‘ബ്രിട്ടാസ് വല്ല പലചരക്ക് കടയുടെയും പറ്റ് ബുക്ക് കണ്ട് തെറ്റിദ്ധരിച്ചതാകാനേ വഴിയുള്ളൂ’; ആർ.എസ്.എസ് ഹിറ്റ് ലിസ്റ്റിൽ മൂന്നാമത്തെയാളാണ് പോലും; കണക്കിന് പരിഹസിച്ച് യുവരാജ് ഗോകുൽ

Published by
ജനം വെബ്‌ഡെസ്ക്

ആർ.എസ്.എസ് ഹിറ്റ് ലിസ്റ്റിൽ മൂന്നാമത്തെയാളാണ് താൻ എന്ന സിപിഎം രാജ്യസഭാ അംഗം ജോൺ ബ്രിട്ടാസിന്റെ പരാമർശത്ത കണക്കിന് പരിഹസിച്ച് ബിജെപി യുവനേതാവ് യുവരാജ് ഗോകുൽ.

ഈ കൊടി സുനി, കിര്‍മ്മാണി മനോജ് ഇമ്മാതിരി ടീമുകളെയും ഒക്കെ നിര്‍ത്തി മൂന്നാംകിട തെരുവുഗുണ്ട രാഷ്‌ട്രീയത്തില്‍ മാത്രം ഒതുങ്ങുന്ന ഒരു സംഘടനയാണ് സിപിഎം. ഞങ്ങളെ സംബന്ധിച്ച് ഹിറ്റ് ലിസ്റ്റ് എന്നൊക്കെ പറഞ്ഞാല്‍ അത് അന്താരാഷ്‌ട്ര തലത്തില്‍ തന്നെ ഭീഷണിയായി മാറിയിട്ടുള്ള തീവ്രവാദ ശക്തികളോടുള്ള ഏറ്റുമുട്ടലാണ്. അതുകൊണ്ട് ആര്‍.എസ്.എസ് ന്‍റെ ഹിറ്റ്ലിസ്റ്റില്‍ ബ്രിട്ടാസിന്റെ പേര് മൂന്നാമത് എന്നൊക്കെ പറഞ്ഞാല്‍ അങ്ങ് വല്ല പലചരക്ക് കടയുടെയും പറ്റ് ബുക്ക് കണ്ട് തെറ്റിദ്ധരിച്ചതാകാനേ വഴിയുള്ളൂ എന്നായിരുന്നു യുവരാജ് ഗോകുലിന്റെ പ്രതികരണം. ഫേസ്ബുക്കിലാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

യുവരാജ് ഗോകുലിന്റെ കുറിപ്പ്

ശ്രീ ജോണ്‍ ബ്രിട്ടാസ് അറിയാന്‍….
2006 ജൂണ്‍ മാസം 1 നാണ് നാഗ്പൂരിലെ ആര്‍.എസ്.എസ് ഹെഡ്ക്വാര്‍ട്ടേഴ്സിന് നേരെ ലഷ്കറി ത്വയ്ബ ചാവേറാക്രമണം നടത്തിയത്…. മൂന്നു ഭീ.ക.രവാദികളാണ് അന്ന് ഏറ്റുമുട്ടലില്‍ കൊ.ല്ല.പ്പെട്ടത്….
അതിന് മുമ്പും ശേഷവും നിരവധി തവണ ISI യും ISIS ഉം ലഷ്കറും ഒക്കെ സംഘത്തിന് നേരെ വന്നിട്ടുണ്ട്….
പറഞ്ഞു വന്നത് നിങ്ങള്‍ ഈ കൊടി സുനി, കിര്‍മ്മാണി മനോജ് ഇമ്മാതിരി ടീമുകളെയും ഒക്കെ നിര്‍ത്തി മൂന്നാംകിട തെരുവുഗുണ്ട രാഷ്‌ട്രീയത്തില്‍ മാത്രം ഒതുങ്ങുന്ന ഒരു സംഘടനയാണ്….
ഞങ്ങളെ സംബന്ധിച്ച് ഹിറ്റ് ലിസ്റ്റ് എന്നൊക്കെ പറഞ്ഞാല്‍ അത് അന്താരാഷ്‌ട്ര തലത്തില്‍ തന്നെ ഭീഷണിയായി മാറിയിട്ടുള്ള തീവ്രവാദ ശക്തികളോടുള്ള ഏറ്റുമുട്ടലാണ്….
അതുകൊണ്ട് ആര്‍.എസ്.എസ് ന്‍റെ ഹിറ്റ്ലിസ്റ്റില്‍ അങ്ങയുടെ പേര് മൂന്നാമത് എന്നൊക്കെ പറഞ്ഞാല്‍ അങ്ങ് വല്ല പലചരക്ക് കടയുടെയും പറ്റ് ബുക്ക് കണ്ട് തെറ്റിദ്ധരിച്ചതാകാനേ വഴിയുള്ളൂ….

Share