ഗുരുവായൂര്‍ ദര്‍ശനം ഇനി ഓണ്‍ലൈനിലും; പുതിയ സംവിധാനം ഓഗസ്റ്റ് 4 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍
Tuesday, July 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുവായൂര്‍ ദര്‍ശനം ഇനി ഓണ്‍ലൈനിലും; പുതിയ സംവിധാനം ഓഗസ്റ്റ് 4 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2026, 09:10 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി ഓണ്‍ലൈന്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഓഗസ്റ്റ് 4 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് സംവിധാനം ലഭ്യമാകുക. പരീക്ഷണം വിജയകരമാണെന്ന് വിലയിരുത്തിയാല്‍ എല്ലാ ദിവസങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് അറിയിച്ചു. നിലവില്‍ ദിവസത്തില്‍ എട്ട് സമയക്രമങ്ങളായാണ് (സ്ലോട്ടുകള്‍) ഓണ്‍ലൈന്‍ ബുക്കിംഗ് ക്രമീകരിച്ചിരിക്കുന്നത്.

ഓരോ മണിക്കൂറിലും 300 ഭക്തികള്‍ക്ക് വീതം ദര്‍ശനത്തിന് അവസരം ലഭിക്കും. ഇതിലൂടെ ഒരു ദിവസം ഏകദേശം 2,400 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ മുഖേന ദര്‍ശനം നടത്താനാകുമെന്നാണ് ദേവസ്വത്തിന്റെ കണക്ക്. ഭക്തര്‍ക്ക് തങ്ങള്‍ക്ക് സൗകര്യപ്രദമായ സമയം മുന്‍കൂട്ടി തിരഞ്ഞെടുക്കി ദര്‍ശനം ബുക്ക് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതുവഴി ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാനും ദീര്‍ഘനേരം കാത്തുനില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കാനുമാണ് ലക്ഷ്യം.

ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ തീരുമാനപ്രകാരവും കേരള ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നുമാണ് ഓണ്‍ലൈന്‍ ദര്‍ശന സംവിധാനം നടപ്പാക്കുന്നത്. ദര്‍ശനത്തിനായുള്ള ബുക്കിംഗ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ നടത്താം. ഒരു ബുക്കിംഗില്‍ പരമാവധി ആറു പേരെ ഉള്‍പ്പെടുത്താന്‍ സൗകര്യമുണ്ടാകും. പുതിയ സംവിധാനം വിജയകരമാകുന്ന സാഹചര്യത്തില്‍ എല്ലാ ദിവസവും ഓണ്‍ലൈന്‍ വഴി ദര്‍ശനസമയം മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഭക്തര്‍ക്ക് ലഭ്യമാക്കുമെന്ന് ദേവസ്വം അറിയിച്ചു.

തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തര്‍ക്കായി കൂടുതല്‍ സുഗമവും ക്രമബദ്ധവുമായ ദര്‍ശനാനുഭവം ഒരുക്കുന്നതിനുമാണ് വെര്‍ച്വല്‍ ക്യൂ സംവിധാനം ലക്ഷ്യമിടുന്നത്.

Tags: guruvayur templeintroduce online darshan bookingAugust 4 on a trial basis
ShareTweetSendShare

More News from this section

ദേശീയപാതയിൽ 24 മണിക്കൂറും വാഹന പരിശോധന; കേരളം ആറ് എൻഫോഴ്സ്മെന്റ് മേഖലകളായി വിഭജിക്കും: മന്ത്രി സി.പി ജോൺ

പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം: ജില്ലാ പോലീസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ 

തൂഫാൻ വാരിയേഴ്സിൽ ലഹരിവിരുദ്ധ പ്രവർത്തകരെ അവഗണിക്കുന്നത് വിരോധാഭാസം; സമ്പൂർണ മദ്യനിരോധന ലക്ഷ്യത്തിൽ നിന്ന് പിന്നോട്ടുപോകരുത്; വീര്യം കുറഞ്ഞ മദ്യത്തിനും അനുമതി നൽകരുതെന്ന് കെസിബിസി

‘ഡിജിപിയാകാന്‍ യോഗ്യനല്ല’; അജിത് കുമാറിന്റെ ഹര്‍ജി തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

അഡ്വ. ജയൻ ചെറുവള്ളിൽ ശബരിമല അയ്യപ്പ സേവാസമാജം ജനറൽ സെക്രട്ടറി

Latest News

ലോകകപ്പ് ജേതാവ് ഇനി പരിശീലക വേഷത്തില്‍; ഫ്രാന്‍സിനെ പരിശീലിപ്പിക്കാന്‍ സിദാന്‍; ചുമതലയേറ്റു

ഗ്രൂപ്പ് പോര് തെരുവിലേക്ക്; കോൺഗ്രസ് ഓഫീസിൽ കൂട്ടത്തല്ല്; എ.ഐ.സി.സി നിരീക്ഷകന്റെ മുന്നിൽ പ്രവർത്തകർ ഏറ്റുമുട്ടി, ദൃശ്യങ്ങൾ വൈറൽ

ഗുരുവായൂര്‍ ദര്‍ശനം ഇനി ഓണ്‍ലൈനിലും; പുതിയ സംവിധാനം ഓഗസ്റ്റ് 4 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍

പാക് അധീന കശ്മീരില്‍ പ്രതിഷേധം കത്തിനില്‍ക്കെ തിരഞ്ഞെടുപ്പ്; ‘ഇത് വെറും പ്രഹസനം’ എന്ന് ഇന്ത്യ

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമില്‍ മോദിയുടെ കുതിപ്പ്; 105 മില്യണ്‍ ഫോളോവേഴ്‌സുമായി ലോക റെക്കോര്‍ഡ്

ഇന്ത്യന്‍ ടീമിന് തിരിച്ചടി; സഹപരിശീലക സ്ഥാനം രാജിവെച്ച് റയാന്‍ ടെന്‍ ഡോഷേറ്റ്

സ്വര്‍ണം ലക്ഷ്യമിട്ടെത്തി, പരിക്ക് തളര്‍ത്തി; കണ്ണീരടക്കാനാകാതെ തേജസ്വിന്‍ ശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies