ത്യക്ക് ഇരട്ട മെഡല്‍ നേട്ടം

‘One Officer, One Official Car’; സർക്കാർ വാഹനങ്ങളുടെ ദുരുപയോഗത്തിന് കടിഞ്ഞാണിട്ട് മോദി സർക്കാർ; കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies