ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍
Tuesday, July 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2026, 08:45 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ് എന്നത് വെറും കരള്‍രോഗമെന്ന രീതിയില്‍ കാണാനാകില്ലെന്ന് ആരോഗ്യവിദഗ്ധര്‍. ശുചിത്വം, സുരക്ഷിതമായ കുടിവെള്ളം, ആരോഗ്യസംവിധാനങ്ങളുടെ കാര്യക്ഷമത, പൊതുജനങ്ങളുടെ ആരോഗ്യബോധം എന്നിവയെല്ലാം ചേര്‍ന്നാണ് ഈ രോഗത്തെ പ്രതിരോധിക്കാനാകുകയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ലോകത്ത് ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകളാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമാകുന്നത്. എന്നാല്‍ കേരളത്തില്‍ ഏറ്റവും വലിയ വെല്ലുവിളി ഹെപ്പറ്റൈറ്റിസ് എയാണ്. മലിനമായ കുടിവെള്ളം, ശുചിത്വക്കുറവ്, മഴക്കാലത്തെ വെള്ളക്കെട്ടുകള്‍, മലിനമായ ഭക്ഷണവും ഐസും ജ്യൂസും കട്ട് ഫ്രൂട്ട്‌സും ഉപയോഗിക്കുന്നതുമാണ് രോഗവ്യാപനത്തിന്റെ പ്രധാന കാരണങ്ങള്‍.

അതേസമയം, ഹെപ്പറ്റൈറ്റിസ് ബി, സി രോഗങ്ങള്‍ ആശുപത്രികളില്‍ മാത്രമല്ല, അണുവിമുക്തമാക്കാത്ത ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ബാര്‍ബര്‍ ഷോപ്പുകള്‍, അനൗപചാരിക ചികിത്സാ കേന്ദ്രങ്ങള്‍, സുരക്ഷിതമല്ലാത്ത കുത്തിവെപ്പുകള്‍ എന്നിവ വഴിയും പകരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കേരളത്തില്‍ സാക്ഷരത ഉയര്‍ന്നതാണെങ്കിലും രോഗം മറച്ചുവയ്‌ക്കുന്ന പ്രവണത ഇപ്പോഴും നിലനില്‍ക്കുന്നു. അപമാനഭയം മൂലം ചികിത്സ വൈകുന്നത് രോഗം ഗുരുതരമാകാന്‍ ഇടയാക്കുന്നുവെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

ഹെപ്പറ്റൈറ്റിസിന്റെ എല്ലാ വകഭേദങ്ങളും ഒരുപോലെയല്ല. ഹെപ്പറ്റൈറ്റിസ് എ സാധാരണയായി ചികിത്സയിലൂടെ പൂര്‍ണമായും ഭേദമാകുന്ന രോഗമാണ്. എന്നാല്‍ ഹെപ്പറ്റൈറ്റിസ് ബി ദീര്‍ഘകാലം കരളില്‍ നിലനില്‍ക്കുകയും കരള്‍ സിറോസിസ്, കരള്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. എച്ച്ഐവി, ക്ഷയം തുടങ്ങിയ രോഗങ്ങളോടൊപ്പം ഹെപ്പറ്റൈറ്റിസ് ബാധ ഉണ്ടാകുമ്പോള്‍ ചികിത്സ കൂടുതല്‍ സങ്കീര്‍ണമാകുന്നതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

കേരളത്തിലെ സ്ഥിതിഗതികള്‍

സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ് എ കേസുകളില്‍ ആശങ്ക തുടരുകയാണ്.

2025-ല്‍: 31,536 കേസുകള്‍, 82 മരണം
2024-ല്‍: 28,412 കേസുകള്‍, 96 മരണം

മഴക്കാലത്ത് രോഗവ്യാപന സാധ്യത വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

ലോകത്തെ സ്ഥിതി

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം:

ഹെപ്പറ്റൈറ്റിസ് ബി: 24 കോടി ബാധിതര്‍; 11 ലക്ഷം മരണങ്ങള്‍
ഹെപ്പറ്റൈറ്റിസ് സി: 4.7 കോടി ബാധിതര്‍; 2.4 ലക്ഷം മരണങ്ങള്‍
2024-ല്‍ മാത്രം ഹെപ്പറ്റൈറ്റിസ് മൂലമുള്ള ആകെ മരണങ്ങള്‍: 13 ലക്ഷം
പ്രതിരോധമാണ് ഏറ്റവും വലിയ ആയുധം

ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷന്‍ കൂടുതല്‍ വ്യാപകമാക്കണമെന്നും കുടിയേറ്റ തൊഴിലാളികള്‍, രക്തദാതാക്കള്‍, ഡയാലിസിസ് രോഗികള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ സ്ഥിരമായ സ്‌ക്രീനിംഗ് നടത്തണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ക്ഷേത്രങ്ങള്‍, പള്ളികള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയ സാമൂഹിക ഇടങ്ങള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികള്‍ ശക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

Tags: alerthealth departmentkeralaPreventiontrendshepatitis
ShareTweetSendShare

More News from this section

നെറ്റിയിലെ ചെറിയ മറുക് അവഗണിച്ചു; 26-ാം വയസ്സിൽ കാൻസറിന് കീഴടങ്ങി യുവതി, ലോകത്തിന് നൽകിയത് ജീവൻ രക്ഷിക്കുന്ന മുന്നറിയിപ്പ്

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

Latest News

ലോകകപ്പ് ജേതാവ് ഇനി പരിശീലക വേഷത്തില്‍; ഫ്രാന്‍സിനെ പരിശീലിപ്പിക്കാന്‍ സിദാന്‍; ചുമതലയേറ്റു

ഗ്രൂപ്പ് പോര് തെരുവിലേക്ക്; കോൺഗ്രസ് ഓഫീസിൽ കൂട്ടത്തല്ല്; എ.ഐ.സി.സി നിരീക്ഷകന്റെ മുന്നിൽ പ്രവർത്തകർ ഏറ്റുമുട്ടി, ദൃശ്യങ്ങൾ വൈറൽ

ഗുരുവായൂര്‍ ദര്‍ശനം ഇനി ഓണ്‍ലൈനിലും; പുതിയ സംവിധാനം ഓഗസ്റ്റ് 4 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍

പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം: ജില്ലാ പോലീസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ 

പാക് അധീന കശ്മീരില്‍ പ്രതിഷേധം കത്തിനില്‍ക്കെ തിരഞ്ഞെടുപ്പ്; ‘ഇത് വെറും പ്രഹസനം’ എന്ന് ഇന്ത്യ

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

തൂഫാൻ വാരിയേഴ്സിൽ ലഹരിവിരുദ്ധ പ്രവർത്തകരെ അവഗണിക്കുന്നത് വിരോധാഭാസം; സമ്പൂർണ മദ്യനിരോധന ലക്ഷ്യത്തിൽ നിന്ന് പിന്നോട്ടുപോകരുത്; വീര്യം കുറഞ്ഞ മദ്യത്തിനും അനുമതി നൽകരുതെന്ന് കെസിബിസി

‘ഡിജിപിയാകാന്‍ യോഗ്യനല്ല’; അജിത് കുമാറിന്റെ ഹര്‍ജി തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies