തൂഫാൻ വാരിയേഴ്സിൽ ലഹരിവിരുദ്ധ പ്രവർത്തകരെ അവഗണിക്കുന്നത് വിരോധാഭാസം; സമ്പൂർണ മദ്യനിരോധന ലക്ഷ്യത്തിൽ നിന്ന് പിന്നോട്ടുപോകരുത്; വീര്യം കുറഞ്ഞ മദ്യത്തിനും അനുമതി നൽകരുതെന്ന് കെസിബിസി
Tuesday, July 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൂഫാൻ വാരിയേഴ്സിൽ ലഹരിവിരുദ്ധ പ്രവർത്തകരെ അവഗണിക്കുന്നത് വിരോധാഭാസം; സമ്പൂർണ മദ്യനിരോധന ലക്ഷ്യത്തിൽ നിന്ന് പിന്നോട്ടുപോകരുത്; വീര്യം കുറഞ്ഞ മദ്യത്തിനും അനുമതി നൽകരുതെന്ന് കെസിബിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2026, 08:28 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു. മദ്യലഭ്യത ക്രമാതീതമായി കുറയ്‌ക്കുന്ന സമീപനമായിരിക്കണം പുതിയ നയത്തിന്റെ അടിസ്ഥാനമെന്നും സമിതി വ്യക്തമാക്കി.

പഴയ യു‍ഡിഎഫ് സർക്കാരുകൾ സ്വീകരിച്ച മദ്യനയത്തിന്റെ അടിസ്ഥാനതത്വങ്ങൾ തുടരണമെന്നും വീര്യം കുറഞ്ഞ മദ്യത്തിന്റെ ഉൽപ്പാദനത്തിനോ വിൽപ്പനയ്‌ക്കോ അനുമതി നൽകാൻ പാടില്ലെന്നും കെസിബിസി ആവശ്യപ്പെട്ടു.

മാരക ലഹരിവസ്തുക്കൾക്കെതിരായ സംസ്ഥാന സർക്കാരിന്റെ നടപടികളെ സ്വാഗതം ചെയ്യുന്നുവെന്നും, മദ്യവും ഒരു ലഹരിവസ്തുവാണെന്ന കാര്യം സർക്കാർ മറക്കരുതെന്നും കെസിബിസി ചൂണ്ടിക്കാട്ടി. വീര്യം കൂടിയ മദ്യത്തിന്റെ അളവ് ഘട്ടംഘട്ടമായി കുറച്ച് സമ്പൂർണ മദ്യനിരോധനം ലക്ഷ്യമിടുന്ന യു‍ഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനത്തോട് സർക്കാർ കൂറുപുലർത്തണമെന്നും സമിതി ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി രൂപീകരിക്കുന്ന “തൂഫാൻ വാരിയേഴ്സ്” പോലുള്ള സംവിധാനങ്ങളിൽ വർഷങ്ങളുടെ പ്രവർത്തനപരിചയമുള്ള ലഹരിവിരുദ്ധ പ്രവർത്തകരെ അവഗണിക്കുന്നത് വിരോധാഭാസമാണെന്നും കെസിബിസി വിമർശിച്ചു. ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളിൽ കെസിബിസിയുടെ റിസോഴ്‌സ് ടീമിനെ ഉൾപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെയും ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ളവരെയും മദ്യം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെയും ഒഴിവാക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകുന്ന നീക്കത്തിനെതിരെ മുസ്ലിം ലീഗും മാർത്തോമാ സഭയും നേരത്തെ രംഗത്തെത്തിയിരുന്നു. വീര്യം കുറഞ്ഞതോ കൂടിയതോ എന്ന വ്യത്യാസമില്ലാതെ മദ്യം വിൽക്കാൻ പാടില്ലെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്. മദ്യരഹിത കേരളമാണ് ലക്ഷ്യമാകേണ്ടതെന്ന് മാർത്തോമാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്തയും അഭിപ്രായപ്പെട്ടിരുന്നു.

Tags: Kerala Catholic Bishops' CouncilKCBC Liquor PolicyKerala Liquor PolicyUDF Liquor PolicyKerala Alcohol Policy
ShareTweetSendShare

More News from this section

ഗുരുവായൂര്‍ ദര്‍ശനം ഇനി ഓണ്‍ലൈനിലും; പുതിയ സംവിധാനം ഓഗസ്റ്റ് 4 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍

പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം: ജില്ലാ പോലീസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ 

‘ഡിജിപിയാകാന്‍ യോഗ്യനല്ല’; അജിത് കുമാറിന്റെ ഹര്‍ജി തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

അഡ്വ. ജയൻ ചെറുവള്ളിൽ ശബരിമല അയ്യപ്പ സേവാസമാജം ജനറൽ സെക്രട്ടറി

ആലുവയിൽ നിന്ന് കാണാതായ 12 വയസ്സുകാരിയെ പൂനെയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന ഓച്ചിറ സ്വദേശിയായ 25-കാരൻ കസ്റ്റഡിയിൽ; കുട്ടിയുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചു

Latest News

ഗ്രൂപ്പ് പോര് തെരുവിലേക്ക്; കോൺഗ്രസ് ഓഫീസിൽ കൂട്ടത്തല്ല്; എ.ഐ.സി.സി നിരീക്ഷകന്റെ മുന്നിൽ പ്രവർത്തകർ ഏറ്റുമുട്ടി, ദൃശ്യങ്ങൾ വൈറൽ

പാക് അധീന കശ്മീരില്‍ പ്രതിഷേധം കത്തിനില്‍ക്കെ തിരഞ്ഞെടുപ്പ്; ‘ഇത് വെറും പ്രഹസനം’ എന്ന് ഇന്ത്യ

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

തൂഫാൻ വാരിയേഴ്സിൽ ലഹരിവിരുദ്ധ പ്രവർത്തകരെ അവഗണിക്കുന്നത് വിരോധാഭാസം; സമ്പൂർണ മദ്യനിരോധന ലക്ഷ്യത്തിൽ നിന്ന് പിന്നോട്ടുപോകരുത്; വീര്യം കുറഞ്ഞ മദ്യത്തിനും അനുമതി നൽകരുതെന്ന് കെസിബിസി

ഇന്‍സ്റ്റഗ്രാമില്‍ മോദിയുടെ കുതിപ്പ്; 105 മില്യണ്‍ ഫോളോവേഴ്‌സുമായി ലോക റെക്കോര്‍ഡ്

ഇന്ത്യന്‍ ടീമിന് തിരിച്ചടി; സഹപരിശീലക സ്ഥാനം രാജിവെച്ച് റയാന്‍ ടെന്‍ ഡോഷേറ്റ്

സ്വര്‍ണം ലക്ഷ്യമിട്ടെത്തി, പരിക്ക് തളര്‍ത്തി; കണ്ണീരടക്കാനാകാതെ തേജസ്വിന്‍ ശങ്കര്‍

20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് സ്വര്‍ണം; കോമണ്‍വെല്‍ത്തില്‍ ചരിത്രമെഴുതി ശര്‍മിള, ഇന്ത്യക്ക് ഇരട്ട മെഡല്‍ നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies