ഗോള്‍ഡന്‍ റൂസ്റ്ററിന് പുതിയ മുഖം; ദേശീയ ടീമിന്റെ ക്രെസ്റ്റ് പുതുക്കി ഫ്രാന്‍സ്
Thursday, July 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഗോള്‍ഡന്‍ റൂസ്റ്ററിന് പുതിയ മുഖം; ദേശീയ ടീമിന്റെ ക്രെസ്റ്റ് പുതുക്കി ഫ്രാന്‍സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2026, 06:03 pm IST
FacebookTwitterWhatsAppTelegram

പാരീസ്: 2026 ഫിഫ ലോകകപ്പില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെ ദേശീയ ടീമില്‍ സമഗ്ര മാറ്റങ്ങളുമായി ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ (FFF). പുതിയ പുരുഷ ടീം പരിശീലകനെ നിയമിച്ചതിന് പിന്നാലെ ഇപ്പോള്‍ ഫ്രാന്‍സ് ദേശീയ ടീമിന്റെ പുതിയ ഔദ്യോഗിക ക്രെസ്റ്റും (ലോഗോ) ഫെഡറേഷന്‍ പുറത്തിറക്കി.

ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയുമാണ് പുതിയ ക്രെസ്റ്റ് അവതരിപ്പിച്ചത്. ഫ്രാന്‍സിന്റെ പാരമ്പര്യ പ്രതീകമായ റൂസ്റ്റര്‍ (കോഴി) തന്നെയാണ് പുതിയ ലോഗോയുടെയും പ്രധാന ആകര്‍ഷണം. എന്നാല്‍ കൂടുതല്‍ ആധുനിക രൂപത്തിലും ആക്രമണോത്സുകമായ ഭാവത്തിലുമാണ് റൂസ്റ്ററിനെ അവതരിപ്പിച്ചിരിക്കുന്നത്.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍, വിപണന പ്രവര്‍ത്തനങ്ങള്‍, വിവിധ ദേശീയ ടീമുകള്‍ക്കുള്ള ഏകീകൃത ദൃശ്യപരിചയം എന്നിവ മുന്‍നിര്‍ത്തിയാണ് പുതിയ രൂപകല്‍പ്പനയെന്ന് ഫെഡറേഷന്‍ വ്യക്തമാക്കി. പുതിയ ക്രെസ്റ്റില്‍ റൂസ്റ്ററിന്റെ ശരീരത്തില്‍ കൂടുതല്‍ നീല നിറത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഴയ ലോഗോയില്‍ ഉണ്ടായിരുന്ന നിലം പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. തലയിലെ ചുവന്ന കോമ്പും വാട്ടിലും പഴയതുപോലെ നിലനിര്‍ത്തിയിട്ടുണ്ട്.

റൂസ്റ്ററിന് താഴെ സ്വര്‍ണനിറത്തില്‍ ‘FFF’ എന്ന എഴുത്തിനൊപ്പം ഇപ്പോള്‍ ‘FRANCE’ എന്ന പേരും അര്‍ധവൃത്താകൃതിയില്‍ ചേര്‍ത്തിട്ടുണ്ട്. റൂസ്റ്ററിന് മുകളിലെ രണ്ട് സ്വര്‍ണ നക്ഷത്രങ്ങള്‍ 1998-ലും 2018-ലും ഫ്രാന്‍സ് നേടിയ ലോകകപ്പ് കിരീടങ്ങളുടെ ഓര്‍മപ്പെടുത്തലായാണ് തുടരുന്നത്. 2026 ലോകകപ്പില്‍ ഫ്രാന്‍സിന്റെ ഹോം ജഴ്സിയില്‍ ചെമ്പ് നിറത്തിലും എവേ ജഴ്സിയില്‍ പ്രത്യേക ഡിസൈനോടുകൂടിയ ചെമ്പ് പാറ്റേണിലുമാണ് ഈ ചിഹ്നം ഉപയോഗിച്ചിരുന്നത്.

1920-കളിലാണ് ഫ്രഞ്ച് ദേശീയ ടീമുകള്‍ ആദ്യമായി റൂസ്റ്ററിനെ ഔദ്യോഗിക ചിഹ്നമായി സ്വീകരിച്ചത്. മധ്യകാലഘട്ടം മുതല്‍ ഫ്രാന്‍സിന്റെ ദേശീയ പ്രതീകമായ റൂസ്റ്റര്‍, 1789-ലെ ഫ്രഞ്ച് വിപ്ലവത്തിന് ശേഷമാണ് കൂടുതല്‍ ജനപ്രിയമായത്. പുതിയ ക്രെസ്റ്റിനൊപ്പം പുതിയ കളര്‍ പാലറ്റും പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ടൈപ്പ്ഫേസുകളും ഉള്‍പ്പെടുന്ന സമഗ്ര ദൃശ്യപരിചയവും ഫെഡറേഷന്‍ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം, ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്റെ സ്ഥാപന ലോഗോയില്‍ മാറ്റമുണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags: French Football FederationRolls Out New CrestFrance’s National Teams
ShareTweetSendShare

More News from this section

ഗോകുലം കേരള എഫ്സിക്ക് ബ്രസീലിയന്‍ പരിശീലകന്‍; കാര്‍ലോസ് എഡ്വാര്‍ഡോ പരെയ്ര ചുമതലയേറ്റു

ഫിഫയില്‍ വന്‍ വിവാദം; ഇന്‍ഫാന്റിനോയുടെ 10 ബില്യണ്‍ ഡോളര്‍ പദ്ധതി തള്ളി യുവേഫ; ലോകകപ്പ് ബഹിഷ്‌കരണ ഭീഷണിയുമായി യൂറോപ്പ്

സിദാനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളി; ഫ്രാന്‍സിനെ വീണ്ടും ലോക ഫുട്‌ബോളിന്റെ നെറുകയിലെത്തിക്കാന്‍ എളുപ്പമാകില്ലെന്ന് കരീം ബാല്‍ഡെ

‘പ്രോമിസ് കീപ്പ് ചെയ്തു’; ഡി ലാ ഫുവെന്റെയുടെ മുഖം ടാറ്റൂ ചെയ്ത് സ്പാനിഷ് താരം കുകുറെല്ല

ലോകകപ്പ് ജേതാവ് ഇനി പരിശീലക വേഷത്തില്‍; ഫ്രാന്‍സിനെ പരിശീലിപ്പിക്കാന്‍ സിദാന്‍; ചുമതലയേറ്റു

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

Latest News

‘വന്ദേ മാതരം’ അപമാനിച്ചാല്‍ ഇനി മൂന്ന് വര്‍ഷം വരെ തടവ്; ബില്‍ പാര്‍ലമെന്റിന്റെ അംഗീകാരം നേടി

ഗോള്‍ഡന്‍ റൂസ്റ്ററിന് പുതിയ മുഖം; ദേശീയ ടീമിന്റെ ക്രെസ്റ്റ് പുതുക്കി ഫ്രാന്‍സ്

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനായി സ്റ്റീഫന്‍ ഫ്‌ലെമിങ്? റിപ്പോര്‍ട്ടുകള്‍ പുറത്ത്

കരിയര്‍ അവസാനിച്ചെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി; ഗ്ലാസ്‌ഗോയില്‍ വീണ്ടും മെഡല്‍ നേടി മുരളി ശ്രീശങ്കര്‍

അസാധാരണ സാഹചര്യങ്ങളില്‍ സായുധസേനയ്‌ക്ക് പെല്ലറ്റ് ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

ബംഗ്ലാദേശിൽ ഹിന്ദു കുടുംബത്തിന് നേരെ ക്രൂരമായ ആക്രമണം; കോടതി വിധി മറികടന്ന് ഭൂമി തട്ടിയെടുക്കാൻ ശ്രമം

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ശുഭമുഹൂർത്തം മാത്രം പോരാ; വിവാഹദിനം തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies