തിരുവനന്തപുരം: പാറ്റകളെ കരുതിയിരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ജയിലിലുള്ള ഉമർ ഖാലിദിനൊപ്പം സിജെപി നേതാവ് സൗരവ് ദാസ് നിൽക്കുന്ന ചിത്രവും ട്വീറ്റും പങ്കുവെച്ചാണ് രാജീവ് ചന്ദ്രശേഖറിന്റെ മുന്നറിയിപ്പ്. ഉമർ ഖാലിദിനെ ജയിലിലടച്ചത് ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയ്‌ക്ക് സ്ഥിരം കളങ്കമെന്ന സൗരവ് ദാസിന്റെ ട്വീറ്റും രാജീവ് ചന്ദ്രശേഖർ പങ്കുവെച്ചു. ന്യായമായ പരാതികളുമായി പ്രതിഷേധത്തിനിറങ്ങിയ വിദ്യാർത്ഥികളും രക്ഷിതാക്കളും സിജെപിയെ തിരിച്ചറിയണം.
“ഭാരതത്തെ വിഭജിക്കാനും തകർക്കാനും ശ്രമിക്കുന്ന വിഡ്ഢികളാണ് നിങ്ങളുടെ ഭാവി നിർണ്ണയിക്കാൻ പോകുന്നത്. അത്തരക്കാരെ തിരിച്ചറിയണം” എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഏത് പേരിൽ വന്നാലും രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കാൻ ശ്രമിക്കുന്നവരെ എതിർക്കുക എന്നത് ഭാരതീയന്റെ കടമയാണെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു